കോൺവാലിസ്‌ പ്രഭു

ചാള്‍സ് കോൺവാലിസ്‌ പ്രഭു (Lord Cornwallis)

1786ൽ ബംഗാളിലെ ഗവർണർ ജനറലായ കോൺവാലിസ്‌ പ്രഭു 1793വരെ പദവിയിൽ തുടർന്നു. അദ്ദേഹത്തിന്റെ ഭരണക്കാലത്ത് സിവിൽ സർവ്വീസിനെ വാണിജ്യം, റവന്യൂ, നീതി ന്യായ നിർവ്വഹണം എന്നിങ്ങനെ വിഭിന്ന ഭരണ ചുമതലകൾ നിർവ്വഹിക്കുന്നതിനായി മൂന്നു പ്രത്യേക വിഭാഗങ്ങളായി സംഘടിപ്പിച്ചു. ശാശ്വത ഭൂനികുതി വ്യവസ്ഥ, പോലീസ് സംവിധാനം തുടങ്ങിയവ ഏർപ്പെടുത്തിയത് കോൺവാലിസ്‌ പ്രഭുവാണ്. അതിനാൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസിന്റെയും ഇന്ത്യൻ പോലീസ് സമ്പ്രദായത്തിന്റെയും പിതാവായി അറിയപ്പെടുന്നു.

PSC ചോദ്യങ്ങൾ

1. ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത് - കോൺവാലിസ്‌ പ്രഭു

2. ശാശ്വത ഭൂനികുതി വ്യവസ്ഥ നിലവിൽ വന്ന വർഷം - 1793

3. ഇന്ത്യയില്‍ വ്യവസ്ഥാപിതമായ സിവില്‍ സര്‍വ്വീസ് തുടങ്ങിയത് ആരുടെകാലത്താണ്‌ - കോൺവാലിസ്‌ പ്രഭു

4. ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ ഈസ്റ്റ് ഇന്ത്യാക്കമ്പനി ഉദ്യോഗസ്ഥരുടെ എക്സിക്യൂട്ടീവ്‌, ജുഡീഷ്യല്‍ അധികാരങ്ങള്‍ വേര്‍തിരിച്ചത്‌ - കോൺവാലിസ്‌ പ്രഭു

5. ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ പൊലീസ്‌ അധികാരങ്ങള്‍ സെമിന്ദാര്‍മാരില്‍നിന്ന്‌ മാറ്റി ജില്ലാതലത്തില്‍ പൊലിസ്‌ സൂപ്രണ്ടിന്‌ കൈമാറിയത്‌ - കോൺവാലിസ്‌ പ്രഭു

6. ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായി നിയമിതനായ ആദ്യ പ്രഭു കുടുംബാംഗം - കോൺവാലിസ്‌ പ്രഭു

7. മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധക്കാലത്ത്‌ ഗവര്‍ണര്‍ ജനറല്‍ - കോൺവാലിസ്‌ പ്രഭു

8. ബ്രിട്ടീഷുകാരും ടിപ്പുവും തമ്മില്‍ 1792ൽ ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പു വയ്ക്കുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍ - കോൺവാലിസ്‌ പ്രഭു

9. ഇന്ത്യയിലെ പൊലീസ്‌ സേനയ്ക്ക്‌ അടിസ്ഥാനമിട്ട ഗവര്‍ണര്‍ ജനറല്‍ - കോൺവാലിസ്‌ പ്രഭു

10. അമേരിക്കന്‍ സ്വാതന്ത്ര്യസമരകാലത്ത്‌ ബ്രിട്ടീഷ്‌ ജനറലായിരുന്ന ഗവര്‍ണര്‍ ജനറല്‍ - കോൺവാലിസ്‌ പ്രഭു

11. ഗാസിപ്പൂരില്‍ അന്തരിക്കുകയും ഗംഗാതീരത്ത്‌ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന ഗവര്‍ണര്‍ ജനറല്‍ - കോൺവാലിസ്‌ പ്രഭു

12. ഇന്ത്യയിലെ രണ്ടാമത്തെ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറല്‍ - കോൺവാലിസ്‌ പ്രഭു

13. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഗവര്‍ണര്‍ ജനറല്‍ - കോൺവാലിസ്‌ പ്രഭു

14. ഇന്ത്യയില്‍ രണ്ടു പ്രാവശ്യം ഗവര്‍ണര്‍ ജനറലായ ആദ്യ വ്യക്തി - കോൺവാലിസ്‌ പ്രഭു

15. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ഗവര്‍ണര്‍ ജനറല്‍ - കോൺവാലിസ്‌ പ്രഭു

16. ഇന്ത്യന്‍ പോലീസ് സംവിധാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ഗവര്‍ണര്‍ ജനറല്‍ - കോൺവാലിസ്‌ പ്രഭു

7. ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് സ്ഥാപിച്ച ഗവർണർ ജനറൽ - കോൺവാലിസ്‌ പ്രഭു

18. ഇന്ത്യയിൽ ക്രിമിനൽ കോടതിയുൾപ്പെടെ വിവിധ തട്ടുകളിലായി കോടതികൾ സ്ഥാപിച്ചത് - കോൺവാലിസ്‌ പ്രഭു

19. റവന്യൂ ഭരണവും നീതിന്യായ സമ്പ്രദായവും വേർതിരിക്കാനായി കോൺവാലിസ്‌ കോഡ് കൊണ്ടുവന്നത് - കോൺവാലിസ്‌ പ്രഭു

20. ബ്രിട്ടീഷ് ജഡ്‌ജിമാരുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഡിസ്ട്രിക്ട്, പ്രോവിഷണൽ കോടതികൾ സ്ഥാപിച്ചത് - കോൺവാലിസ്‌ പ്രഭു

21. കോടതികളെ ഗ്രേഡുകളായി തരംതിരിക്കുകയും ജില്ലാകോടതികൾ സ്ഥാപിക്കുകയും ചെയ്‌തത്‌ - കോൺവാലിസ്‌ പ്രഭു

22. ജൊനാഥൻ ഡങ്കൻ ബനാറസ് സംസ്കൃത കോളേജ് (1791) സ്ഥാപിച്ചപ്പോൾ ബംഗാളിലെ ഗവർണർ ജനറൽ - കോൺവാലിസ്‌ പ്രഭു

23. ഇന്ത്യൻ നിയമങ്ങളെ ആദ്യമായി കോഡീകരിച്ച ഭരണാധികാരി - കോൺവാലിസ്‌ പ്രഭു

24. ദീര്‍ഘകാലത്തേക്കുള്ള നികുതിയടക്കാനുള്ള സമ്പ്രദായമായ 'പെര്‍മനെന്റ് സെറ്റില്‍മെന്റ്' (1793) ബംഗാളിലും ബിഹാറിലും നടപ്പാക്കിയത് - കോൺവാലിസ്‌ പ്രഭു

Post a Comment

Previous Post Next Post