ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി

ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (Indian Home Rule Society)

1905ൽ ലണ്ടനിൽ ശ്യാംജി കൃഷ്‌ണ വർമ്മ സ്ഥാപിച്ച സംഘടനയാണ് ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി. ശ്യാംജി കൃഷ്‌ണ വർമ്മയുടെ കൂടെ ബ്രിട്ടനിൽ ജോലി ചെയ്തിരുന്ന നിരവധി ഇന്ത്യക്കാർ സംഘടനയുടെ അംഗങ്ങളായിരുന്നു. മാഡം ബിക്കാജി കാമ, ദാദാഭായി നവറോജി, എസ്.ആർ.റാണാ തുടങ്ങിയവർ അവരിൽ പ്രമുഖരായിരുന്നു. സ്വയം ഭരണമായിരുന്നു സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം. സൊസൈറ്റിയുടെ ഭരണഘടന പ്രകാരം "ഇന്ത്യക്ക് സ്വയംഭരണം ഉറപ്പാക്കുക, ഈ രാജ്യത്ത് [ബ്രിട്ടൻ] പ്രായോഗികമായ എല്ലാ മാർഗങ്ങളിലൂടെയും യഥാർത്ഥ ഇന്ത്യൻ പ്രചാരണം നടത്തുക" എന്നതായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റിയിലെ വിശ്വസ്തരെ മത്സരിപ്പിക്കാനും സൊസൈറ്റി ഉദ്ദേശിച്ചിരുന്നു.

PSC ചോദ്യങ്ങൾ 

1. ഇന്ത്യൻ ഹോം റൂൾ സൊസൈറ്റിയുടെ മറ്റൊരു പേര് - ഇന്ത്യൻ ഹൗസ് 

2. ഇന്ത്യൻ ഹോം റൂൾ സൊസൈറ്റിയുടെ സ്ഥാപകൻ - ശ്യാംജി കൃഷ്‌ണ വർമ്മ

3. ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി നിലവിൽ വന്ന വർഷം - 1905 

4. ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി നിലവിൽ വന്നത് - ലണ്ടൻ 

5. ഇന്ത്യൻ ഹോം റൂൾ സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം - സ്വയംഭരണം 

6. ബ്രിട്ടനിൽ ഇന്ത്യൻ ഹോം റൂൾ സൊസൈറ്റിയെ പിന്തുണച്ചിരുന്നത് - മാഡം ബിക്കാജി കാമ, ദാദാഭായി നവറോജി, എസ്.ആർ.റാണാ

Post a Comment

Previous Post Next Post