ഭാരതീയ വിദ്യാഭവൻ

ഭാരതീയ വിദ്യാഭവൻ (Bharatiya Vidya Bhavan)

1938ൽ മുംബൈയിൽ ഗാന്ധിജിയുടെ സഹായത്തോടെ കെ.എം.മുൻഷി സ്ഥാപിച്ച സംഘടനയാണ് ഭാരതീയ വിദ്യാഭവൻ. ഭാരതീയ വിദ്യാഭവൻ ഒരു ഇന്ത്യൻ വിദ്യാഭ്യാസ ട്രസ്റ്റാണ്. പ്രാചീന ആര്യസംസ്‌കാരം പഠിക്കുന്നതിനും ഇന്ത്യാ ചരിത്ര പശ്ചാത്തലത്തിൽ ആധുനിക ഭാരതീയ സംസ്‌കാരത്തെ പരിപോക്ഷിപ്പിക്കുന്നതിനു വേണ്ടിയുമാണ് കെ.എം.മുൻഷി ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്. മുംബൈയിലാണ് ഭാരതീയ വിദ്യാഭവന്റെ ആദ്യത്തെ ശാഖ പ്രവർത്തനമാരംഭിച്ചത്. പിൽക്കാലത്ത് ഇന്ത്യ മുഴുവൻ ഈ പ്രസ്ഥാനത്തിന് പ്രചാരം ലഭിച്ചു.

PSC ചോദ്യങ്ങൾ 

1. 1938ൽ ഗാന്ധിജിയുടെ സഹായത്തോടെ കെ.എം.മുൻഷി സ്ഥാപിച്ച സംഘടന - ഭാരതീയ വിദ്യാഭവൻ

2. ഭാരതീയ വിദ്യാഭവന്റെ സ്ഥാപകൻ - കെ.എം.മുൻഷി

3. ഭാരതീയ വിദ്യാഭവൻ ആരംഭിച്ച വർഷം - 1938 

4. ഭാരതീയ വിദ്യാഭവൻ ആരംഭിച്ച സ്ഥലം - മുംബൈ

5. ഭാരതീയ വിദ്യാഭവൻ സ്ഥാപിക്കുന്നതിന് കെ.എം.മുൻഷിയെ സഹായിച്ചത് - മഹാത്മാ ഗാന്ധി 

Post a Comment

Previous Post Next Post