ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ്

ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ് (Indian National Social Conference)

1887ൽ മഹാദേവ് ഗോവിന്ദ് റാനഡെയും രഘുനാഥ് റാവുവും ചേർന്ന് സ്ഥാപിച്ചതാണ് ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാമൂഹ്യ പരിഷ്കരണ വിഭാഗമായാണ് ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ് പ്രവർത്തിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വർഷം തോറുമുള്ള സമ്മേളനങ്ങളുടെ അതെ വേദിയിൽ തന്നെ ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസിന്റെ പ്രവർത്തകർ പങ്കെടുക്കുകയും സാമൂഹിക പരിഷ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. 1895ൽ ലക്‌നൗവിൽ നടന്ന സോഷ്യൽ കോൺഫറൻസ് സമ്മേളനത്തിൽ എം.ജി.റാനഡെ നടത്തിയ പ്രസംഗം ഏറെ പ്രസിദ്ധമാണ്. കോൺഫറൻസ് മിശ്ര വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കുകയും കുലിനിസത്തെയും ബഹുഭാര്യത്വത്തെയും എതിർക്കുകയും ചെയ്തു.

PSC ചോദ്യങ്ങൾ 

1. ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ് സ്ഥാപിതമായത് - 1887 

2. ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ് സ്ഥാപിച്ചത് - എം.ജി.റാനഡെ, രഘുനാഥ് റാവു

3. ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ് സ്ഥാപിതമായ നഗരം - ബോംബെ 

4. ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസിന്റെ പ്രഥമ സമ്മേളനം നടന്നത് - മദ്രാസ് (1887)

Post a Comment

Previous Post Next Post