ഏഴാം പഞ്ചവത്സര പദ്ധതി

ഏഴാം പഞ്ചവത്സര പദ്ധതി (1985 - 1990)

ഇന്ത്യയിലെ ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1985-1990 ആയിരുന്നു. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കൽ, ഭക്ഷ്യധാന്യ ഉത്പാദനവർദ്ധന, ആധുനികവത്കരണം, സ്വയം പര്യാപ്‌ത, സാമൂഹിക നീതി തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയ്ക്ക് വാർത്താവിനിമയ - ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ ഈ പദ്ധതിയ്ക്ക് സാധിച്ചു. 5.0% ലക്ഷ്യംവെച്ച ഈ പദ്ധതി 6.0% വളർച്ചാ നിരക്ക് കൈവരിച്ചു.

ഏഴാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച സാമൂഹിക ക്ഷേമ പദ്ധതികൾ

■ ഇന്ദിര ആവാസ് യോജന (IAY, 1985-86)

■ കേന്ദ്ര ഗ്രാമ ശുചിത്വ പരിപാടി (CRSP, 1986)

■ നാഷണൽ ചൈൽഡ് ലേബർ പ്രോജക്ട് (NCLP, 1987)

■ ദശലക്ഷം കിണർ പദ്ധതി (1988-89)

■ നെഹ്‌റു റോസ്ഗാർ യോജന (NRY, 1989)

■ ജവഹർ റോസ്ഗാർ യോജന (JRY, 1989)

■ സംയോജിത തരിശുഭൂമി വികസന പരിപാടി (IWDP, 1989-90)

PSC ചോദ്യങ്ങൾ

1. ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം - 1985 - 90 

2. ഇന്ത്യയ്ക്ക് വാർത്താവിനിമയ - ഗതാഗത മേഖലയിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ച പദ്ധതി - ഏഴാം പഞ്ചവത്സര പദ്ധതി 

3. വാർത്താവിനിമയ രംഗത്തെ പുരോഗതിയ്ക്ക് നേതൃത്വം കൊടുത്ത പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവ് ആയിരുന്നത് - സാം പിത്രോഡ 

4. 1980-81 - നേക്കാള്‍ ഏകദേശം 11% ദേശീയോല്പാദനം വര്‍ദ്ധിച്ചത്‌ എന്ന്‌? - 1988-89ല്‍

5. 1951-86 കാലഘട്ടത്തില്‍ ദേശീയ വരുമാനത്തിന്റെ നിരക്ക്‌ പ്രതിവര്‍ഷം ഉയര്‍ന്നത്‌ ശരാശരി എത്ര ശതമാനമാണ്‌? - 3.5%

6. 1960-61നുശേഷം ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞിട്ടുള്ള രണ്ട്‌ വര്‍ഷങ്ങള്‍ ഏതെല്ലാം? - 1965-66, 1985-86

7. 1951നുശേഷം ഓരോ വൃക്തിയ്ക്കും ലഭിച്ച ഭക്ഷ്യധാന്യങ്ങളുടെ അളവ്‌ ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചത്‌ ഏത്‌ വര്‍ഷമാണ്‌ - 1989ല്‍

8. ഏഴാം പഞ്ചവത്സര പദ്ധതിയില്‍ വ്യവസായം പ്രതിവര്‍ഷം എത്ര ശതമാനം ഉയര്‍ന്നു? - 8.4%

9. ഏഴാം പഞ്ചവത്സരപദ്ധിതിയുടെ ആകെ ചെലവ് എത്രയായിരുന്നു - 348148 കോടി രൂപ

10. ക്യാപ്പിറ്റല്‍-ഔട്ട്പുട്ട്‌ റേഷ്യോ ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചത്‌ ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്? - ഏഴാം പഞ്ചവത്സര പദ്ധതിയില്‍

11. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ കയറ്റുമതി ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചത്‌? - ഏഴാം പഞ്ചവത്സര പദ്ധതിയില്‍

12. ഏഴാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം - ആധുനികവത്കരണം - തൊഴിലവസരങ്ങളുടെ വർധനവ്

Post a Comment

Previous Post Next Post