പ്ലാൻ ഹോളിഡേ

പ്ലാൻ ഹോളിഡേ (1966 - 1969)

പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്നത് 1966 മുതൽ 1969 വരെയുള്ള മൂന്ന് വർഷക്കാലമാണ്. 1966 മുതൽ 1969 വരെ മൂന്നു വാർഷിക പദ്ധതികളാണ് നിലനിന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് 1966-69ലെ വാർഷിക പദ്ധതികളുടെ കാലത്താണ്. സി.സുബ്രഹ്മണ്യമായിരുന്നു കേന്ദ്ര കൃഷിമന്ത്രി. 1960കളിലുണ്ടായ ഭക്ഷ്യ പ്രതിസന്ധിയെ നേരിടുന്നതിനു വേണ്ടി ഗവൺമെന്റ് ആവിഷ്കരിച്ച കാർഷിക തന്ത്രമാണ് ഹരിത വിപ്ലവത്തിന് വഴിയൊരുക്കിയത്. 

PSC ചോദ്യങ്ങൾ

1. 1966 മുതൽ 1969 വരെയുള്ള മൂന്നു വാർഷിക പദ്ധതികൾ അറിയപ്പെടുന്നത് - പ്ലാൻ ഹോളിഡേ

2. പ്ലാൻ ഹോളിഡേ (Plan Holiday) എന്നറിയപ്പെടുന്ന കാലയളവ് - 1966 മുതൽ 1969 വരെ

3. 1966-69 കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നത്‌ ഏതുതരം പദ്ധതികളാണ്‌ - വാര്‍ഷിക പദ്ധതി

4. പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ച സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 

5. ഇന്ത്യയിൽ ഹരിത വിപ്ലവം പ്രാവർത്തികമാക്കിയത് - 1966-69ലെ വാർഷിക പദ്ധതികളുടെ കാലത്ത് - ഹരിത വിപ്ലവം 

6. ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചപ്പോൾ കേന്ദ്ര കൃഷിമന്ത്രി - സി.സുബ്രഹ്മണ്യൻ

Post a Comment

Previous Post Next Post