വാറൻ ഹേസ്റ്റിംഗ്സ്

വാറൻ ഹേസ്റ്റിംഗ്സ് (Warren Hastings)

റോബർട്ട് ക്ലൈവിനു ശേഷം 1772ൽ വാറൻ ഹേസ്റ്റിംഗ്സ് ബംഗാൾ ഗവർണറായി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചുമൊക്കെ ഇതിനകം മനസ്സിലാക്കിയ ബ്രിട്ടീഷ് പാർലമെന്റ് 1773ൽ ഒരു നിയമം പാസ്സാക്കി. പാർലമെന്റിന്റെ മേൽനോട്ടത്തിനുകീഴിൽ ഇന്ത്യൻ പ്രദേശങ്ങൾ ഭരിക്കാൻ കമ്പനിക്ക് അനുവാദം നൽകുന്നതായിരുന്നു ആ നിയമം. അതോടെ ഗവർണർ, ഗവർണർ ജനറൽ എന്ന പദവിയിലേയ്ക്കുയർത്തപ്പെട്ടു. വാറൻ ഹേസ്റ്റിംഗ്സ് ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലാവുകയും ചെയ്‌തു. 1785 വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു. ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയുടെ പല ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിക്കാൻ ഹേസ്റ്റിങ്സിനു കഴിഞ്ഞു. ഇന്ത്യാ ചരിത്രത്തിലും സംസ്‌കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്‌സിന്റെ കാലത്ത് 1784ൽ സർ വില്യം ജോൺസ് 'റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ' സ്ഥാപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റിന്റെ കാലത്ത് കമ്പനി ഭരണത്തിന്റെ മേൽ ബ്രിട്ടന്റെ നിയന്ത്രണം പൂർണമാക്കിക്കൊണ്ടുള്ള നിയമമായ പിറ്റ്‌സ് ഇന്ത്യാ നിയമം (1784) പാസ്സാക്കി.

PSC ചോദ്യങ്ങൾ

1. ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ - വാറൻ ഹേസ്റ്റിങ്സ്

2. വാറൻ ഹേസ്റ്റിങ്സ് ബംഗാളിന്റെ ഗവർണർ ജനറൽ ആയത് - റെഗുലേറ്റിംഗ് ആക്ട് അനുസരിച്ച് (1773)

3. ഏറ്റവും കൂടുതൽ കാലം ബംഗാളിന്റെ ഗവർണർ ജനറലായിരുന്നത് - വാറൻ ഹേസ്റ്റിങ്സ്

4. ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരി - വാറൻ ഹേസ്റ്റിങ്സ് (1772)

5. 1772-ലെ പഞ്ചവത്സര ഭൂനികുതിപദ്ധതി 1776-ല്‍ വാര്‍ഷിക പദ്ധതിയാക്കി മാറ്റിയത് - വാറന്‍ ഹേസ്റ്റിങ്‌സ്

6. ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ ഇംപീച്ച്‌ ചെയ്ത ഗവര്‍ണര്‍ ജനറല്‍ - വാറൻ ഹേസ്റ്റിങ്സ്

7. പിറ്റ്സ്‌ ഇന്ത്യ ആക്ട്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ പാസാക്കുമ്പോള്‍ ഗവര്‍ണര്‍ ജനറലായിരുന്നത്‌ - വാറൻ ഹേസ്റ്റിങ്സ്

8. റോയല്‍ ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ സ്ഥാപകന്‍ - വാറൻ ഹേസ്റ്റിങ്സ്

9. ഒന്നാം ആംഗ്ലോ മറാത്ത യുദ്ധസമയത്ത്‌ ഗവര്‍ണര്‍ ജനറല്‍ - വാറൻ ഹേസ്റ്റിങ്സ്

10. രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധസമയത്ത്‌ ഗവര്‍ണര്‍ ജനറല്‍ - വാറൻ ഹേസ്റ്റിങ്സ്

11. നന്ദകുമാര്‍ എപ്പിസോഡുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ ജനറല്‍ - വാറൻ ഹേസ്റ്റിങ്സ്

12. ബ്രിട്ടീഷ്‌ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാരില്‍ ഏറ്റവും കൂടുതല്‍ കാലം പദവി വഹിച്ചത്‌ - വാറൻ ഹേസ്റ്റിങ്സ്

13. റെഗുലേറ്റിംഗ് ആക്ട് അനുസരിച്ച് (1773) കല്‍ക്കട്ടയില്‍ 1774ൽ സുപ്രീം കോടതി സ്ഥാപിക്കുമ്പോള്‍ ഗവര്‍ണര്‍ ജനറലായിരുന്നത്‌ - വാറൻ ഹേസ്റ്റിങ്സ്

14. കൊൽക്കത്ത സുപ്രീംകോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് - എലിജാ ഇംപേ

15. ബംഗാളിന്റെ രാജിവച്ച ആദ്യ ഗവര്‍ണര്‍ ജനറല്‍ - വാറൻ ഹേസ്റ്റിങ്സ്

16. ബ്രിട്ടീഷ് പാർലമെന്റിൽ ഇംപീച്ച്മെന്റിന് വിധേയനായ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ - വാറൻ ഹേസ്റ്റിങ്സ്

17. വാറൻ ഹേസ്റ്റിംഗിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ച പാർലമെന്റ് അംഗം - എഡ്‌മണ്ട് ബർക്ക് 

18. വാറൻ ഹേസ്റ്റിംഗിനെ ഇംപീച്ച്മെന്റ് ചെയ്യാനായി ഉന്നയിച്ച കാരണങ്ങൾ - മഹാരാജാനന്ദകുമാർ സംഭവം (1775), ചൈത് സിംഗ് സംഭവം (1778), ഔധ് ബീഗം സംഭവം (1782)

19. വാറൻ ഹേസ്റ്റിംഗിസിന്റെ ഇംപീച്ച്മെന്റിൽ അദ്ദേഹത്തിനുവേണ്ടി എതിർവാദം നടത്തിയത് - വില്യം ജോൺസ്

20. ബംഗാളിൽ ക്വിൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് - വാറൻ ഹേസ്റ്റിങ്സ്

21. ചാൾസ് വിൽക്കിൻസിന്റെ ഭഗവത്ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതിയത് - വാറൻ ഹേസ്റ്റിങ്സ്

22. രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധസമയത്ത്‌ ഗവര്‍ണര്‍ ജനറല്‍ - വാറൻ ഹേസ്റ്റിങ്സ്

23. 1772-ല്‍ ജില്ലാ കളക്ടറുടെ പദവി സൃഷ്ടിച്ചതാര്‌ - വാറൻ ഹേസ്റ്റിങ്സ്

24. തപാല്‍ സംവിധാനം പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സൗകര്യം ചെയ്ത ഗവര്‍ണര്‍ ജനറല്‍ - വാറൻ ഹേസ്റ്റിങ്സ്

25. ബോര്‍ഡ്‌ ഓഫ്‌ റവന്യൂ സ്ഥാപിച്ച ഗവര്‍ണര്‍ ജനറല്‍ - വാറൻ ഹേസ്റ്റിങ്സ്

26. കൽക്കട്ട മദ്രസയുടെ സ്ഥാപകൻ - വാറൻ ഹേസ്റ്റിങ്സ്

27. ഇസർദാരി വ്യവസ്ഥ ആവിഷ്കരിച്ചതാര് - വാറൻ ഹേസ്റ്റിങ്സ്

28. റിംഗ് ഫെൻസ് എന്ന നയത്തിന്റെ ശില്പിയായ ഗവർണ്ണർ ജനറൽ - വാറൻ ഹേസ്റ്റിങ്സ്

29. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലഘട്ടത്തിൽ സാദർ - ദിവാനി അദാലത്ത് (കോർട്ട് ഓഫ് അപ്പീൽ) സ്ഥാപിച്ചത് - വാറൻ ഹേസ്റ്റിങ്സ്

30. ഓരോ ജില്ലയിലും ഒരു സിവിൽ കോർട്ട്, ഒരു ക്രിമിനൽ കോർട്ട് എന്ന പരിഷ്‌കാരം കൊണ്ടുവന്നത് - വാറൻ ഹേസ്റ്റിങ്സ്

31. 1775ൽ ഹിന്ദു മത നിയമങ്ങളെ ക്രോഡീകരിച്ച് പുസ്തകമായി ഇറക്കുമ്പോൾ ഗവർണർ ജനറലായിരുന്നത് - വാറൻ ഹേസ്റ്റിങ്സ് (ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്‌തത്‌ - എൻ.ബി.ഹാൽഹെഡ്)

32. മുഗള്‍ രാജാവ് ഷാ ആലം II-ന് നല്‍കിക്കൊണ്ടിരുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കിയത് - വാറന്‍ ഹേസ്റ്റിങ്‌സ്

33. ട്രഷറി മുര്‍ഷിദാബാദില്‍നിന്നും കല്‍ക്കട്ടയിലേക്ക് മാറ്റിയത് - വാറന്‍ ഹേസ്റ്റിങ്‌സ്

34. ഇന്ത്യയിലെ ആദ്യ പത്രമായ ജെയിംസ് അഗസ്റ്റസ് ഹിക്കിയുടെ ബംഗാള്‍ ഗസറ്റ് 1780ല്‍ പ്രസിദ്ധീകരണമാരംഭിച്ചത് - വാറന്‍ ഹേസ്റ്റിങ്‌സ്

35. ഒന്നാം റോഹില്ല യുദ്ധം (1773-74) നടന്നപ്പോൾ ഗവർണർ ജനറൽ - വാറന്‍ ഹേസ്റ്റിങ്‌സ്

Post a Comment

Previous Post Next Post