മൂന്നാം പഞ്ചവത്സര പദ്ധതി

മൂന്നാം പഞ്ചവത്സര പദ്ധതി (1961 - 1966)

ഇന്ത്യയിലെ മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1961 - 1966 ആയിരുന്നു. സമ്പദ്ഘടനയുടെ സ്വയം പര്യാപ്തതയാണ് മൂന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയത്. 1965ൽ മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്താണ് നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിതമായത്. മൂന്നാം പദ്ധതി ഊന്നൽ നൽകിയത് ഗതാഗതം, വാർത്താവിനിമയം, ഭക്ഷ്യ സ്വയംപര്യാപ്തത എന്നിവയ്ക്കാണ്. 1965ൽ ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചു. 1962ലെ ഇന്ത്യ-ചൈന യുദ്ധവും 1965ലെ ഇന്ത്യ - പാക് യുദ്ധവും, കടുത്ത വരൾച്ചയും കാരണം 5.6% വളർച്ച ലക്ഷ്യമിട്ടിരുന്ന പദ്ധതിക്ക് 2.8% വളർച്ച നേടാനേ കഴിഞ്ഞുള്ളു. 

PSC ചോദ്യങ്ങൾ 

1. മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം - 1961 - 1966

2. മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കിയത്‌ - സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത

3. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ കാര്‍ഷികോല്പാദനം കുറഞ്ഞത്‌? - മൂന്നാം പഞ്ചവത്സര പദ്ധതിയില്‍

4. നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിതമായത്  - 1965 

5. മൂന്നാം പഞ്ചവത്സര പദ്ധതി കാലത്ത് തുടക്കംകുറിച്ച പ്രവർത്തനം - ഹരിത വിപ്ലവം

Post a Comment

Previous Post Next Post