നാലാം പഞ്ചവത്സര പദ്ധതി

നാലാം പഞ്ചവത്സര പദ്ധതി (1969 - 1974)

ഇന്ത്യയിലെ നാലാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1969 - 1974 ആയിരുന്നു. സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം നേടിയെടുക്കുക, ദുർബല വിഭാഗങ്ങളുടെ ഉന്നമനം എന്നിവയ്ക്കാണ് പദ്ധതി ഊന്നൽ നൽകിയത്. നാലാം പഞ്ചവത്സര പദ്ധതി കാലത്താണ് 'ഗാഡ്‌ഗിൽ മോഡൽ' നടപ്പിലാക്കിയത്. 1969ൽ ഇന്ത്യയിലെ പ്രഥമ ബാങ്ക് ദേശസാത്കരണം നടന്നതും നാലാം പഞ്ചവത്സര പദ്ധതി കാലത്താണ്. 1970ൽ നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡ് 'ഓപ്പറേഷൻ ഫ്ളഡ്' നടപ്പിലാക്കി. 1971ലെ ഇൻഡോ-പാക്ക് യുദ്ധവും ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹവും പദ്ധതി പരാജയപ്പെടാൻ കാരണമായി. 5.7% ലക്ഷ്യമിട്ട പദ്ധതിക്ക് 3.3% വളർച്ച കൈവരിക്കാനേ സാധിച്ചുള്ളൂ.

നാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച സാമൂഹിക ക്ഷേമ പദ്ധതികൾ

■ ഗാഡ്‌ഗിൽ യോജന (1969)

■ നാഷണൽ സർവീസ് സ്‌കീം (1969)

■ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ (REC, 1969)

■ ഫുഡ് സബ്‌സിഡി (1972)

■ ആക്സിലറേറ്റഡ് റൂറൽ വാട്ടർ സപ്ലൈ പ്രോഗ്രാം (ARWSP, 1972-73)

■ ക്രാഷ് സ്‌കീം ഫോർ റൂറൽ എംപ്ലോയ്‌മെന്റ് (CSRE, 1972-73)

■ ഡ്രോട്ട് പ്രോൺ ഏരിയാസ് പ്രോഗ്രാം (DPAP, 1973-74)

PSC ചോദ്യങ്ങൾ 

1. നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ - സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം നേടിയെടുക്കുക

2. ഇന്ത്യയിൽ പ്രഥമ ബാങ്ക് ദേശസാത്കരണം നടന്നത് എത്രാം പഞ്ചവത്സരപദ്ധതിയിലാണ് - നാലാം പഞ്ചവത്സരപദ്ധതി

3. നാലാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്‌? - 1969-ല്‍

4. 'ഗാഡ്‌ഗിൽ മോഡൽ' നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി - നാലാം പഞ്ചവത്സര പദ്ധതി

5. നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡ് 'ഓപ്പറേഷൻ ഫ്ളഡ്' നടപ്പിലാക്കിയ വർഷം - 1970

6. ആത്മവിശ്വാസത്തിന്‌ മുന്‍തൂക്കം കൊടുത്തത്‌ ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌? - നാലാം പഞ്ചവത്സര പദ്ധതിയില്‍

7. ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകിയ പദ്ധതി - നാലാം പഞ്ചവത്സര പദ്ധതി

8. നാലാം പഞ്ചവത്സര പദ്ധതി ഏത്‌ വര്‍ഷങ്ങളില്‍ ആയിരുന്നു? - 1969-1974

9. നാലാം പഞ്ചവത്സര പദ്ധതിയുടെ പ്രധാനലക്ഷ്യം എന്തായിരുന്നു - മാറ്റമില്ലാത്ത പുരോഗതി

10. 1951-ല്‍ ആയിരത്തിന്‌ 27.4 മരണനിരക്ക്‌ ആയിരുന്നത്‌ 1971-ല്‍ ആയിരത്തിന്‌ എത്രയായി കുറഞ്ഞു? - പത്തൊന്‍പതായി

Post a Comment

Previous Post Next Post