പാരീസ് ഇന്ത്യൻ സൊസൈറ്റി

പാരീസ് ഇന്ത്യൻ സൊസൈറ്റി (Paris Indian Society)

1905ൽ മാഡം ബിക്കാജി കാമ, ബി.എച്ച്.ഗോദരേജ്, എസ്.ആർ റാണാ എന്നിവർ ചേർന്ന് പാരിസിൽ സ്ഥാപിച്ച വിപ്ലവ പ്രസ്ഥാനമാണ് പാരീസ് ഇന്ത്യൻ സൊസൈറ്റി. മാഡം ബിക്കാജി കാമ എന്ന സ്ത്രീ വിപ്ലവ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചതിനാൽ ഇവരെ 'ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ഹോം റൂൾ സൊസൈറ്റിയുടെ ഒരു ശാഖയായിട്ടാണ് പാരീസ് ഇന്ത്യൻ സൊസൈറ്റി ആരംഭിച്ചത്. പാരീസ് ഇന്ത്യൻ സൊസൈറ്റി പാരിസിൽ നിന്നും പ്രസിദ്ധീകരിച്ച പത്രമാണ് ബന്ദേമാതരം. ബങ്കിം ചാറ്റർജിയുടെ ദേശീയ കവിതയായ വന്ദേമാതരത്തിന് ബ്രിട്ടീഷ് വിലക്ക് ഏർപ്പെടുത്തിയതിന് മറുപടിയായാണ് ബന്ദേമാതരം എന്ന പേരിൽ പത്രം പ്രസിദ്ധീകരിച്ചത്.

PSC ചോദ്യങ്ങൾ 

1. പാരീസ് ഇന്ത്യൻ സൊസൈറ്റി നിലവിൽ വന്നത് - 1905 

2. പാരീസ് ഇന്ത്യൻ സൊസൈറ്റി പാരിസിൽ നിന്നും പ്രസിദ്ധീകരിച്ച പത്രം - ബന്ദേമാതരം (1909)

3. പാരീസ് ഇന്ത്യൻ സൊസൈറ്റിയുടെ സ്ഥാപകർ - മാഡം ബിക്കാജി കാമ, ബി.എച്ച്.ഗോദരേജ്, എസ്.ആർ റാണാ 

4. ഇന്ത്യയ്ക്കുവേണ്ടി വിദേശ മണ്ണിൽ ആദ്യമായി ഒരു പതാക ഉയർത്തിയത് - മാഡം ബിക്കാജി കാമ (സ്റ്റഡ്ഗഡ്‌)

5. മാഡം ബിക്കാജി കാമ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ പങ്കെടുത്തത് - 1907 (സ്റ്റഡ്ഗഡ്‌)

6. മാഡം ബിക്കാജി കാമ ഉയർത്തിയ പതാക നിലവിൽ സൂക്ഷിച്ചിരിക്കുന്നത് - മറാത്ത കേസരി ഗ്രന്ഥശാല (പൂനെ)

Post a Comment

Previous Post Next Post