അഞ്ചാം പഞ്ചവത്സര പദ്ധതി

അഞ്ചാം പഞ്ചവത്സര പദ്ധതി (1974 - 1979)

ഇന്ത്യയിലെ അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1974 - 1979 ആയിരുന്നു. ദാരിദ്ര്യ നിർമ്മാർജ്ജനം, സ്വയം പര്യാപ്തത എന്നിവയ്‌ക്കാണ് പദ്ധതി പ്രാമുഖ്യം നൽകിയത്. 1974 - 75കളിൽ കാർഷികോത്പാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചു. ദാരിദ്ര്യം ഇല്ലാതാക്കുക, സാധാരണക്കാരന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1975ൽ ആരംഭിച്ച പദ്ധതിയാണ് ഇരുപതിന പരിപാടി. ഇന്ദിര ഗാന്ധിയുടെ 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം അഞ്ചാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റവും അഞ്ചാം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമായി. മൊറാർജി ദേശായി ഗവൺമെന്റ് 1978ൽ ഒരു വർഷം മുൻപേ അഞ്ചാം പദ്ധതി അവസാനിപ്പിച്ചു. 4.4% വളർച്ചാ നിരക്ക് ലക്ഷ്യംവച്ച പദ്ധതിക്ക് 4.8% വളർച്ചാ നിരക്ക് കൈവരിക്കാനായി.

അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച സാമൂഹിക ക്ഷേമ പദ്ധതികൾ 

■ മിനിമം നീഡ്‌സ്‌ പ്രോഗ്രാം (1974)

■ കമാന്റ് ഏരിയ വികസന പദ്ധതി (CADP, 1974-75)

■ ട്വന്റി പോയിന്റ് പ്രോഗ്രാം (TPP, 1975)

■ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് (ICDS, 1975)

■ യൂറിയ സബ്‌സിഡി (1977)

■ നാഷണൽ ഇൻസ്റ്റിറ്റ്യുഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് (NIRD, 1977)

■ ജോലിക്ക് കൂലി ഭക്ഷണം (FFW, 1977)

■ ഡെസർട്ട് ഡവലപ്മെന്റ് പ്രോഗ്രാം (DDP, 1977-78)

■ സംയോജിത ഗ്രാമവികസന പരിപാടി (IRDP, 1978)

■ ട്രൈസം (TRYSEM, 1979)

PSC ചോദ്യങ്ങൾ

1. അഞ്ചാം പഞ്ചവത്സര പദ്ധതി തയ്യാറാക്കിയത് - ഡി.പി.ധർ 

2. അഞ്ചാം പഞ്ചവത്സര പദ്ധതി പ്രമുഖ്യം നൽകിയത് - ദാരിദ്ര്യ നിർമ്മാർജ്ജനം, സ്വയം പര്യാപ്തത

3. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യം എന്തായിരുന്നു? - ദാരിദ്യം അകറ്റൂ (ഗരീബി ഹട്ടാവോ)

4. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ ബാങ്ക്‌ നിക്ഷേപത്തിന്റെ വളര്‍ച്ച ഏറ്റവും കൂടുതലായത്‌? - അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍

5. ഇന്ദിരാഗാന്ധി 'ഗരീബി ഹഠാവോ' എന്ന് ആഹ്വാനം ചെയ്ത പദ്ധതി - അഞ്ചാം പഞ്ചവത്സരപദ്ധതി

6. ഏത്‌ പഞ്ചവത്സര പദ്ധതിയില്‍ ചെലവ്‌ ഏറ്റവും കൂടുതലായിരുന്നു? - അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍

7. മൊത്തവ്യാപാര വില ഇന്ത്യയില്‍ 25% വര്‍ദ്ധിച്ചത്‌ ഏത്‌ വര്‍ഷം? - 1974-75-ൽ

8. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ശ്രീമതി ഇന്ദിരാഗാന്ധി 1975-ല്‍ ഇരുപതിന പരിപാടികള്‍ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി - അഞ്ചാം പഞ്ചവത്സര പദ്ധതി

9. അഞ്ചാം പഞ്ചവത്സര പദ്ധിതിയിൽ ഇറക്കുമതിയുടെ നിരക്കു പ്രതിവര്‍ഷം ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്‌ എത്ര ശതമാനമാണ്‌? - 19.5%

10. നിശ്ചയിച്ചിരുന്നതിനെക്കാള്‍ ഒരു വര്‍ഷം മുമ്പേ അവസാനിപ്പിച്ച പഞ്ചവത്സര പദ്ധതി ഏത്‌? - അഞ്ചാം പഞ്ചവത്സര പദ്ധതി

11. അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ 1980-81-ല്‍ വളര്‍ച്ചയുടെ നിരക്ക്‌ എത്ര ശതമാനമായിരുന്നു? - 4.9%

12. അഞ്ചാം പഞ്ചവത്സരപദ്ധതിയുടെ ആകെ ചെലവ് എത്രയായിരുന്നു - 42300 കോടി രൂപ

13. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ മിനിമം നീഡ്‌സ്‌ പ്രോഗ്രാം ആരംഭിച്ചത്‌? - അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍

14. കാലാവധി പൂര്‍ത്തിയാക്കാത്ത ഏക പഞ്ചവത്സര പദ്ധതി - അഞ്ചാം പഞ്ചവത്സരപദ്ധതി

15. 1949-50നുശേഷം ഇന്ത്യയില്‍ ട്രേഡ്‌ ബാലന്‍സ്‌ ഉണ്ടായിട്ടുള്ള രണ്ട്‌ വര്‍ഷങ്ങള്‍ ഏതെല്ലാം? - 1972-73, 1976-77

Post a Comment

Previous Post Next Post