സൻസദ് ആദർശ് ഗ്രാമ യോജന

സൻസദ് ആദർശ് ഗ്രാമ യോജന (SAGY)

2016 ഓടെ 2500 ഗ്രാമങ്ങളെ ആദർശ് ഗ്രാമങ്ങളാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതിയാണ് സൻസദ് ആദർശ് ഗ്രാമ യോജന (SAGY). 2014 ഒക്ടോബർ 11ന് (ജയപ്രകാശ് നാരായണന്റെ ജന്മവാർഷികം) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. ഒരു വർഷം ഒരു ഗ്രാമം ദത്തെടുക്കുകയും അവിടെ ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് ആദർശഗ്രാമമായി വളർത്തിയെടുക്കുകയുമാണ് ലക്ഷ്യം. പാർലമെന്റിലെ ഓരോ എംപിയും അവരവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമം ഈ പദ്ധതി പ്രകാരം ഏറ്റെടുക്കണം. വീടില്ലാത്തവർക്കു വീട് വച്ചു നൽകുക, സാനിറ്റേഷൻ എന്നിവയാണു പ്രധാന ലക്ഷ്യങ്ങൾ.

The villages adopted under SAGY

1. Narendra Modi - Jayapur, Nagepur, Kakrahia (UP)

2. Sonia Gandhi - Udwa (Uttar Pradesh)

3. Rahul Gandhi - Deeh (Uttar Pradesh)

4. Manmohan Singh - Paschim Bekeli Gaon (Assam)

5. Sachin Tendulkar - Puttamrajukandrika (Andhra Pradesh), Donja (Maharashtra)

6. Hema Malini - Rawal Bangar (UP)

7. Nitin Gadkari - Pachgaon (Maharashtra)

8. Suresh Gopi - Kalliyoor (Thiruvananthapuram) 

PSC ചോദ്യങ്ങൾ 

1. ഒരു വർഷം ഒരു ഗ്രാമം ദത്തെടുക്കുകയും അവിടെ ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് ആദർശഗ്രാമമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതി - സൻസദ് ആദർശ് ഗ്രാമ യോജന (SAGY)

2. SAGY പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി - നരേന്ദ്ര മോദി

3. SAGY പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌ - 2014 ഒക്ടോബർ 11

4. SAGY പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി - പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി 

5. SAGY പദ്ധതിയുടെ പ്രധാന ലക്ഷ്യം - പാർലമെന്റിലെ ഓരോ എം.പിയും അവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമം ദത്തെടുത്ത് ആദർശ ഗ്രാമമാക്കി മാറ്റണം തുടർന്ന് എം.പി ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് എല്ലാ ഗ്രാമങ്ങളെയും ആദർശ ഗ്രാമമായി വളർത്തിയെടുക്കുകയും ചെയ്യുക 

6. SAGYയുടെ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്ന മാഗസിൻ - പഞ്ചായത്ത് ദർപ്പൺ

Post a Comment

Previous Post Next Post