ചാൾസ് മെറ്റ്‌കാഫ്

ചാൾസ് മെറ്റ്‌കാഫ് (Charles Metcalfe)‌

വില്യം ബെന്റിക് പ്രഭു മാറിയ ഒഴിവിലേയ്ക്ക് താത്കാലികമായി 1835 മുതൽ 1836 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ പദവിയില്‍ ചാൾസ് മെറ്റ്‌കാഫ് തുടര്‍ന്നു. 1835ൽ സർ ചാൾസ് മെറ്റ്‌കാഫ് പത്രമാധ്യമങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങൾ നിർത്തലാക്കി പൂർണ പത്ര സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് പ്രസ് ആക്റ്റിൽ ഒപ്പുവച്ചു. വിഖ്യാതമായ "പ്രസ് ആക്ട്" വഴി പ്രാദേശിക മാധ്യമങ്ങൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും നിർത്തലാക്കിയ അദ്ദേഹം ഇന്ത്യൻ പ്രസ്സിന്റെ വിമോചകൻ എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ മുൻഗാമി ആരംഭിച്ചതും എന്നാൽ അദ്ദേഹം നടപ്പിലാക്കിയതുമായ പരിഷ്കാരങ്ങൾ അദ്ദേഹത്തിന്റെ ഹ്രസ്വകാല ഭരണം അവിസ്മരണീയമാക്കി. അദ്ദേഹത്തിനുശേഷം 1836ന് ഓക്‌ലന്റ് പ്രഭു ഗവർണർ ജനറലായി അധികാരമേറ്റു.

PSC ചോദ്യങ്ങൾ

1. ഇന്ത്യയിൽ പൂർണ പത്ര സ്വാതന്ത്ര്യം അനുവദിച്ചതാര് - ചാൾസ് മെറ്റ്‌കാഫ്

2. പത്രമാധ്യമങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങൾ നിർത്തലാക്കിയ ഗവർണർ ജനറൽ - ചാൾസ് മെറ്റ്‌കാഫ്

3. പ്രസ് ആക്ട് നിലവിൽ വന്നത് - 1835

4. 'ലിബറേറ്റർ ഓഫ് ഇന്ത്യൻ പ്രസ് (ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ)' എന്നറിയപ്പെടുന്ന ഗവർണർ ജനറൽ - ചാൾസ് മെറ്റ്‌കാഫ്

5. 1835ൽ ഗവർണർ ജനറലിന്റെ താത്കാലിക പദവി വഹിച്ചത് - ചാൾസ് മെറ്റ്‌കാഫ്

6. ചാൾസ് മെറ്റ്‌കാഫിന്റെ ഭരണകാലഘട്ടം - 1835-1836

Post a Comment

Previous Post Next Post