വാല്മീകി അംബേദ്‌കർ ആവാസ് യോജന

വാല്മീകി അംബേദ്‌കർ ആവാസ് യോജന (VAMBAY)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2001 ഡിസംബർ രണ്ടിന് ആരംഭിച്ച പദ്ധതിയാണ് വാല്മീകി അംബേദ്‌കർ ആവാസ് യോജന (VAMBAY). നഗരപ്രദേശങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വീട് വച്ചു നൽകാനുള്ള പദ്ധതിയാണ് VAMBAY. ചേരിനിവാസികൾക്ക് വേണ്ടി മാത്രം നടപ്പിലാക്കിയ ആദ്യത്തെ പദ്ധതിയായിരുന്നു VAMBAY. VAMBAY പദ്ധതിയ്ക്ക് 50:50 അനുപാതത്തിലാണ് കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകൾ ചെലവ് വഹിച്ചിരുന്നത്. 2005 ഡിസംബർ 3ന് VAMBAY പദ്ധതി ഇന്റഗ്രേറ്റഡ് ഹൗസിംഗ് ആൻഡ് സ്ലം ഡെവലപ്മെന്റ് പ്രോഗ്രാമിൽ (IHSDP) ലയിപ്പിച്ചു.

PSC ചോദ്യങ്ങൾ

1. VAMBAY ഉദ്‌ഘാടനം ചെയ്‌തത്‌ - എ.ബി.വാജ്‌പേയ് (2001 ഡിസംബർ 2)

2. ചേരിനിവാസികൾക്ക് വേണ്ടി മാത്രം നടപ്പിലാക്കിയ ആദ്യത്തെ പദ്ധതി - VAMBAY 

3. നഗരപ്രദേശങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വീട് വച്ചു നൽകാനുള്ള പദ്ധതി - VAMBAY 

4. VAMBAY പദ്ധതിയുടെ പ്രധാന ഘടകം - നിർമ്മൽ ഭാരത് അഭിയാൻ 

5. VAMBAY പദ്ധതിയുടെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ചെലവിന്റെ അനുപാതം - 50:50 

6. 2005 ഡിസംബർ 3ന് VAMBAY പദ്ധതിയെ ഏത് പദ്ധതിയിൽ ലയിപ്പിച്ചു - ഇന്റഗ്രേറ്റഡ് ഹൗസിംഗ് ആൻഡ് സ്ലം ഡെവലപ്മെന്റ് പ്രോഗ്രാമിൽ (IHSDP)

Post a Comment

Previous Post Next Post