വില്യം ബെന്റിക് പ്രഭു

വില്യം ബെന്റിക് പ്രഭു (Lord William Bentinck)

1828ൽ ബംഗാള്‍ ഗവര്‍ണര്‍ ജനറലായ വില്യം ബെന്റിക് പ്രഭു 1833ലെ ചാര്‍ട്ടര്‍ ആക്‌ട്‌ പ്രകാരം ഗവര്‍ണര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ എന്ന പദവിയിലേയ്ക്കുയർത്തപ്പെട്ടു. വില്യം ബെന്റിക് പ്രഭു ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലാവുകയും ചെയ്‌തു. 1835 വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു. 

PSC ചോദ്യങ്ങൾ 

1. വില്യം ബെന്റിക്‌ പ്രഭുവിന്റെ ഭരണകാലഘട്ടം - 1828-1835

2. ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ഗവർണർ ജനറൽ - വില്യം ബെന്റിക്‌ പ്രഭു

3. പെണ്‍ശിശുഹത്യ നിരോധിച്ച ഗവര്‍ണര്‍ ജനറല്‍ - വില്യം ബെന്റിക്‌ പ്രഭു

4. ശൈശവ വിവാഹം നിരോധിച്ച ഗവര്‍ണര്‍ ജനറല്‍ - വില്യം ബെന്റിക്‌ പ്രഭു

5. ഇന്ത്യ ഇന്ത്യക്കാര്‍ക്കു വേണ്ടി ഭരിക്കപ്പെടണം എന്നു പ്രഖ്യാപിച്ച ഗവര്‍ണര്‍ ജനറല്‍ - വില്യം ബെന്റിക്‌ പ്രഭു

6. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ച ഗവർണർ ജനറൽ - വില്യം ബെന്റിക്‌ പ്രഭു

7. ഭരണപരമായ കാര്യങ്ങളിൽ ഇന്ത്യയെ മധ്യയുഗത്തിൽ നിന്നും ആധുനികതയിലേയ്ക്ക് നയിച്ചത് - വില്യം ബെന്റിക്‌ പ്രഭു

8. ഗവര്‍ണര്‍ ജനറലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിയമകാര്യ അംഗത്തെ ഉള്‍പ്പെടുത്തിയത്‌ ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ - വില്യം ബെന്റിക്‌ പ്രഭു

9. ഗവര്‍ണര്‍ ജനറല്‍ ഓഫ്‌ ബംഗാള്‍ എന്നതിനു പകരം 1833 ലെ ചാര്‍ട്ടര്‍ ആക്‌ട്‌ പ്രകാരം ഗവര്‍ണര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ എന്ന പദവിപ്പേരോടെ ഇന്ത്യ ഭരിച്ച ആദ്യ ഭരണാധികാരി - വില്യം ബെന്റിക്‌ പ്രഭു

10. മഹല്‍വാരി റവന്യൂ സംവിധാനം വിലയിരുത്താന്‍ അലഹബാദ്‌ സന്ദര്‍ശിച്ച ഗവര്‍ണര്‍ ജനറല്‍ - വില്യം ബെന്റിക്‌ പ്രഭു

11. ഇന്ത്യൻ നിയമങ്ങളെ ക്രോഡീകരിക്കാൻ ആദ്യമായി നിയമ കമ്മീഷനെ നിയമിച്ച ഗവര്‍ണര്‍ ജനറല്‍ - വില്യം ബെന്റിക്‌ പ്രഭു (1834)

12. സതി നിരോധിച്ച ഗവര്‍ണര്‍ ജനറല്‍ - വില്യം ബെന്റിക്‌ പ്രഭു

13. കൂർഗിനെ ബ്രിട്ടീഷ്‌ ഇന്ത്യയോട്‌ ചേര്‍ക്കുമ്പോള്‍ ഗവര്‍ണര്‍ ജനറലായിരുന്നത് - വില്യം ബെന്റിക്‌ പ്രഭു

14. ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ മാധ്യമം ഇംഗ്ലീഷ്‌ ആക്കിയ ഗവര്‍ണര്‍ ജനറല്‍ - വില്യം ബെന്റിക്‌ പ്രഭു

15. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നാഴികക്കല്ല് - മെക്കാളെ മിനിട്ട്സ് 

16. മെക്കാളെ മിനിട്ട്സ് (1835) തയ്യാറാക്കപ്പെടുമ്പോൾ ഗവർണർ ജനറൽ - വില്യം ബെന്റിക്‌ പ്രഭു

17. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ച് വാർക്കാൻ വില്യം ബെന്റിക്കിനെ സാഹായിച്ച ബ്രിട്ടീഷ് പ്രഭു - മെക്കാളെ പ്രഭു

18. തഗ്നുകളെ (കൊള്ള സംഘങ്ങൾ) അമര്‍ച്ച ചെയ്ത ഗവര്‍ണര്‍ ജനറല്‍ - വില്യം ബെന്റിക്‌ പ്രഭു (1831)

19. കോടതികളിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും പേര്‍ഷ്യനുപകരം ഇംഗ്ലീഷ്‌ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഭരണാധികാരി - വില്യം ബെന്റിക്‌ പ്രഭു

20. ടിട്ടുമിറിന്റെ നേതൃത്വത്തിൽ നടന്ന നർക്കൽബെറിയ കലാപത്തെ അമർച്ച ചെയ്‌ത ഗവർണർ ജനറൽ - വില്യം ബെന്റിക്‌ പ്രഭു 

21. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജിന്റെ (കല്‍ക്കട്ട) സ്ഥാപകന്‍ - വില്യം ബെന്റിക്‌ പ്രഭു

22. 'ഉദാരമനസ്കനായ ഗവർണർ ജനറൽ' എന്നറിയപ്പെടുന്നത് - വില്യം ബെന്റിക്‌ പ്രഭു

23. കറുപ്പ് കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ലൈസൻസ് കൊണ്ടുവരുകയും ചെയ്‌തത്‌ - വില്യം ബെന്റിക്‌

Post a Comment

Previous Post Next Post