ആംഹെർസ്റ്റ് പ്രഭു

ആംഹെർസ്റ്റ് പ്രഭു (Lord Amherst)

1823ൽ ബംഗാളിലെ ഗവർണർ ജനറലായ ലോർഡ് ആംഹെർസ്റ്റ് 1828വരെ പദവിയിൽ തുടർന്നു. 1758 മുതൽ 1763 വരെ അദ്ദേഹം അമേരിക്കയിൽ ബ്രിട്ടീഷ് കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1816ൽ അദ്ദേഹം ചൈനയിലേക്ക് ദൂതനായി പോയി. അപ്പോഴേക്കും മറാഠാ യുദ്ധം അവസാനിച്ചു, ഇന്ത്യ പൊതുവെ സമാധാനപരമായിരുന്നു. എന്നാൽ കടലിനക്കരെയുള്ള ശത്രുക്കളെ ബ്രിട്ടീഷുകാർക്ക് നേരിടേണ്ടിവന്നു. 1824 മുതൽ 1826 വരെ ബ്രിട്ടീഷ് ഇന്ത്യയും ബർമ്മയും തമ്മിൽ ഒന്നാം ആംഗ്ലോ ബർമീസ് യുദ്ധം നടന്നപ്പോൾ അദ്ദേഹമായിരുന്നു ഗവർണർ ജനറൽ. അസം, മണിപ്പൂര്‍, അരക്കന്‍ തുടങ്ങിയ മേഖലകള്‍ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് നടന്ന ശ്രദ്ധേയമായ മറ്റൊരു സംഭവമായിരുന്നു ബരഖ്പൂർ കലാപം. ലോർഡ് ആംഹെർസ്റ്റ് 1828ൽ ഇന്ത്യയിൽ നിന്നും തിരിച്ചുപോയി, അദ്ദേഹത്തിന്റെ സ്ഥാനത്ത് ആക്ടിംഗ് ഗവർണർ ജനറൽ വില്യം ബട്ടർവർത്ത് ബെയ്‌ലി 1828ൽ കുറച്ചുകാലം ഗവർണർ ജനറലായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ പിൻഗാമിയായി വില്യം ബെന്റിക് പ്രഭു 1828ൽ അധികാരമേറ്റു.

PSC ചോദ്യങ്ങൾ

1. ആംഹെർസ്റ്റ് പ്രഭു ബംഗാളിലെ ഗവർണർ ജനറലായിരുന്ന കാലഘട്ടം - 1823 - 1828

2. ഒന്നാം ആംഗ്ലോ - ബർമീസ് യുദ്ധസമയത്തും (1824 - 1826), ബരഖ്പൂർ കലാപകാലത്തും (1824) ഗവർണർ ജനറലായിരുന്നത് - ആംഹെർസ്റ്റ് പ്രഭു

Post a Comment

Previous Post Next Post