ഒന്നാം പഞ്ചവത്സര പദ്ധതി

ഒന്നാം പഞ്ചവത്സര പദ്ധതി (1951 - 56)

ഇന്ത്യയിലെ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1951 - 1956 ആയിരുന്നു. ജവഹർലാൽ നെഹ്രുവായിരുന്നു പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ചത്. 1951 ഏപ്രിൽ ഒന്നിന് ആരംഭിച്ച പദ്ധതി കൃഷി, ജലസേചനം, വൈദ്യുതീകരണം, കുടുംബാസൂത്രണം എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയത്. ഒന്നാം പഞ്ചവത്സര പദ്ധതി 'കാർഷിക പദ്ധതി', 'ഹാരോഡ് - ഡോമർ മോഡൽ' എന്നീ പേരുകളിൽ അറിയപ്പെടുന്നു. സാമൂഹിക വികസന പദ്ധതി 1952 ഒക്ടോബർ രണ്ടിനാണ് ആരംഭിച്ചത്. ഗ്രാമങ്ങളിലെ ഭൗതികവും മാനുഷികവുമായ വിഭവങ്ങളുടെ പരിപൂർണ്ണമായ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC), അഞ്ച് ഐ.ഐ.ടികൾ, ഇന്ത്യയിൽ വൻകിട ജലസേചന പദ്ധതികൾ, കേരളത്തിലെ തോട്ടപ്പള്ളി സ്‌പിൽവേ (1955) എന്നിവ സ്ഥാപിതമായത് ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ്. ഭക്രാനംഗൽ, ഹിരാകുഡ്, ദാമോദർ വാലി എന്നീ വൻകിട ജലസേചന പദ്ധതികൾ ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതികാലത്താണ്. 2.1 ശതമാനമാണ് ഒന്നാം പദ്ധതി ലക്ഷ്യമിട്ടത് എന്നാൽ 3.1 ശതമാനം വളർച്ചാനിരക്ക് കൈവരിച്ചു.

ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത് ആരംഭിച്ച സാമൂഹിക ക്ഷേമ പദ്ധതികൾ

■ സാമൂഹിക വികസന പദ്ധതി (CDP, 1952)

■ ദേശീയ വികസന സമിതി (NDC, 1952)

■ നാഷണൽ എക്സ്റ്റൻഷൻ സർവീസ് (NES, 1953)

PSC ചോദ്യങ്ങൾ

1. ഒന്നാം പഞ്ചവത്സര പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ചത് - ജവഹർലാൽ നെഹ്‌റു 

2. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന് - 1951 ഏപ്രിൽ 1 

3. ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയിരുന്ന മേഖലകൾ - കൃഷി, ജലസേചനം, വൈദ്യുതീകരണം 

4. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിന് പ്രധാന പങ്ക് വഹിച്ച മലയാളി - കെ.എൻ.രാജ്

5. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ വ്യക്തി - കെ.എൻ.രാജ് 

6. കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി (1952)

7. സാമൂഹിക വികസന പദ്ധതി, നാഷണൽ എക്സ്റ്റൻഷൻ സർവീസ് എന്നിവ ആരംഭിച്ചത് - ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് 

8. ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്‌? - 1951 എപ്രില്‍ 1-ാം തീയതി

9. ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നല്‍കിയ മേഖല - കൃഷി, ജലസേചനം

10. ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത് -  കാര്‍ഷിക പദ്ധതി

11. ആരോഗ്യത്തിന്‌ ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ചത്‌ ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌? - ആദ്യത്തെ പഞ്ചവത്സര പദ്ധതിയില്‍

12. ഹാരോഡ്‌ ഡോമര്‍ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി

13. ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ പ്രതിവര്‍ഷം എത്ര ശതമാനം നിരക്കില്‍ വിലയിടിവ്‌ സംഭവിച്ചു? - 2.7%

14, സമൂഹത്തില്‍ സോഷ്യലിസം കൊണ്ടുവരേണ്ട ആവശ്യകതയെപ്പറ്റി പാര്‍ലമെന്റ്‌ പ്രഖ്യാപിച്ചത്‌ എന്ന്‌? - 1954-ല്‍

15. ഇന്ത്യയില്‍ വന്‍കിട ജലസേചന പദ്ധതികള്‍ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി

16. ക്യാപ്പിറ്റല്‍- ഔട്ട്പുട്ട്‌ റേഷ്യോ ഏറ്റവും കുറവായത്‌ ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌? - ഒന്നാം പഞ്ചവത്സര പദ്ധതിയില്‍

17. ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത്‌ ആരംഭിച്ച വന്‍കിട ജലസേചന പദ്ധതികള്‍ - ഭക്രാനംഗല്‍, ഹിരാകുഡ്‌, ദാമോദര്‍വാലി

18. ഏത് പഞ്ചവത്സര പദ്ധിതിയിൽ കൃഷിയ്ക്ക് ഏറ്റവും കൂടുതൽ ചെലവായി - ആദ്യത്തെ പഞ്ചവത്സര പദ്ധിതിയിൽ 

19. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ (UGC) ആരംഭിച്ച പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി (എന്നാല്‍ UGC Act പാസ്സാക്കിയ വര്‍ഷം - 1956)

20. ആദ്യത്തെ പഞ്ചവത്സരപദ്ധിതിയുടെ ആകെ ചെലവ് എത്രയായിരുന്നു - 2378 കോടി രൂപ

Post a Comment

Previous Post Next Post