പത്താം പഞ്ചവത്സര പദ്ധതി

പത്താം പഞ്ചവത്സര പദ്ധതി (2002 - 2007)

ഇന്ത്യയിലെ പത്താം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 2002 - 2007 ആയിരുന്നു. വിദ്യാഭ്യാസം-തൊഴിൽ വേതനം എന്നിവയിലെ ലിംഗ വിവേചനം കുറയ്ക്കുക, മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുക, സാക്ഷരതാ നിലവാരം ഉയർത്തുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, ജലസ്രോതസ്സുകൾ നവീകരിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഓരോ വർഷത്തിലും 8% ജി.ഡി.പി വളർച്ചാ നിരക്ക് കൈവരിക്കുക, ഉയർന്ന നിലവാരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയ്ക്കാണ് പദ്ധതി പ്രാമുഖ്യം നൽകിയത്. പത്താം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ടത് 8% വളർച്ചാ  നിരക്കാണ് എന്നാൽ നേടിയത് 7.6% വളർച്ചാ നിരക്കാണ്.

പത്താം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച സാമൂഹിക ക്ഷേമ പദ്ധതികൾ

■ സ്വാധാർ പദ്ധതി (2002)

■ സ്വജൽധാര (2002)

■ പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജന (PMSSY, 2003)

■ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയ (KGBV, 2004)

■ നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം (NFFWP, 2004)

■ പുര പദ്ധതി (PURA, 2004)

■ നഗരങ്ങളിലെ പാവപ്പെട്ടവർക്ക് അടിസ്ഥാന സേവനങ്ങൾ (BSUP, 2005)

■ ജവാഹർലാൽ നെഹ്‌റു ദേശീയ നഗര നവീകരണ ദൗത്യം (JNNURM, 2005)

■ ജനനി സുരക്ഷാ യോജന (JSY, 2005)

■ രാജീവ്ഗാന്ധി ശ്രമിക് കല്യാൺ യോജന (RGSKY, 2005)

■ ഭാരത് നിർമ്മാൺ (2005)

■ ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ (NRHM, 2005)

■ സംയോജിത പാർപ്പിട - ചേരി വികസന പരിപാടി (IHSDP, 2006-07)

■ വനബന്ധു കല്യാൺ യോജന (VKY, 2007)

PSC ചോദ്യങ്ങൾ 

1. കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതികാലത്താണ് - പത്താം പഞ്ചവത്സര പദ്ധതി 

2. പത്താം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് - 2002 - 2007

Post a Comment

Previous Post Next Post