പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012 - 2017)

ഇന്ത്യയിലെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 2012 - 2017 ആയിരുന്നു. സുസ്ഥിര വികസനം, ത്വരിതഗതിയിലുള്ള വളർച്ച, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് ആരംഭിച്ച പദ്ധതിയാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കരട് രേഖയിൽ 9 ശതമാനം വളർച്ചാ നിരക്കാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2012 ഡിസംബറിൽ ചേർന്ന ദേശീയ വികസന സമിതിയുടെ യോഗം 8 ശതമാനമായി കുറച്ചു.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച സാമൂഹിക ക്ഷേമ പദ്ധതികൾ

■ മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന (MGPSY, 2012)

■ ദേശീയ നഗര ആരോഗ്യ മിഷൻ (NUHM, 2013)

■ നാഷണൽ ടീക്ക എക്‌സ്പ്രസ് (NTE, 2013)

■ രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (RUSA, 2013)

■ നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ (NULM, 2013)

■ രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം (RBSK, 2013)

■ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ശ്രമേവ ജയതേ പദ്ധതി (PDUSJ, 2014)

■ ദേശീയ ആയുഷ് മിഷൻ (NAM, 2014)

■ പ്രധാനമന്ത്രി ജൻ ധന യോജന (PMJDY, 2014)

■ വരിഷ്ട പെൻഷൻ ബീമ യോജന (VPBY, 2014)

■ ദീൻദയാൽ ഉപാധ്യായ അന്ത്യോദയ യോജന (DAY, 2014)

■ സാക്ഷാം (SAKSHAM, 2014)

■ നമാമി ഗംഗ പദ്ധതി (NGP, 2014)

■ സൻസദ് ആദർശ് ഗ്രാമ യോജന (SAGY, 2014)

■ സ്വച്ഛ്‌ ഭാരത് മിഷൻ (SBM, 2014)

■ മെയ്‌ക്ക് ഇൻ ഇന്ത്യ (MII, 2014)

■ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ന്യൂ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം (2014, PMMMNMTT)

■ ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന (2014, DDUGJY)

■ പ്രസാദ് (National Mission on Pilgrimage Rejuvenation and Spiritual Augmentation Drive - PRASAD, 2014-15)

■ വരിഷ്ട പെൻഷൻ ബീമ യോജന (VPBY, 2014-15)

■ അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (AMRUT, 2015)

■ ഇ-ക്രാന്തി പദ്ധതി (2015)

■ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (2015, PMKVY)

■ ഹൃദയ് (Heritage City Development and Augmentation Yojana - HRIDAY, 2015)

■ ഡിജിറ്റൽ ഇന്ത്യ (2015)

■ പ്രധാനമന്ത്രി മുദ്രാ യോജന (PMMY, 2015)

■ സാഗർമാല പദ്ധതി (2015)

■ പ്രധാനമന്ത്രി കൃഷി സഞ്ചയ് യോജന - നീർത്തട ഘടകം (PMKSY, 2015)

■ അടൽ പെൻഷൻ യോജന (APY, 2015)

■ ബേട്ടി ബഛാവോ, ബേട്ടി പഠാവോ (BBBP, 2015)

■ സുകന്യ സമൃദ്ധി യോജന (SSY, 2015)

■ രാജീവ്ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന (RGGVY, 2015)

■ ദീൻദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY, 2015)

■ പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (PMAY - HFA (Urban), 2015)

■ പ്രധാനമന്ത്രി സുരക്ഷ ബീമ യോജന (PMSBY, 2015)

■ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (PMJJBY, 2015)

■ ശ്യാമപ്രസാദ് മുഖർജി റുർബൻ മിഷൻ (2016, SPMRM)

■ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY, 2016)

■ സ്മാർട്ട് സിറ്റി മിഷൻ (SCM, 2016)

■ പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ (PMAY - G, 2016)

■ പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY, 2017)

PSC ചോദ്യങ്ങൾ

1. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം - സുസ്ഥിര വികസനം

2. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങൾ - സുസ്ഥിര വികസനം, ത്വരിതഗതിയിലുള്ള വളർച്ച, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച

3. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് - 2012 - 2017

Post a Comment

Previous Post Next Post