ആറാം പഞ്ചവത്സര പദ്ധതി

ആറാം പഞ്ചവത്സര പദ്ധതി (1980-1985)

ഇന്ത്യയിലെ ആറാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1980-1985 ആയിരുന്നു. ദേശീയ വരുമാനം വർദ്ധിപ്പിക്കുക നിലവിലെ സാങ്കേതിക വിദ്യയുടെ ആധുനികവത്കരണം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയായിരുന്നു ആറാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ആറാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വികസനം ലക്ഷ്യമാക്കിയുള്ള DWCRA പദ്ധതി ആരംഭിച്ചത്. 5.2% വളർച്ചാ നിരക്ക് ലക്ഷ്യംവച്ച പദ്ധതിക്ക് 5.7% വളർച്ചാ നിരക്ക് കൈവരിക്കാനായി.

ആറാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച സാമൂഹിക ക്ഷേമ പദ്ധതികൾ

■ ഇന്റർലിങ്കിംഗ് ഓഫ് റിവർസ് പ്രോജക്ട് (1980)

■ സംയോജിത ഗ്രാമവികസന പരിപാടി (IRDP, 1980)

■ ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി (NREP, 1980)

■ നാഷണൽ റൂറൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (NRDP, 1982)

■ ഗ്രാമീണ വനിതാ ശിശുവികസന പരിപാടി (DWCRA, 1982)

■ ഗ്രാമീണ ഭൂരഹിത തൊഴിൽ ഭദ്രതാ പരിപാടി (RLEGP, 1983-84)

PSC ചോദ്യങ്ങൾ

1. ആറാം പഞ്ചവത്സര പദ്ധതി എന്നായിരുന്നു? - 1980-85 കാലഘട്ടത്തില്‍

2. 1978-79നും 1988-89നും ഇടയില്‍ ഏത്‌ വര്‍ഷം ഇറക്കുമതി 37.5 ആയി ഉയര്‍ന്നു?” - 1980-81ല്‍

3. ഏത്‌ പഞ്ചവത്സര പദ്ധതിയിലാണ്‌ മൊത്തവ്യാപാര വില ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്‌? - ആറാം പഞ്ചവത്സര പദ്ധതിയിൽ

4. 1971ല്‍ സാക്ഷരത 29.5% ആയിരുന്നത്‌ 1981ല്‍ എത്ര ശതമാനമായി ഉയര്‍ന്നു? - 36.2%

5. കാര്‍ഷികാഭിവൃദ്ധി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത്‌ ഏത്‌ ദശകത്തിലാണ്‌? - എണ്‍പതുകളില്‍

6. 1983-84ല്‍ ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവരുടെ ജനസംഖ്യയില്‍ ഏറ്റവും കുറഞ്ഞ അനുപാതം ഉണ്ടായ സംസ്ഥാനമേത്‌? - മണിപ്പൂര്‍

7. 1983-84ല്‍ ദാരിദ്യരേഖയ്ക്ക്‌ താഴെ ജനസംഖ്യയുടെ ഏറ്റവും കൂടിയ അനുപാതം ഉണ്ടായ സംസ്ഥാനമേത്‌? - ബീഹാര്‍

8. 1983-84ല്‍ ദാരിദ്യരേഖയ്ക്ക്‌ താഴെയുള്ളവരുടെ ജനസംഖ്യ ഇന്ത്യയില്‍ എത്ര ശതമാനമായിരുന്നു? - 37.4%

9. 1983-84ല്‍ ദാരിദ്യരേഖയ്ക്ക്‌ താഴെയുള്ള പട്ടികവര്‍ഗ്ഗക്കാരുടെ ജനസംഖ്യ ഇന്ത്യയില്‍ എത്ര ശതമാനം ആയിരുന്നു? - 57.1%

10. 1984-85ല്‍ ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യത്തിന്റെ നിരക്ക്‌ എത്ര ശതമാനമായിരുന്നു? - 40%

Post a Comment

Previous Post Next Post