നിപ്പ വൈറസ്

നിപ്പ വൈറസ് (Nipah Virus)

2018 ജൂണില്‍ കേരളത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട്‌ നിപ എന്ന വൈറസ്‌ രോഗം പടര്‍ന്നുപിടിച്ചത്‌ വായിച്ചുകാണുമല്ലോ. കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ വ്യാപിച്ച ഈ വൈറസ്‌ 17 പേരുടെ ജീവനാണെടുത്തത്‌. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തിയതിനാല്‍ രോഗം വ്യാപിക്കുന്നത്‌ വളരെ പെട്ടന്ന്‌ തടയാനായി. ചില പ്രത്യേകതരം പഴംതീനി വവ്വാലുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന RNA വൈറസാണ്‌ നിപ. 1999-ല്‍ മലേഷ്യയിലെയും സിംഗപ്പൂരിലെയും പന്നി കര്‍ഷകരിലാണ്‌ ആദ്യമായി ഈ വൈറസ്‌ ബാധ കണ്ടെത്തിയത്‌. 300-ലധികം ആളുകളെ അന്ന്‌ ഈ വൈറസ്‌ ബാധിച്ചു. 100 പേരോളമാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. ആ പ്രദേശത്തെ പത്തുലക്ഷം പന്നികളെ അന്ന്‌ കൊന്നൊടുക്കി. മൃഗങ്ങളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ പടരുന്ന ഈ വൈറസ്‌ തലച്ചോറിനെയാണ്‌ ബാധിക്കുക. കടുത്ത പനി, തലവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗി വളരെ പെട്ടെന്ന്‌ ഗുരുതരാവസ്ഥയിലേക്കെത്തുന്നു. നിപ വൈറസിനെതിരേ കൃത്യമായ ഒരു പ്രതിരോധ വാക്സിന്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ല.

വവ്വാലുകളുടെ ശരീരത്തില്‍ വളരെ കുറഞ്ഞ അളവില്‍ കാണപ്പെടുന്ന ഈ വൈറസുകള്‍ പൊതുവേ മറ്റു ജീവികള്‍ക്ക്‌ നിരുപദ്രവകാരികളാണ്‌. എന്നാല്‍, വവ്വാലുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലും ജീവിതരീതിയിലും കോട്ടം തട്ടുമ്പോഴാണ്‌ ഇവ പെരുകുന്നത്‌. തുടര്‍ന്ന്‌ വവ്വാലിന്റെ കാഷ്ഠം, മൂത്രം എന്നിവ വഴിയൊക്കെ പന്നിയും മനുഷ്യരുമടക്കമുള്ള മറ്റു ജിവികളിലേക്കെത്തുന്നു. വവ്വാലുകളിലൊഴികെ മറ്റെല്ലാ ജീവികളിലും ഈ വൈറസ്‌ മരണകാരണമാകും. നിപ വൈറസ്‌ ശരീരത്തിലെത്തിയ എല്ലാവര്‍ക്കും രോഗം ബാധിക്കണമെന്നില്ല. ആളുടെ പ്രതിരോധശേഷിയും വൈറസിന്റെ അളവുമെല്ലാം ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. നിപ്പ വൈറസ് ആദ്യമായി കണ്ടെത്തിയ രാജ്യം - മലേഷ്യ (1998) (മലേഷ്യയിലെ സുങ്ഗായ് നിപാ പ്രദേശത്തെ ആളുകളാണ് ആദ്യമായി ഈ അസുഖം ബാധിച്ച് മരിച്ചത്. ഇതാണ് നിപ്പ വൈറസിന് ആ പേര് വരാൻ കാരണം)

2. ഇന്ത്യയിൽ നിപ്പ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത സ്ഥലം - സിലിഗുരി (പശ്ചിമബംഗാൾ, 2001)(2001 ൽ 45 പേരുടെ മരണത്തിനിടയാക്കിയ Acute Encephalitis ന് (മസ്തിഷ്‌ക വീക്കം) കാരണം നിപ വൈറസ് ആണെന്ന് ഗവേഷകർ സ്ഥിരീകരിച്ചു)

3. ദക്ഷിണേന്ത്യയിൽ ആദ്യമായി നിപ വൈറസ് രോഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനം - കേരളം 

4. നിപ്പ വൈറസ് കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത സ്ഥലം - കോഴിക്കോട്ടുള്ള ചെങ്ങരോത്ത് ഗ്രാമം

5. കേരളത്തിലാദ്യമായി കോഴിക്കോട് ജില്ലയിൽ നിപ വൈറസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് - 2018 മെയ് 19 

6. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനിടയിൽ വൈറസ് ബാധയേറ്റ് മരണപ്പെട്ടതിനാൽ ലോകാരോഗ്യ സംഘടനയുടെ ആദരം നേടിയ മലയാളി നഴ്‌സ് - ലിനി പുതുശ്ശേരി

7. വവ്വാലിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം - നിപ്പ

8. നിപ്പക്ക് സമാനമായി വവ്വാലിലൂടെ വ്യാപനം ചെയ്യപ്പെടുന്ന മറ്റൊരു വൈറസ് - Hendra Virus (HeV)

9. Hendra Virus റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം - ഓസ്ട്രേലിയ (1994)

10. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങൾക്ക് പറയുന്ന പേര് - ജന്തുജന്യ രോഗം

11. നിപ വൈറസ് ബാധ കണ്ടെത്തിയതിനുള്ള ബഹുമാനാർത്ഥം കേരള സർക്കാരിന്റെ പ്രത്യേക പുരസ്‌കാരത്തിന് അർഹനായ ഡോക്ടർ - ഡോ അനൂപ് കുമാർ

12. നിപ വൈറസ് പ്രതിരോധിക്കുന്നതിനായി നൽകിവരുന്ന വാക്സിനുകൾ - റിബാവൈറിൻ, ക്ലോറോക്വിൻ

13. നിപ്പ വൈറസിനെ പ്രമേയമാക്കി നിർമ്മിച്ച ചലച്ചിത്രം? - വൈറസ് (ഡയറക്ടർ - ആഷിക് അബു)

14. 2013 ൽ ഏത് രാജ്യത്തിലാണ് നിപ വൈറസ് 21 പേരുടെ ജീവൻ അപഹരിച്ചത് - ബംഗ്ലാദേശ്

Post a Comment

Previous Post Next Post