പ്രധാനമന്ത്രി സുരക്ഷ ബീമ യോജന

പ്രധാനമന്ത്രി സുരക്ഷ ബീമ യോജന (PMSBY)

ബാങ്കുകളുമായി സഹകരിച്ച് കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷ ബീമ യോജന (PMSBY). ഇൻഷുറൻസ് പരിരക്ഷ പരമാവധി രണ്ടു ലക്ഷം രൂപ വരെ. ഭാഗികമായി അംഗവൈകല്യം സംഭവിക്കുന്നവർക്ക് 1 ലക്ഷം രൂപ ഇൻഷുറൻസ് തുകയായി ലഭിക്കും. പൂർണ അംഗവൈകല്യത്തിനും മരണത്തിനും ഈ തുക ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് പരമാവധി ഒരു ലക്ഷം രൂപ ലഭിക്കും. പ്രായപരിധി 18 മുതൽ 70 വയസ്സുവരെ. പ്രീമിയം തുക രൂ. 12+ സർവീസ് ടാക്‌സ്. കാലാവധി ഒരു വർഷം. ഒരു വർഷത്തെ കാലാവധിക്കുശേഷം പ്രീമിയം അടച്ച് ഇൻഷുറൻസ് പുതുക്കണം.

PSC ചോദ്യങ്ങൾ

1. അപകടങ്ങളിൽ മരണപ്പെടുന്നവർക്കും അംഗവൈകല്യം സംഭവിക്കുന്നവർക്കുമായി കേന്ദ്ര സർക്കാർ 2015 മെയ് 9ന് ആവിഷ്‌കരിച്ച വാർഷിക ഇൻഷുറൻസ് പദ്ധതി - പ്രധാനമന്ത്രി സുരക്ഷ ബീമ യോജന (PMSBY)

2. പ്രധാനമന്ത്രി സുരക്ഷ ബീമ യോജന ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുന്ന പരമാവധി തുക - രണ്ടു ലക്ഷം രൂപ

3. PMSBY പദ്ധതിയുടെ ഗുണഭോക്താക്കൾ - 18 മുതൽ 70 വയസ്സുവരെ പ്രായമുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾ 

4. PMSBY പദ്ധതിയുടെ വാർഷിക വരിസംഖ്യ - 12 രൂപ

Post a Comment

Previous Post Next Post