ജവഹർ ഗ്രാം സമൃദ്ധി യോജന

ജവഹർ ഗ്രാം സമൃദ്ധി യോജന (JGSY)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 1999 ഏപ്രിൽ 1ന് നടപ്പിലാക്കിയ ഗ്രാമീണ വികസന പദ്ധതിയാണ് ജവഹർ ഗ്രാം സമൃദ്ധി യോജന. വില്ലേജ് - പഞ്ചായത്ത് തലത്തിലാണ് ജവഹർ ഗ്രാം സമൃദ്ധി യോജന പൂർണ്ണമായും നടപ്പിലാക്കുന്നത്. പദ്ധതിയുടെ ചെലവ് 75:25 എന്ന അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കുന്നു. 2001 സെപ്റ്റംബർ 25ന് ജവഹർ ഗ്രാം സമൃദ്ധി യോജനയും എംപ്ലോയ്‌മെന്റ് അഷുറൻസ് സ്‌കീമും (EAS) യോജിപ്പിച്ച് സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY) രൂപീകരിച്ചു.

PSC ചോദ്യങ്ങൾ 

1. ജവഹർ ഗ്രാം സമൃദ്ധി യോജന നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി - ഒൻപതാം പഞ്ചവത്സര പദ്ധതി 

2. ജവഹർ ഗ്രാം സമൃദ്ധി യോജന നടപ്പിലാക്കിയപ്പോൾ പ്രധാനമന്ത്രി - എ.ബി.വാജ്പേയി 

3. ജവഹർ ഗ്രാം സമൃദ്ധി യോജന ആരംഭിച്ച വർഷം - 1999 ഏപ്രിൽ 1 

4. JGSY പദ്ധതി പൂർണ്ണമായും നടപ്പിലാക്കുന്നത് - വില്ലേജ് - പഞ്ചായത്ത് തലത്തിൽ 

5. JGSY പദ്ധതി സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജനയിൽ സംയോജിപ്പിച്ച വർഷം - 2001 സെപ്റ്റംബർ 25

Post a Comment

Previous Post Next Post