പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ)

പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ)

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2015 ജൂൺ 25ന് നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ). 2022 ഓടുകൂടി നഗരപ്രദേശങ്ങളിലെ നിർധരരായ ജനങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ). കുടുംബനാഥയുടെയോ, ദമ്പതികളുടെയോ അല്ലെങ്കിൽ കുടുംബനാഥയുടെ അഭാവത്തിൽ മുതിർന്ന പുരുഷ അംഗത്തിന്റെ പേരിൽ വീട് രജിസ്റ്റർ ചെയ്യാം. 21 മുതൽ 55 വയസ്സ് വരെയുള്ളവർക്കാണ് പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ച് നൽകുന്നത്. പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ) പദ്ധതിയുടെ ചെലവ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വഹിക്കുന്നത് 75:25 എന്ന അനുപാതത്തിലാണ്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ 90:10 അനുപാതത്തിലാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചെലവ് വഹിക്കുന്നത്.

PSC ചോദ്യങ്ങൾ

1. 2022 ഓടുകൂടി നഗരപ്രദേശങ്ങളിലെ നിർധരരായ ജനങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി - പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ)

2. പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ) പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രായപരിധി - 21 മുതൽ 55 വയസ്സ്

3. പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ) പദ്ധതി ആരംഭിച്ച വർഷം - 2015 ജൂൺ 25

4. പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ) നടപ്പിലാക്കിയ പ്രധാനമന്ത്രി - നരേന്ദ്ര മോദി

5. പ്രധാനമന്ത്രി ആവാസ് യോജന - ഹൗസിംഗ് ഫോർ ആൾ (അർബൻ) പദ്ധതിയുടെ ചെലവ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വഹിക്കുന്ന അനുപാതം - 75:25

Post a Comment

Previous Post Next Post