റോളിംഗ് പ്ലാൻ

റോളിംഗ് പ്ലാൻ (Rolling Plan)

മൊറാർജി ദേശായിയുടെ ജനതാ ഗവൺമെന്റിന്റെ ഭരണകാലത്ത്, 1978 - 80 കാലയളവിലാണ് 'റോളിങ് പദ്ധതികൾ' നടപ്പിലാക്കിയത്. "സാമൂഹ്യ നീതിയോടൊപ്പം വളർച്ച" എന്നതിനുപകരം "സാമൂഹ്യ നീതിക്കുവേണ്ടിയുള്ള വളർച്ച" എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കാലയളവില്‍ വ്യത്യാസമുണ്ടാകുന്ന പദ്ധതിയെന്നാണ് റോളിംഗ്‌ പ്ലാന്‍ എന്ന് പറയുന്നത്. 'റോളിംഗ്‌ പ്ലാന്‍' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് സാമ്പത്തിക ശാസ്ത്രജ്ഞനായ ഗുണ്ണാർ മിർഡാലാണ്. അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ് ഏഷ്യൻ ഡ്രാമ.

PSC ചോദ്യങ്ങൾ

1. "റോളിംഗ്‌‌ പ്ലാന്‍" സംവിധാനം ആവിഷ്ക്കരിച്ചത്‌ - ജനതാ ഗവണ്‍മെന്റ്‌ 

2. ഏത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് "റോളിംഗ്‌‌ പ്ലാന്‍" നടപ്പാക്കിയത് - മൊറാര്‍ജി ദേശായിയുടെ

3. റോളിംഗ്‌ പ്ലാന്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ - ഗുണ്ണാർ മിർഡാൽ

4. കാലയളവില്‍ വ്യത്യാസമുണ്ടാകുന്ന പദ്ധതിയുടെ പേരെന്ത്‌ - റോളിംഗ്‌ പ്ലാന്‍

5. ഗുണ്ണാർ മിർഡാലിന്റെ പ്രശസ്ത കൃതി - ഏഷ്യൻ ഡ്രാമ

6. "റോളിംഗ്‌‌ പ്ലാന്‍" നടപ്പിലാക്കിയ കാലഘട്ടം - 1978 - 80

Post a Comment

Previous Post Next Post