എട്ടാം പഞ്ചവത്സര പദ്ധതി

എട്ടാം പഞ്ചവത്സര പദ്ധതി (1992 - 1997)

ഇന്ത്യയിലെ എട്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1992 - 1997 ആയിരുന്നു. മാനവ വികസനം, വ്യവസായങ്ങളുടെ ആധുനികവൽക്കരണം എന്നിവയാണ് എട്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങൾ. പ്രാഥമിക വിദ്യാഭ്യാസം, ശുദ്ധജലവിതരണം, കൂടുതൽ തൊഴിലവസരങ്ങൾ, ജനസംഖ്യാ നിയന്ത്രണം എന്നിവയുടെ വികാസമായിരുന്നു മാനവ വികസന പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്താണ് നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ച് (1992), പഞ്ചായത്തീരാജ് സംവിധാനം (1993 ഏപ്രിൽ 24) എന്നിവ നിലവിൽ വന്നത്. എട്ടാം പഞ്ചവത്സരപദ്ധതി ലക്ഷ്യം വച്ചത് 5.6% വളർച്ചാ നിരക്കാണ്. എന്നാൽ 6.8% വളർച്ച കൈവരിക്കാൻ സാധിച്ചു.

എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച സാമൂഹിക ക്ഷേമ പദ്ധതികൾ

■ കൈത്തൊഴിലുപകരണ വിതരണ പദ്ധതി (SITRA, 1992-93)

■ ദേശീയ തൊഴിലുറപ്പ് പദ്ധതി (EAS, 1993)

■ മഹിളാ സമൃദ്ധി യോജന (MSY, 1993)

■ പ്രൈം മിനിസ്റ്റേഴ്‌സ് റോസ്ഗാർ യോജന (PMRY, 1993-94)

■ പുനരാവിഷ്‌കൃത കേന്ദ്ര ഗ്രാമ ശുചിത്വ പരിപാടി (RCRSP, 1994)

■ മഹിളാ കയർ യോജന (MCY, 1994)

■ ഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി (IGNOAPS, 1995)

■ മിഡ് - ഡേ മീൽ പദ്ധതി (MDM, 1995)

■ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി (RIDF, 1995-96)

■ അട്ടപ്പാടി ജൈവ വികസന പദ്ധതി (AWCECOP, 1996)

■ ഗംഗ കല്യാൺ യോജന (GKY, 1997)

PSC ചോദ്യങ്ങൾ

1. എട്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങൾ - മാനവ വികസനം, വ്യവസായങ്ങളുടെ ആധുനികവൽക്കരണം

2. “റാവു-മന്‍മോഹന്‍ മോഡല്‍” എന്നറിയപ്പെട്ട പദ്ധതി - എട്ടാം പഞ്ചവത്സര പദ്ധതി

3. 1994-ല്‍ ഓരോ വ്യക്തിയ്ക്കും ലഭിച്ച ഭക്ഷ്യധാന്യങ്ങളുടെ അളവ്‌ എത്രയായിരുന്നു? - ദിനംപ്രതി 436.4 ഗ്രാം

4. 1994-ല്‍ ഓരോ വ്യക്തിയ്ക്കും ലഭിച്ചിരുന്ന നവധാന്യങ്ങളുടെ അളവ്‌ എത്രയായിരുന്നു? - ദിനംപ്രതി 37.8 ഗ്രാം

5. എട്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യം എന്തായിരുന്നു? - മനുഷ്യന്റെ പുരോഗതി

6. എട്ടാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്‌? - 1992ല്‍

7. എട്ടാം പഞ്ചവത്സര പദ്ധതിയില്‍ വളര്‍ച്ചയുടെ നിരക്ക്‌ പ്രതിവര്‍ഷം എത്ര ശതമാനം ആയിരുന്നു? - 5.6%

8. പഞ്ചയാത്ത് രാജ് നിലവിൽ വന്ന പദ്ധതി - എട്ടാം പഞ്ചവത്സര പദ്ധതി

9. നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ച് നിലവിൽ വന്ന പദ്ധതി - എട്ടാം പഞ്ചവത്സര പദ്ധതി (1992)

10. എട്ടാം പഞ്ചവത്സര പദ്ധതിയുടെ ആകെ ചെലവ്‌ എത്രയായിരുന്നു? - 7,98,000 കോടി രൂപ

11. 15-35 പ്രായപരിധിയില്‍ ഉള്ളവരുടെ സമ്പൂര്‍ണ്ണ സാക്ഷരത ഉദ്ദേശിച്ചിരുന്നത്‌ എന്ന്‌? - 1995ല്‍

12. ലോക വ്യാപാര സംഘടനയിൽ ഇന്ത്യ അംഗമായത് - എട്ടാം പഞ്ചവത്സര പദ്ധതി കാലത്ത് (1995 ജനുവരി 1)

Post a Comment

Previous Post Next Post