നീതി ആയോഗ്

നീതി ആയോഗ് (NITI Aayog in Malayalam)

65 വർഷം നിലവിലുണ്ടായിരുന്ന ആസൂത്രണ കമ്മീഷനു പകരം വന്ന സ്ഥാപനമാണ് നീതി ആയോഗ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ). 2015 ജനുവരി 1ന് നിലവിൽ വന്നു. ഫെഡറൽ ആശയങ്ങൾക്ക് മുൻ‌തൂക്കം നൽകിയുള്ള വികസന മാതൃകയാണ് ഇതിന്റെ ലക്ഷ്യം. ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു സാങ്കേതിക ഉപദേശം നൽകുകയാണ് ഇതിന്റെ ചുമതല. 2014 ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ആസൂത്രണത്തിനു പുതിയൊരു സ്ഥാപനം എന്ന ആശയം പ്രഖ്യാപിച്ചത്. 1950 മാർച്ചിലാണ് ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്. 2014 ഓഗസ്റ്റിൽ കമ്മിഷൻ നിർത്തലാക്കി. ആസൂത്രണ കമ്മിഷൻ അതിന്റെ 65 വർഷത്തെ പ്രവർത്തന കാലയളവിൽ 200 ലക്ഷം കോടിയുടെ പദ്ധതികൾ തയാറാക്കി. പന്ത്രണ്ട് പഞ്ചവത്സര പദ്ധതികൾ ആസൂത്രണം ചെയ്തു.

നീതി ആയോഗിന്റെ ഘടന 

പ്രധാനമന്ത്രി അധ്യക്ഷൻ ആയിരിക്കും. ഉപാധ്യക്ഷൻ (വൈസ് ചെയർമാൻ), മുഴുവൻ സമയ അംഗങ്ങൾ, രണ്ട് പാർട്ട് ടൈം അംഗങ്ങൾ, അനൗദ്യോഗിക അംഗങ്ങളായി നാലു കേന്ദ്രമന്ത്രിമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ), പ്രധാനമന്ത്രി അധ്യക്ഷനും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അംഗങ്ങളുമായുള്ള പ്രാദേശിക സമിതികൾ എന്നിവയടങ്ങുന്നതാണ് നീതി ആയോഗിന്റെ ഘടന.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം - നീതി ആയോഗ്

2. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ ഏതുപേരിൽ പ്രശസ്തം? - നീതി ആയോഗ് 

3. നീതി ആയോഗിന്റെ ചെയർമാൻ (അധ്യക്ഷൻ) ആരാണ്? - പ്രധാനമന്ത്രി 

4. നീതി ആയോഗിന്റെ ആദ്യ അധ്യക്ഷൻ - നരേന്ദ്രമോദി

5. നീതി ആയോഗ് നിലവിൽ വന്നതെന്ന്? - 2015 ജനുവരി 1 

6. നീതി ആയോഗ് ആദ്യയോഗം ചേർന്നതെന്ന്? - 2015 ഫെബ്രുവരി 8 

7. നീതി ആയോഗിന്റെ നിലവിലെ വൈസ് ചെയർമാൻ - ഡോ രാജീവ് കുമാർ

8. നീതി ആയോഗിന്റെ നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ - അമിതാഭ് കാന്ത് 

9. നീതി ആയോഗിന്റെ ഗവേണിങ് കൗൺസിലിലെ പ്രതിനിധികൾ ആരാണ്? - നിയമസഭയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും മറ്റിടങ്ങളിലെ ലഫ്റ്റനൻറ് ഗവർണർമാരും 

10. നാഷണൽ ന്യൂട്രിഷ്യൻ സ്ട്രാറ്റജി ഏതു സ്ഥാപനം രൂപവത്കരിച്ചതാണ്? - നീതി ആയോഗ് 

11. നീതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാൻ - അരവിന്ദ് പനഗരിയ 

12. നീതി ആയോഗിന്റെ ആദ്യ സി.ഇ.ഒ - സിന്ധുശ്രീ ഖുള്ളർ 

13. നീതി ആയോഗിന്റെ ആസ്ഥാനം? - ന്യൂഡൽഹി 

14. നീതി ആയോഗിന്റെ നിലവിലെ മുഴുവൻ സമയ അംഗങ്ങൾ - വി.കെ.സാരസ്വത്, രമേശ് ചന്ദ്, വി.കെ.പോൾ

15. 2022 - 23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം - സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @ 75 

16. നീതി ആയോഗ് പുറത്തിറക്കിയ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾസ് ഇന്ത്യൻ ഇൻഡക്സ് 2019ൽ ഒന്നാമതെത്തിയ സംസ്ഥാനം - കേരളം 

17. നീതി ആയോഗിന്റെ 'ഹെൽത്തി സ്റ്റേറ്റ്സ് പ്രോഗ്രസ്സിവ് ഇന്ത്യ 2017 - 2018' റിപ്പോർട്ട് പ്രകാരം ഓവറാൾ പെർഫോമൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം - കേരളം 

18. 2019 ലെ നീതി ആയോഗ് - ഇന്ത്യ ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം - കർണാടക (കേരളം - ആറാം സ്ഥാനം)

Post a Comment

Previous Post Next Post