ശബ്‌ദം

ശബ്‌ദം (Sound)
1. ശബ്ദത്തെ കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര്?
എക്കൂസ്റ്റിക്ക്‌സ്‌ (Acoustics)

2. മനുഷ്യനിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടെയിലെ ഭാഗം‌?
ലാറിങ്ക്‌സ്‌ (Larynx)

3. ദ്രാവകങ്ങളിലൂടെയും വാതകങ്ങളിലൂടെയും ശബ്ദം കടന്നുപോകുബോൾ പ്രവഹിക്കുന്ന തരംഗങ്ങൾ‌?
അനുദൈര്‍ഘ്യ തരംഗങ്ങൾ (Longitudinal Waves)

4. ഏത്‌ തരംഗങ്ങളായാണ്‌ കട്ടിയുള്ള വസ്തുക്കളിലൂടെ ശബ്ദം കടന്നുപോകുന്നത്‌?
അനുപ്രസ്ഥ (Transverse Waves), അനുദൈര്‍ഘ്യ തരംഗങ്ങളായി

5. ശബ്ദമലിനീകരണം രേഖപ്പെടുത്തുന്ന യൂണിറ്റേത്‌?
ഡെസിബെല്‍

6. ശബ്ദം അളക്കാനുള്ള യൂണിറ്റ്?
ഹെര്‍ട്ട്സ്‌ (ആവൃത്തി രേഖപ്പെടുത്താൻ)

7. വായുവിൽ ശബ്ദത്തിന്റെ വേഗത?
340 മീറ്റര്‍/സെക്കന്‍റ്‌

8. ജലത്തിലൂടെ ശബ്ദത്തിന്റെ വേഗത?
1435 മീറ്റര്‍/സെക്കന്‍റ്‌

9. തടിയിലൂടെ ശബ്ദത്തിന്റെ വേഗത?
3850 മീ/സെ.

10. ഇരുമ്പിലൂടെ ശബ്ദത്തിന്റെ വേഗത?
5000 മീ/സെ.

11. മനുഷ്യന്റെ ശ്രവണ പരിധി?
20 ഹെര്‍ട്ട്സ്‌ - 20,000 ഹെര്‍ട്ട്സ്‌ വരെ

12. മനുഷ്യന് കേൾക്കാവുന്ന മിതമായ ശബ്ദമേത്?
3,000 ഹെർട്ട്സിലുള്ള  പൂജ്യം ഡെസിബെല്‍ ശബ്ദം

13. 20 ഹെർട്ട്സിനു താഴെയുള്ള ശബ്ദതരംഗങ്ങൾ അറിയപ്പെടുന്നത്?
ഇന്‍ഫ്രാസോണിക്ക്‌ ശബ്ദതരംഗങ്ങൾ

14. 20,000 ഹെർട്ട്സിനു മുകളിലുള്ള ശബ്ദതരംഗങ്ങൾ?
അൾട്രാസോണിക്ക്‌

15. ശബ്ദത്തെക്കാൾ രണ്ടിരട്ടി വേഗതയുള്ളതിനെ പറയുന്ന പേര്‌?
സൂപ്പര്‍സോണിക്ക്‌

16. ശബ്ദത്തെക്കാൾ അഞ്ചിരട്ടി വേഗതയുള്ളതിനെ പറയുന്ന പേര്‌?
ഹൈപ്പര്‍സോണിക്ക്‌

17. ശബ്ദത്തിന്റെ പകുതി വേഗതയുള്ളതിനെ പറയുന്ന പേര്‌?
സബ്‌സോണിക്ക്‌

18. മാക്ക്‌ നമ്പര്‍ (Mach Number) എന്തിന്റെ വേഗത അളക്കുന്ന യൂണിറ്റാണ്?
വിമാനം, മിസൈൽ എന്നിവയുടെ 

19. 1 മാക്ക്‌ നമ്പറിന്റെ വേഗത എത്ര‌?
ശബ്ദത്തിന്റെ വായു വേഗത (340 മീ/സെ)

20. തടസങ്ങൾ ഒഴുവാക്കാനും ഇരയെ പിടിക്കാനും  ശബ്ദതരംഗങ്ങൾ ഉപയോഗിക്കുന്ന ജീവികൾ ഏവ?
വവ്വാല്‍, ഡോൾഫിന്‍

21. ശബ്ദപ്രതിഫലനത്തിന്റെ മകുടോദാഹരണമായി അറിയപ്പെടുന്ന മര്‍മരമണ്ഡപം (Whispering Gallery) എവിടെയാണ്‌?
ലണ്ടനിലെ സെന്‍റ്‌ പോൾ കത്തീഡ്രലില്‍

22. കേൾക്കുന്ന ശബ്ദം എത്ര സമയമാണ്‌ ചെവിയില്‍ തങ്ങി നില്‍ക്കുക?
പത്തിലൊന്നു സെക്കന്‍റ്‌ സമയം

23. ശബ്ദത്തിന്റെ ഗ്രാഫിക്ക്‌ ചിത്രീകരണത്തിന്‌ ഉപയോഗിക്കുന്ന ഉപകരണമേത്‌?
ഓസിലോസ്‌ക്കോപ്പ്‌

24. ആന്തരികാവയവങ്ങളുടെ നിരീക്ഷണത്തിനും, ചിത്രമെടുക്കാനുമുള്ള സംവിധാനമെന്താണ്‌?
അൾട്രാസൗണ്ട് സ്കാനിങ്

25. ചന്ദ്രനില്‍ ശബ്ദങ്ങൾ കേൾക്കാന്‍ കഴിയാത്തതെന്തു കൊണ്ട്‌?
വായു ഇല്ലാത്തതിനാൽ (ശബ്ദത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്)

26. ശബ്ദപരീക്ഷണങ്ങൾക്ക്‌ ഉപയോഗിക്കുന്ന ഉപകരണമേത്‌?
സോണോമീറ്റർ

27. ശബ്ദം വിവിധ വസ്തുക്കളില്‍ തട്ടി ആവര്‍ത്തിച്ചുണ്ടാവുന്ന പ്രതിഫലനം അറിയപ്പെടുന്നതെങ്ങിനെ?
അനുരണനം (Reverberation)

28. ഒരേ ഉച്ചതയിലും, സ്ഥായിലുമുള്ള ശബ്ദങ്ങൾ രണ്ട്‌ വൃത്യസ്ത സംഗീതോപകരണങ്ങളില്‍ നിന്നും പുറപ്പെടുമ്പോൾ അവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ശബ്ദത്തിന്റെ സവിശേഷതയെന്ത്‌?
ടിംബർ

29. കേൾവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദപരിധിയേത്?
120 ഡെസിബെലിനു മുകളിൽ

30. പാര്‍പ്പിടമേഖലകളിലെ അനുവദനീയമായ ശബ്ദപരിധിയെത്ര?
പകൽ 50 ഡെസിബെൽ, രാത്രി 40 ഡെസിബെൽ

31. സമുദ്രത്തിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം
സോണാർ (മത്സൃക്കൂട്ടങ്ങളുടെ സ്ഥാനം തിരിച്ചറിയാനും കഴിയും)

32. പ്രതിധ്വനിയെ കുറിച്ചുള്ള പഠനം?
കാറ്റക്കോസ്റ്റിക്സ്

33. ശബ്ദം ശ്രവിച്ച് സെക്കൻഡിന്റെ പത്തിലൊരു സമയത്തിനുള്ളിൽ അതേ ശബ്ദം ഒരു പ്രതലത്തില്‍ തട്ടി പ്രതിഫലിച്ച്‌ വീണ്ടും കേൾക്കുമ്പോൾ അതിനെപറയുന്ന പേര്?
പ്രതിധ്വനി (Echo)

34. പല വസ്തുക്കളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന ശബ്ദം?
അനുരണനം (Reverberation)

35. എന്താണ് ഡോപ്ലർ പ്രഭാവം?
വിമാനത്തിന്റെയും അന്തർവാഹിനിയുടെയും വേഗത മനസിലാക്കുന്ന ശബ്ദ പ്രതിഭാസം.

36. ഡോപ്ലർ പ്രഭാവം കണ്ടുപിടിച്ചത്?
ക്രിസ്റ്റ്യൻ ഡോപ്ലർ

37. ശബ്ദ തീവ്രത അളക്കുന്ന ഉപകരണം?
ഓഡിയൊമീറ്റര്‍ 

38. വാഹനവേഗം അളക്കുന്ന ഉപകരണം?
സ്പീഡോമീറ്റർ

39. നായയുടെ ശ്രവണപരിധി?
67 ഹെർട്ട്സ്  ‌മുതൽ 45 കിലോ ഹെർട്ട്സ്  വരെ

40. വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?
ടാക്കോമീറ്റർ

Post a Comment

Previous Post Next Post