ഭൂദാന പ്രസ്ഥാനം

ഭൂദാന പ്രസ്ഥാനം (Bhoodan Movement)

ഗാന്ധിയൻ വിശ്വാസങ്ങളുടെ പ്രചരണാർഥം ആചാര്യ വിനോബ ഭാവെ സ്ഥാപിച്ചതാണ് 'ഭൂദാന പ്രസ്ഥാനം'. വൻകിട ഭൂവുടമകൾ ദാനമായി നൽകുന്ന സ്ഥലം ഏറ്റെടുത്ത് പാവപ്പെട്ടവർക്ക് നൽകുകയായിരുന്നു ഇതിന്റെ ലക്ഷ്യം. 1951 ഏപ്രിലിൽ ഇന്നത്തെ തെലങ്കാനയിൽ ഇതിനു തുടക്കം കുറിച്ചു. വിനോബയും സംഘവും, നൽഗോണ്ട ജില്ലയിലെ പൊച്ചംപള്ളി ഗ്രാമ സന്ദർശന വേളയിൽ ഗ്രാമത്തിലെ മൂന്നിൽ രണ്ടു ഭാഗം ഭൂരഹിതരാന്നെന്നു മനസിലാക്കി. തുടർന്ന് ഗ്രാമത്തിലെ രാംചന്ദ്ര റെഡ്ഢിയെന്ന ജന്മി 100 ഏക്കർ ഭൂമി ഭൂരഹിതർക്കായി നൽകി. ഇതായിരുന്നു ഭൂദാന പ്രസ്ഥാനത്തിന് ലഭിച്ച ആദ്യ സംഭാവന. ഇന്ത്യ മുഴുവൻ ഈ പ്രസ്ഥാനത്തിന് പ്രചാരം ലഭിച്ചു. 1957നു ശേഷം ഈ സംരംഭം ക്രമേണ ഇല്ലാതായി.

PSC ചോദ്യങ്ങൾ 

1. സമ്പന്നരിൽ നിന്ന് ഭൂമി ദാനമായി സ്വീകരിച്ച് ഭൂരഹിതർക്ക് സൗജന്യമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനം - ഭൂദാന പ്രസ്ഥാനം

2. ഭൂദാന പ്രസ്ഥാനം ആരംഭിച്ച വ്യക്തി - ആചാര്യ വിനോബാഭാവെ 

3. ഭൂദാന പ്രസ്ഥാനത്തിന് ലഭിച്ച ആദ്യ സംഭാവന ഏത് ഗ്രാമത്തിൽ നിന്നാണ് - പൊച്ചംപള്ളി (തെലങ്കാന, 1951 ഏപ്രിൽ 18)

4. ഭൂദാന പ്രസ്ഥാനത്തിനുവേണ്ടി ആദ്യമായി മുൻകൈ എടുത്തതും ആദ്യത്തെ ദാതാവുമായ വ്യക്തി - രാംചന്ദ്ര റെഡ്ഢി

Post a Comment

Previous Post Next Post