അഹമ്മദീയ പ്രസ്ഥാനം

അഹമ്മദീയ പ്രസ്ഥാനം (Ahmadiyya Movement)

1889ൽ മിർസ ഗുലാം അഹമ്മദ് സ്ഥാപിച്ചതാണ് അഹമ്മദീയ പ്രസ്ഥാനം. ജനങ്ങൾക്കിടയിൽ ബ്രഹ്മ സമാജവും ക്രിസ്ത്യൻ മിഷനറിമാരും നടത്തുന്ന പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങളെ മുസ്ലിമുകൾക്ക് വേണ്ടി ചെറുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് അഹമ്മദീയ പ്രസ്ഥാനം. പാശ്ചാത്യ ലിബറലിസം, ദൈവശാസ്ത്രം, ഹിന്ദുക്കളുടെ മത-നവീകരണ പ്രസ്ഥാനങ്ങൾ എന്നിവ ഗുലാം അഹമ്മദിനെ വളരെയധികം സ്വാധീനിച്ചു. അഹമ്മദീയ പ്രസ്ഥാനത്തിന്റെ തത്വങ്ങൾ ബ്രഹ്മസമാജത്തിനു സമാനമാണ്. എല്ലാ മനുഷ്യരാശിയുടെയും സാർവത്രിക മതം എന്ന തത്വമാണ് അഹമ്മദീയ പ്രസ്ഥാനം മുന്നോട്ടുവെച്ചത്. സാർവത്രിക സഹോദര്യത്തിനാണ് പ്രസ്ഥാനം ഊന്നൽ നൽകിയത്. ഈ പ്രസ്ഥാനം ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ പാശ്ചാത്യ ലിബറൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും അതിനായി സ്കൂളുകളുടെയും കോളേജുകളുടെയും ഒരു ശൃംഖല ആരംഭിക്കുകയും ചെയ്തു.

PSC ചോദ്യങ്ങൾ 

1. അഹമ്മദീയ പ്രസ്ഥാനം സ്ഥാപിച്ചത് - മിർസ ഗുലാം അഹമ്മദ്

2. അഹമ്മദീയ പ്രസ്ഥാനം സ്ഥാപിതമായ വർഷം - 1889

Post a Comment

Previous Post Next Post