രണ്ടാം പഞ്ചവത്സര പദ്ധതി

രണ്ടാം പഞ്ചവത്സര പദ്ധതി (1956 - 1961)

ഇന്ത്യയിലെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1956 - 1961 ആയിരുന്നു. വ്യവസായവൽക്കരണം, ഗതാഗത വികസനം എന്നിവയ്ക്കാണ് പദ്ധതി കൂടുതൽ പ്രാധാന്യം നൽകിയത്. വ്യാവസായിക പദ്ധതി, മഹലനോബിസ് മാതൃക എന്നീ പേരുകളിൽ ഈ പദ്ധതി അറിയപ്പെടുന്നു. മിശ്ര സമ്പദ്‌വ്യവസ്ഥയാണ് പദ്ധതി ഊന്നൽ നൽകിയത്. 1955ലെ കോൺഗ്രസിന്റെ ആവഡി സമ്മേളനത്തിൽ അംഗീകരിച്ച "സോഷ്യലിസ്റ്റ് സമൂഹത്തെ വാർത്തെടുക്കുക' എന്ന ഉദ്ദേശവും രണ്ടാം പദ്ധതിക്കുണ്ടായിരുന്നു. തൊഴിലില്ലായ്‌മ കുറയ്ക്കുക, ദേശീയ വരുമാനം ഉയർത്തുക എന്നിവ രണ്ടാം പദ്ധതിയുടെ ഉപലക്ഷ്യങ്ങളായിരുന്നു. ദുര്‍ഗാപ്പൂര്‍ (പശ്ചിമബംഗാള്‍ - ബ്രിട്ടീഷ്‌ സഹായം), ഭിലായ്‌ (ഛത്തീസ്ഗഡ്‌ - റഷ്യന്‍ സഹായം), റൂർക്കേല (ഒഡീഷ - ജര്‍മ്മന്‍ സഹായം) എന്നീ ഇരുമ്പുരുക്ക് ശാലകൾ രണ്ടാം പദ്ധതിക്കാലത്ത് നിർമ്മിച്ചു. 4.5% വളർച്ചാ നിരക്ക് ലക്ഷ്യം വച്ച രണ്ടാം പദ്ധതി 4.3% വളർച്ച കൈവരിച്ചു.

PSC ചോദ്യങ്ങൾ

1. വ്യവസായവൽക്കരണം, ഗതാഗത വികസനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് ആവിഷ്‌കരിച്ച പദ്ധതി - രണ്ടാം പഞ്ചവത്സര പദ്ധതി

2. "വ്യാവസായിക പദ്ധതി" എന്നറിയപ്പെടുന്നത് - രണ്ടാം പഞ്ചവത്സര പദ്ധതി

3. "മഹലനോബിസ്‌ മാതൃക” എന്നറിയപ്പെടുന്ന പദ്ധതി - രണ്ടാം പഞ്ചവത്സര പദ്ധതി

4. രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഊന്നൽ ലഭിച്ച സമ്പദ്‌വ്യവസ്ഥ - മിശ്ര സമ്പദ്‌വ്യവസ്ഥ 

5. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം - വ്യാവസായിക പുരോഗതി

6. രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത്‌ ആരംഭിച്ച ഇരുമ്പുരുക്ക്‌ ശാലകള്‍ - ദുര്‍ഗാപ്പൂര്‍, ഭിലായ്‌, റൂർക്കേല

7. ഏത്‌ പഞ്ചവത്സര പദ്ധതി നടപ്പിലാക്കുന്നതിനാണ്‌ ഏറ്റവും കൂടുതല്‍ സഹായമുണ്ടായത്‌? - രണ്ടാം പഞ്ചവത്സര പദ്ധതി

8. വന്‍ വ്യവസായങ്ങള്‍ക്ക്‌ ഉന്നല്‍ നല്‍കിയ ഇന്ത്യന്‍ പഞ്ചവത്സര പദ്ധതി ഏതാണ്‌? -  രണ്ടാം പഞ്ചവത്സര പദ്ധതി

9. ദേശീയപാതാ നിയമം, 1956 (The National Highways Act, 1956) നിലവിൽ വന്ന വർഷം - 1956

10. രണ്ടാം വ്യാവസായിക നയം പ്രഖ്യാപിച്ച വർഷം - 1956ൽ

Post a Comment

Previous Post Next Post