സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യോജന

സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY)

2001ലെ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു ഗ്രാമീണ തൊഴിൽദാന പരിപാടിയാണ് സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യോജന, രാജ്യത്ത് ഗ്രാമപഞ്ചയത്തുകൾ മുഖാന്തരം നടപ്പിലാക്കിവന്നിരുന്ന ജവാഹർ ഗ്രാമീണ റോസ്ഗാർ യോജനയും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ മുഖാന്തരം നടപ്പിലാക്കി വന്നിരുന്ന തൊഴിലുറപ്പു പദ്ധതിയും തമ്മിൽ സംയോജിപ്പിച്ചാണ് ഈ പദ്ധതിക്കു രൂപം കൊടുത്തത്. ഈ പദ്ധതിയുടെ തുക കേന്ദ്ര സംസ്ഥാന സർക്കാരുകൾ 75:25 എന്ന അനുപാതത്തിൽ ചെലവിടുന്നതാണ്. നിലവിലുള്ള തൊഴിൽദാന പരിപാടികളിൽ നിന്നും വ്യത്യസ്തമായി തൊഴിലിൽ ഏർപ്പെടുന്നവർക്ക് വേതനത്തിന്റെ ഭാഗമായി ഭക്ഷ്യധാന്യം കൂടി വിതരണം ചെയ്യുന്നു. അവിദഗ്ധരും കൂലിത്തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരുമായ ഗ്രാമീണർക്ക് അധിക തൊഴിൽ നൽകുക, ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്ക് ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്തുക, ഗ്രാമീണമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സ്ഥായിയായ ആസ്തികളുടെ നിർമാണവും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതനുസരിച്ചു ഗ്രാമവാസികളായ ജനങ്ങൾക്കു താമസസ്ഥലത്തിനു സമീപനത്തോ, ഗ്രാമങ്ങളിലോ തൊഴിലവസരങ്ങൾ ലഭ്യമാകും. ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 2008ൽ ഈ പദ്ധതി NREGPയിൽ ലയിച്ചു.

PSC ചോദ്യങ്ങൾ

1. സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY) ആരംഭിച്ച വർഷം - 2001 ഓഗസ്റ്റ് 15 

2. ഏതൊക്കെ പദ്ധതികൾ സാംയോജിപ്പിച്ചാണ് SGRY ആരംഭിച്ചത് - ജവഹർ ഗ്രാമീണ റോസ്ഗാർ യോജന (SGRY), തൊഴിലുറപ്പു പദ്ധതി (EAS)

3. സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY) നടപ്പിലാക്കുന്നത് - ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും

4. SGRY പദ്ധതി വിഹിതം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏത് അനുപാതത്തിലായിരുന്നു വഹിച്ചിരുന്നത് - 75:25

SGRYയുടെ പ്രധാന ലക്ഷ്യം - ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ലാഭകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക 

SGRY പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നത് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ 

SGRY പദ്ധതിയുടെ മറ്റൊരു പേര് - യൂണിവേഴ്‌സൽ റൂറൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാം 


Post a Comment

Previous Post Next Post