നിർമ്മൽ ഭാരത് അഭിയാൻ

നിർമ്മൽ ഭാരത് അഭിയാൻ (NBA)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 1999ന് നടപ്പിലാക്കിയ ശുചിത്വ പദ്ധതിയാണ് നിർമ്മൽ ഭാരത് അഭിയാൻ. ടോട്ടൽ സാനിട്ടേഷൻ ക്യാംപയ്ൻ എന്നാണ് നിർമ്മൽ ഭാരത് അഭിയാൻ ഔദ്യോഗികമായി അറിയപ്പെടുന്നത്. NBAയുടെ ഭാഗമായി ഓരോ കുടുംബത്തിനും സർക്കാർ 10000 രൂപ ഗ്രാന്റായി അനുവദിക്കുന്നു. 2017 ഓടുകൂടി ഇന്ത്യയെ ശുചിത്വ പൂർണമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് നിർമ്മൽ ഭാരത് അഭിയാൻ പദ്ധതി ആരംഭിച്ചത്. 

PSC ചോദ്യങ്ങൾ

1. ശുചീകരണ പദ്ധതിയായ നിർമ്മൽ ഭാരത് അഭിയാൻ (NBA) ആരംഭിച്ച വർഷം - 1999

2. NBA ഔദ്യോഗികമായി അറിയപ്പെടുന്നത് - ടോട്ടൽ സാനിട്ടേഷൻ ക്യാംപയ്ൻ

3. NBAയുടെ ഭാഗമായി ഓരോ കുടുംബത്തിനും അനുവദിക്കുന്ന ഗ്രാന്റ് തുക - 10000 രൂപ 

4. NBAയുടെ ബ്രാൻഡ് അംബാസിഡർ - വിദ്യാ ബാലൻ 

5. NBAയുടെ ഭാഗമായി 100 ശതമാനം ശുചീകരണ പ്രവർത്തനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം - സിക്കിം

6. ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ് - നിർമ്മൽ ഗ്രാം പുരസ്‌കാർ

7. നിർമ്മൽ ഗ്രാം പുരസ്‌കാർ ലഭിച്ച ആദ്യ സംസ്ഥാനം - സിക്കിം

Post a Comment

Previous Post Next Post