അനുശീലൻ സമിതി

അനുശീലൻ സമിതി (Anushilan Samiti)

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സമയത്ത് രഹസ്യമായി പ്രവർത്തിച്ചിരുന്ന വിപ്ലവ സംഘടനകളിൽ ഒന്നാണ് അനുശീലൻ സമിതി. 1902ൽ ബംഗാളിൽ സ്ഥാപിക്കപ്പെട്ട അനുശീലൻ സമിതിയുടെ പ്രധാന നേതാക്കൾ ബരീന്ദ്ര കുമാർ ഘോഷ്, ജതീന്ദ്രനാഥ ബാനർജി, പ്രമാത്നാഥ് മിത്ര എന്നിവർ ആയിരുന്നു. അനുശീലൻ സമിതിക്ക് രണ്ട് ഘടകങ്ങൾ ഉണ്ടായിരുന്നു - യുഗാന്തർ അനുശീലൻ സമിതിയും ധാക്ക അനുശീലൻ സമിതിയും. പുലിൻ ബിഹാരി ദാസ് ആയിരുന്നു ധാക്ക അനുശീലൻ സമിതിയുടെ പ്രധാന നേതാവ്. ഹേം ചന്ദ്രദാസ് സ്ഥാപിച്ച യുഗാന്തർ അനുശീലൻ സമിതിയ്ക്ക് യുഗാന്തർ എന്ന പേരിൽ ഒരു പത്രവും ഉണ്ടായിരുന്നു. ഭൂപേന്ദ്രനാഥ് ദത്ത ആയിരുന്നു പത്രത്തിന്റെ സ്ഥാപകൻ. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സായുധ വിപ്ലവമാണ് ഈ സംഘടന അവലംബിച്ചത്. അരവിന്ദ് ഘോഷ്, ചിത്തരഞ്ജൻ ദാസ്, സുരേന്ദ്രനാഥ് ടാഗോർ, ജതീന്ദ്രനാഥ് ബാനർജി, ഭൂപേന്ദ്രനാഥ് ദത്ത തുടങ്ങിയവരാണ് അനുശീലൻ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രധാന വ്യക്തികൾ.

PSC ചോദ്യങ്ങൾ 

1. ബംഗാളിലെ ആദ്യത്തെ വിപ്ലവ സംഘടന - അനുശീലൻ സമിതി

2. അനുശീലൻ സമിതി സ്ഥാപിച്ചത് - ബരീന്ദ്ര കുമാർ ഘോഷ്, പ്രമാത്നാഥ് മിത്ര (കൽക്കട്ടയിൽ നിന്നുള്ള ന്യായാധിപൻ)

3. അനുശീലൻ സമിതി പ്രസിദ്ധീകരിച്ച ലഘുലേഖ - ഭവാനി മന്ദിർ 

4. അനുശീലൻ സമിതിയുടെ ആനുകാലിക പ്രസിദ്ധീകരണം - യുഗാന്തർ (1906)

5. അനുശീലൻ സമിതിയുടെ ശാഖ ധാക്കയിൽ ആരംഭിച്ചത് - പുലിൻ ബിഹാരി ദാസ്

6. അനുശീലൻ സമിതിയുടെ ശക്തികേന്ദ്രങ്ങൾ - കൽക്കട്ട, ധാക്ക

Post a Comment

Previous Post Next Post