വാർഷിക പദ്ധതികൾ

വാർഷിക പദ്ധതികൾ (1990 - 1992)

ഇന്ത്യയിൽ 1990 - 92 കാലയളവിൽ 'വാർഷിക പദ്ധതികൾ' നടപ്പിലാക്കി. കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം 1990 മുതൽ 1992 മാർച്ച് 31 വരെയാണ് പദ്ധതി നടപ്പാക്കിയത്. 1991ൽ പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കുന്നത് വാർഷിക പദ്ധതിയുടെ കാലത്താണ്. പുത്തന്‍ സാമ്പത്തിക നയം ഇന്ത്യയുടെ സാമ്പത്തിക നയത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവന്നു.

PSC ചോദ്യങ്ങൾ

1. വാര്‍ഷിക പദ്ധതി നടപ്പിലാക്കിയ വർഷങ്ങൾ - 1990 - 1992 മാർച്ച് 31

2. വാര്‍ഷിക പദ്ധതി ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി - ചന്ദ്രശേഖർ 

3. വാര്‍ഷിക പദ്ധതി അവസാനിച്ചപ്പോൾ പ്രധാനമന്ത്രി - പി.വി.നരസിംഹറാവു

4. കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം 1990 മുതല്‍ 1992 വരെ നടപ്പിലാക്കിയ പദ്ധതി - വാര്‍ഷിക പദ്ധതി

5. ഏത്‌ പദ്ധതികളില്‍ ബാഹ്യമായ സാമ്പത്തിക സഹായം കൂടുതലായി ഉണ്ടായി - വാര്‍ഷിക പദ്ധതികളില്‍

6. പുത്തന്‍ സാമ്പത്തിക നയം (New Economic Policy, 1991) നടപ്പിലാക്കിയ ഗവണ്‍മെന്റ്‌ - നരസിംഹറാവു ഗവണ്‍മെന്റ്‌

7. പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കിയത് ഏത് പദ്ധതി കാലത്താണ് - വാർഷിക പദ്ധതി (1990 - 1992)

Post a Comment

Previous Post Next Post