ആവൃത്തി

ആവൃത്തി (Frequency)

ഉരുണ്ട ഒരു ചെറിയ കല്ല് 50 cm നീളമുള്ള ചരടിൽ തൂക്കിയിടൂ. ഈ കല്ലിനെ ഒരു ഭാഗത്തേക്ക് അല്പം നീക്കി വിട്ടു നോക്കു. കല്ല് ഇരുവശത്തേക്കും ചലിക്കുന്നതു കാണാം. ഇത്തരം ചലനമാണ് ദോലനം എന്ന് പറയുന്നത്. ഈ സംവിധാനത്തെ ഒരു സിമ്പിൾ പെന്റുലം എന്നു വിളിക്കാം. ഈ സിമ്പിൾ പെന്റുലം ഒരു സെക്കൻഡിൽ ചെയ്യുന്ന ദോലനങ്ങളുടെ എണ്ണത്തെ അതിന്റെ ആവൃത്തി എന്നാണ് പറയുന്നത്. ഒരു പെന്റുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കുറയുന്നു. ആവൃത്തിയുടെ യൂണിറ്റ് ഹെട്സ് (Hz) ആണ്. ആവൃത്തി കൂടുമ്പോൾ ശബ്ദവും കൂടുന്നു.

ആവൃത്തി (f) = കമ്പനങ്ങളുടെ എണ്ണം (n) / സമയം (t)

PSC ചോദ്യങ്ങൾ

1. ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് - ആവൃത്തി 

2. ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ് - ഹെട്സ് (Hz) (1 KHz = 1000 Hz)

3. സിമ്പിൾ പെന്റുലത്തിന്റെ ശബ്ദം കേൾക്കാൻ കഴിയാത്തതിന് കാരണം - ആവൃത്തി കുറവായതിനാൽ 

4. കൊതുകുകളും തേനീച്ചകളും പറക്കുമ്പോൾ ശബ്ദം ഉണ്ടാകുന്നതിനു കാരണം - ചിറകുകൾ കമ്പനം ചെയ്യുന്നതിനാൽ 

5. കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 500 Hz

6. തേനീച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 300 Hz 

7. നേർധാരാ വൈദ്യുതിയുടെ (Direct Current) ആവൃത്തി - 0 Hz 

Post a Comment

Previous Post Next Post