ശബ്ദസ്രോതസ്സ്

ശബ്ദസ്രോതസ്സ് (Source of Sound)

വസ്‌തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്. ശബ്ദം പുറപ്പെടുവിക്കുന്ന വസ്തുക്കളാണ് ശബ്ദസ്രോതസ്സുകൾ. ശബ്ദസ്രോതസ്സുക്കൾ മൂന്നുത്തരമാണ് - മനുഷ്യനിർമ്മിത ശബ്ദസ്രോതസ്സ്, പ്രകൃതിയാലുള്ള ശബ്ദസ്രോതസ്സ്, കൃത്രിമ ശബ്ദസ്രോതസ്സ്. മനുഷ്യനിർമ്മിത ശബ്ദസ്രോതസ്സുകൾക്ക് ഉദാഹരണമാണ് ചെണ്ട, ഓടക്കുഴൽ എന്നിവ. സ്വനപേടകം, ഇടിമുഴക്കം, വെള്ളച്ചാട്ടം എന്നിവ പ്രകൃതിയാലുള്ള ശബ്ദസ്രോതസ്സിന് ഉദാഹരണമാണ്. ഒരു ശബ്ദസ്രോതസ്സിൽ നിന്നു പുറപ്പെടുന്ന ശബ്ദം സ്രോതസ്സുമായി ബന്ധപ്പെട്ട പല ഭാഗങ്ങളുടെയും ആകെ തുകയായിരിക്കും. എങ്കിലും ഓരോ ശബ്ദസ്രോതസ്സിനും ശബ്ദം ഉണ്ടാക്കുന്നതിനായി കമ്പനം ചെയ്യുന്ന ഒരു പ്രധാന ഭാഗമുണ്ടായിരിക്കും.

ശബ്ദസ്രോതസ്സുകൾക്ക് ഉദാഹരണം

1. ശബ്ദസ്രോതസ്സ് - സ്വനപേടകം 

കമ്പനം ചെയ്‌ത ശബ്‌ദം പുറപ്പെടുവിക്കുന്ന പ്രധാന ഭാഗം - സ്വനതന്തു 

അനുബന്ധമായി കമ്പനം ചെയ്യുന്ന ഭാഗങ്ങൾ - തൊണ്ട, ചുണ്ട് തുടങ്ങിയവ 

2. ശബ്ദസ്രോതസ്സ് - ഓടക്കുഴൽ 

കമ്പനം ചെയ്‌ത ശബ്‌ദം പുറപ്പെടുവിക്കുന്ന പ്രധാന ഭാഗം - വായുയൂപം 

അനുബന്ധമായി കമ്പനം ചെയ്യുന്ന ഭാഗങ്ങൾ - വായു, സുഷിരഭാഗം 

3. ശബ്ദസ്രോതസ്സ് - ചെണ്ട 

കമ്പനം ചെയ്‌ത ശബ്‌ദം പുറപ്പെടുവിക്കുന്ന പ്രധാന ഭാഗം - തുകൽ 

അനുബന്ധമായി കമ്പനം ചെയ്യുന്ന ഭാഗങ്ങൾ -  വായു, മരം കൊണ്ടുള്ള ഭാഗം 

4. ശബ്ദസ്രോതസ്സ് - ഗിത്താർ 

കമ്പനം ചെയ്‌ത ശബ്‌ദം പുറപ്പെടുവിക്കുന്ന പ്രധാന ഭാഗം - കമ്പി 

അനുബന്ധമായി കമ്പനം ചെയ്യുന്ന ഭാഗങ്ങൾ -  വായു, സൗണ്ട്, ബോർഡ്

PSC ചോദ്യങ്ങൾ

1. ശ്രവണബോധം ഉളവാക്കുന്ന ഊർജരൂപമാണ് - ശബ്‌ദം

2. ശബ്ദമുണ്ടാകാൻ കാരണം - കമ്പനം 

3. ദ്രുതഗതിയിലുള്ള ദോലനമാണ് - കമ്പനം

4. ശബ്ദത്തിന് സഞ്ചരിക്കാൻ വേണ്ടത് - മാധ്യമം 

5. ശബ്ദം അനുഭവപ്പെടാൻ ആവശ്യമായ ഘടകങ്ങൾ - ശബ്ദസ്രോതസ്സ്, മാധ്യമം, ശ്രവണേന്ദ്രിയം 

6. ചന്ദ്രനിൽ ശബ്ദം കേൾക്കാത്തതിന് കാരണം - ചന്ദ്രനിൽ അന്തരീക്ഷവായുവില്ലാത്തതിനാൽ 

7. ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ റേഡിയോ സംവിധാനം ഉപയോഗിക്കാൻ കാരണം - ശൂന്യതയിൽ ശബ്ദത്തിനു സഞ്ചരിക്കാൻ കഴിയാത്തതിനാൽ

Post a Comment

Previous Post Next Post