പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY)

ബാങ്കുകളുമായി സഹകരിച്ച് കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (PMJJBY). രണ്ടു ലക്ഷം രൂപയാണ് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ. പ്രായപരിധി 18 മുതൽ 50 വയസ്സുവരെ. പ്രീമിയം തുക രൂ. 330+ സർവീസ് ടാക്‌സ്. സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള ഏതൊരാൾക്കും ഈ പദ്ധതിയിൽ അംഗമാകാം.

PSC ചോദ്യങ്ങൾ

1. 2015 മെയ് 9ന് കേന്ദ്രസർക്കാർ ആരംഭിച്ച വാർഷിക ലൈഫ് ഇൻഷുറൻസ് പദ്ധതി - പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന 

2. PMJJBY പദ്ധതിയുടെ ഉപഭോക്താക്കൾ - 18 മുതൽ 50 വയസുവരെ പ്രായമുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾ 

3. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന പദ്ധതി പ്രകാരം മരണം സംഭവിക്കുന്ന വ്യക്തിക്ക് അനുവദിച്ചിട്ടുള്ള ഇൻഷുറൻസ് തുക - 2 ലക്ഷം 

4. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന പദ്ധതി പ്രകാരമുള്ള വാർഷിക വരിസംഖ്യ - 330 രൂപ 

5. PMJJBYയുടെ മേൽനോട്ടം വഹിക്കുന്നത് - ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

Post a Comment

Previous Post Next Post