സ്വച്ഛ്‌ ഭാരത് മിഷൻ

സ്വച്ഛ്‌ ഭാരത് മിഷൻ (SBM)

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടെ ഭാരതത്തിലൊട്ടാകെ സമ്പൂർണ ശുചിത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്ടോബർ രണ്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പരിപാടിയാണ് സ്വച്ഛ്‌ ഭാരത് മിഷൻ (SBM). പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജനരഹിതഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായാണ് കേന്ദ്രസർക്കാർ ഈ പദ്ധതി നടപ്പാക്കിയത്. കേന്ദ്രസർക്കാർ മുൻപ് നടത്തിവന്ന നിർമൽ ഭാരത് അഭിയാൻ എന്ന പദ്ധതി ഇതിനായി പുനരാവിഷ്‌കരിക്കുകയും ചെയ്‌തു. സ്വച്ഛ്‌ ഭാരത് മിഷൻ പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 75:25 അനുപാതത്തിലാണ്  ചെലവ് വഹിക്കുന്നത്.

SBM Logo: Gandhi's Spectacles (Designed by Anant Khasbardar, Maharashtra)

SBM Tag Line: Ek Kadam Swachhta ki Ore (by Bhagyasri Sheth, Gujarat)

SBM Lyrics: "Swachh Bharat Ka Irada Kar Liya Hum Ne" (by Prasoon Joshy)

PSC ചോദ്യങ്ങൾ 

1. സ്വച്ഛ്‌ ഭാരത് മിഷൻ ആരംഭിച്ച വർഷം - 2014 ഒക്ടോബർ 2

2. സ്വച്ഛ്‌ ഭാരത് മിഷൻ ആരംഭിച്ച പഞ്ചവത്സര പദ്ധതി - പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

3. സ്വച്ഛ്‌ ഭാരത് മിഷൻ ആരംഭിച്ച പ്രധാനമന്ത്രി - നരേന്ദ്ര മോദി

4. നിർമ്മൽ ഭാരത് അഭിയാന്റെ പുനരാവിഷ്‌കൃത പദ്ധതി - സ്വച്ഛ്‌ ഭാരത് മിഷൻ

5. യുവാക്കളിലും സ്‌കൂൾ കുട്ടികളിലും ശുചിത്വത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരിക്കുന്നതിനായി സ്വച്ഛ്‌ ഭാരത് അഭിയാൻ ആവിഷ്‌കരിച്ച ഉപപദ്ധതി - സ്വച്ഛ്‌ സാത്തി പ്രോഗ്രാം 

6. സ്വച്ഛ്‌ ഭാരത് അഭിയാന്റെ ഭാഗ്യചിഹ്നം ആയി തിരഞ്ഞെടുക്കപ്പെട്ട വനിത - കൺവർ ബായി 

7. സ്വച്ഛ്‌ ഭാരത് പ്രോഗ്രാമിന്റെ അംബാസിഡർ - ദിയ മിർസ 

8. ഇന്ത്യയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ശുചിത്വം ഉറപ്പു വരുത്തുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതി - സ്വച്ഛ് ഓഫീസ് ഡ്രൈവ് 

9. രാജ്യത്തെ സ്‌കൂളുകളിലും ഗ്രാമപഞ്ചായത്തുകളിലും ശൗചാലയങ്ങൾ നിർമ്മിക്കുവാനുള്ള കേന്ദ്രസർക്കാർ പദ്ധതി - സ്വച്ഛ്‌ ഭാരത് കോശനിധി 

10. സ്വച്ഛ്‌ ഭാരത് അഭിയാൻ പ്രോഗ്രാം സ്‌കൂളുകളിൽ നടപ്പിലാക്കിയത് ഏത് പേരിലാണ് - ബാൽ സ്വച്ഛതാ മിഷൻ (2014 നവംബർ 14)

11. സ്വച്ഛ്‌ ഭാരത് മിഷന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജനം പൂർണമായും ഒഴിവാക്കിയ മൂന്നാമത്തെ സംസ്ഥാനം - കേരളം (സിക്കിം, ഹിമാചൽ പ്രദേശ് ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ)

12. ഇന്ത്യയിലെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിൽ മലമൂത്ര വിസർജനം പൂർണമായും ഒഴിവാക്കിയ ആദ്യ സംസ്ഥാനം - കേരളം 

13. തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത് - അതിയന്നൂർ

Post a Comment

Previous Post Next Post