ജോണ്‍ മക്‌ഫേഴ്‌സണ്‍

സർ ജോണ്‍ മക്‌ഫേഴ്‌സണ്‍ (Sir John Macpherson)

വാറന്‍ ഹേസ്റ്റിങ്‌സ് മാറിയ ഒഴിവിലേക്ക് താത്കാലികമായി 1785 മുതൽ 1786 സെപ്റ്റംബര്‍വരെ ഗവര്‍ണര്‍ ജനറല്‍ പദവിയില്‍ തുടര്‍ന്നു. വാറന്‍ ഹേസ്റ്റിങ്‌സ് ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുമ്പ് കമ്പനിയിൽ നിന്ന് രാജിവെച്ചിരുന്നു. തുടർന്നുള്ള ഗവർണർ ജനറലിലേയ്ക്കുള്ള ഒഴിവിലേക്കായി കോൺവാലിസ്‌ പ്രഭു കൽക്കട്ടയിൽ എത്തിച്ചേരുന്നതിനുമുമ്പ് 20 മാസത്തെ ചെറിയ കാലയളവിൽ ജോണ്‍ മക്‌ഫേഴ്‌സണ്‍ ആക്ടിങ് ഗവർണറായി തുടർന്നു. 1786-ൽ മറാത്തകളും ടിപ്പു സുൽത്താനും തമ്മിൽ ഒരു യുദ്ധം നടന്നു. യുദ്ധം അവസാനിക്കുന്നതിനുമുമ്പ്, ജോൺ മക്‌ഫേഴ്‌സണ്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി. തുടർന്ന് 1786 സെപ്റ്റംബറിൽ കോൺവാലിസ് പ്രഭു ഗവർണർ ജനറലായി അധികാരമേറ്റു.

PSC ചോദ്യങ്ങൾ

1. ആദ്യത്തെ ഗവർണർ ജനറലായ വാറൻ ഹേസ്റ്റിംഗ്‌സിന് ശേഷം 20 മാസം ആക്ടിങ് ഗവർണർ ജനറലായത് ആര് - ജോൺ മക്ഫേഴ്‌സൺ 

2. ബംഗാളിലെ രണ്ടാമത്തെ ഗവർണർ ജനറൽ - ജോൺ മക്ഫേഴ്‌സൺ

3. ബംഗാളിലെ രണ്ടാമത്തെ ഗവർണറായിരുന്ന ജോണ്‍ മക്‌ഫേഴ്‌സണ്ന്റെ ഭരണകാലഘട്ടം - 1785-1786

4. ജോൺ മക്ഫേഴ്‌സനെ തുടർന്ന് ഗവർണർ ജനറലായത് - കോൺവാലിസ് പ്രഭു

Post a Comment

Previous Post Next Post