ഒമ്പതാം പഞ്ചവത്സര പദ്ധതി

ഒമ്പതാം പഞ്ചവത്സര പദ്ധതി (1997 - 2002)

ഇന്ത്യയിലെ ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1997 - 2002 ആയിരുന്നു. ദരിദ്രർക്ക് ഭവനനിർമ്മാണ സഹായം, കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കൽ, പ്രാഥമിക ആരോഗ്യ സൗകര്യം വർധിപ്പിക്കൽ, പ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കൽ, ഗ്രാമങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയ പദ്ധതിയാണ് ഒമ്പതാം പഞ്ചവത്സര പദ്ധതി. ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും പദ്ധതിയുടെ ഉപലക്ഷ്യങ്ങളായിരുന്നു. ഭീകരവാദം തടയുന്നതിനായി ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ POTA നിലവിൽ വന്നത് ഒമ്പതാം പഞ്ചവത്സര പദ്ധതികാലത്താണ്. പദ്ധതി ലക്ഷ്യമിട്ടത് 6.5% വളർച്ചാ നിരക്കാണ് എന്നാൽ നേടിയത് 5.4% വളർച്ചയാണ്.

ഒമ്പതാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച പ്രധാന സാമൂഹിക ക്ഷേമ പദ്ധതികൾ 

■ ബാലിക സമൃദ്ധി യോജന (BSY, 1997)

■ സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRY, 1997)

■ ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (TPDS, 1997)

■ കുടുംബശ്രീ (1998)

■ സമഗ്ര ആവാസ് യോജന (SAY, 1999)

■ സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന (SGSY, 1999)

■ നിർമ്മൽ ഭാരത് അഭിയാൻ (NBA, 1999)

■ ജവഹർ ഗ്രാം സമൃദ്ധി യോജന (JGSY, 1999)

■ കിശോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (KVPY, 1999)

■ അന്ത്യോദയ അന്ന യോജന (AAY, 2000)

■ ജനശ്രീ ബീമ യോജന (JBY, 2000)

■ അന്നപൂർണ പദ്ധതി (2000)

■ സർവ ശിക്ഷാ അഭിയാൻ (SSA, 2000 - 01)

■ പ്രധാനമന്ത്രിയുടെ ഗ്രാമ സടക് യോജന (PMGSY, 2000-01)

■ മഹിള സ്വയം സിദ്ധ യോജന (MSSY, 2001)

■ വാല്മീകി അംബേദ്‌കർ ആവാസ് യോജന (VAMBAY, 2001)

■ സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY, 2001)

PSC ചോദ്യങ്ങൾ

1. സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ നിലവിൽ ഉണ്ടായിരുന്ന പദ്ധതി - ഒമ്പതാം പഞ്ചവത്സര പദ്ധതി

2. സ്ത്രീ ശാക്തീകരണം നടപ്പിലാക്കാൻ ലക്ഷ്യമിട്ട പദ്ധതി - ഒമ്പതാം പഞ്ചവത്സര പദ്ധതി

3. കുടുംബശ്രീ (1998 മെയ് 17) ആരംഭിച്ച പഞ്ചവത്സര പദ്ധതി - ഒമ്പതാം പഞ്ചവത്സര പദ്ധതി

4. ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും ഉപലക്ഷ്യങ്ങളായിട്ടുള്ള പഞ്ചവത്സര പദ്ധതി - ഒമ്പതാം പഞ്ചവത്സര പദ്ധതി

5. 'ജനകീയ പദ്ധതി' എന്നറിയപ്പെടുന്ന പദ്ധതി - ഒമ്പതാം പഞ്ചവത്സര പദ്ധതി

6. രണ്ടാമത്തെ ആണവ പരീക്ഷണം (ഓപ്പറേഷൻ ശക്തി, 1998 മെയ് 11, 13) ഇന്ത്യ നടത്തിയത് - ഒമ്പതാം പഞ്ചവത്സര പദ്ധതി കാലത്ത് 

7. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനായുള്ള കേന്ദ്ര സർക്കാർ പദ്ധതി - സർവ്വ ശിക്ഷാ അഭിയാൻ (SSA, 2001)

Post a Comment

Previous Post Next Post