സാമ്പത്തിക ആസൂത്രണ പദ്ധതികൾ

സാമ്പത്തിക ആസൂത്രണ പദ്ധതികൾ (Indian Economic Plans)

ഗാന്ധിയൻ പ്ലാൻ (1944)

1944ൽ എസ്.എൻ.അഗർവാളാണ് ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ചത്. അതിനാൽ എസ്.എൻ.അഗർവാൾ ഗാന്ധിയൻ ആസൂത്രണത്തിന്റെ പിതാവായി അറിയപ്പെടുന്നു. ഗാന്ധിയൻ ആദർശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ചത്. ഈ പദ്ധതി ലക്ഷ്യം വച്ചത് സാമ്പത്തിക വികേന്ദ്രീകരണവും, കുടിൽ വ്യവസായങ്ങളുടെ ഉന്നമനത്തിലൂടെയുള്ള ഗ്രാമവികസനവുമാണ്. നാരായൺ അഗർവാൾ വാർധ കോളേജിലെ പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചിരുന്നു. മഹാത്മാഗാന്ധിയാണ് ഗാന്ധിയൻ പ്ലാനിന്റെ അവതാരിക എഴുതിയത്. ജെ.സി.കുമരപ്പ ഗാന്ധിയൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വക്താക്കളിൽ ഒരാളായിരുന്നു.

ബോംബെ പ്ലാൻ (1944)

1944ൽ ബോംബയിലെ പ്രമുഖരായ 8 വ്യവസായികൾ ചേർന്ന് രൂപീകരിച്ച് തയ്യാറാക്കിയ പദ്ധതിയാണ് ബോംബെ പ്ലാൻ. ജെ.ആർ.ഡി ടാറ്റ, ജി.ഡി.ബിർല, പുരുഷോത്തം ദാസ് താക്കൂർ ദാസ്, ലാലാ ശ്രീറാം, കസ്തൂർ ബായ് ലാൽഭായ്, എ.ഡി.ഷറോഫ്, അർദേശിർ ദലാൽ, ജോൺ മത്തായി എന്നിവരായിരുന്നു വ്യവസായികൾ. A Brief Memorandum Outlining a Plan of Economic Development of India എന്നായിരുന്നു ഈ പദ്ധതിയുടെ യഥാർത്ഥ നാമം. അർദേശിർ ദലാലായിരുന്നു പദ്ധതിക്ക് നേതൃത്വം കൊടുത്തത്. ജോൺ മത്തായിയായിരുന്നു ബോംബെ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി.

ജനകീയ പദ്ധതി (1945)

1945ൽ എം.എൻ.റോയാണ് ജനകീയ പദ്ധതി ആവിഷ്‌കരിച്ചത്. കൃഷിക്കാണ് ഈ പദ്ധതി പ്രഥമ പരിഗണന നൽകിയത്. ഈ പദ്ധതി 'റാഡിക്കൽ പ്ലാൻ' എന്നും അറിയപ്പെടുന്നു. 

സർവ്വോദയ പ്ലാൻ (1950)

ജയപ്രകാശ് നാരായണാണ് 1950ലെ സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്. ഗാന്ധിയൻ പ്ലാനിൽ നിന്നും, വിനോഭ ഭാവയുടെ ചില ആശയങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ പദ്ധതി രൂപീകരിച്ചത്. 

PSC ചോദ്യങ്ങൾ

1. 1944ലെ ഗാന്ധിയൻ പദ്ധതിയുടെ ഉപജ്ഞാതാവ് - ശ്രീമൻ നാരായൺ അഗർവാൾ 

2. 'ഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ' എന്ന ആശയത്തിന്റെ വക്താവ് - കെ.സി.കുമരപ്പ 

3. 1944ൽ ബ്രിട്ടീഷ് ഗവൺമെന്റ് സ്ഥാപിച്ച പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന് നേതൃത്വം നൽകിയത് - അർദ്ദേശിർ ദലാൽ (1946ൽ ഈ സ്ഥാപനം നിരോധിച്ചു)

4. ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിയ്ക്ക് (പീപ്പിൾസ് പ്ലാൻ - 1945) രൂപം നൽകിയത് - എം.എൻ.റോയ് 

5. 1946ൽ ഇന്ത്യയിൽ നിലവിൽ വന്ന ഇടക്കാല ഗവൺമെന്റ് രൂപീകരിച്ച അഡ്വൈസറി പ്ലാനിംഗ് ബോർഡിന്റെ ചെയർമാൻ - കെ.സി.നിയോഗി 

6. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യാവസായിക നയം (Industrial Policy) പ്രഖ്യാപിച്ചതെന്ന് - 1948 ഏപ്രിൽ 6 

7. 'സർവ്വോദയ പദ്ധതി' (1950) യുടെ ഉപജ്ഞാതാവ്‌ - ജയപ്രകാശ് നാരായൺ

8. ആസൂത്രണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ ബോംബെ പദ്ധതി നിലവിൽ വന്നത് - 1944 

9. ബോംബെ പദ്ധതി ഔദ്യോഗികമായി അറിയപ്പെടുന്നത് - A Brief Memorandum Outlining a Plan of Economic Development for India

10. ബോംബെ പദ്ധതിക്ക് നേതൃത്വം കൊടുത്തത് - അർദ്ദേശിർ ദലാൽ 

11. ബോംബെ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച പ്രമുഖ വ്യവസായികൾ - ജെ.ആർ.ഡി.ടാറ്റ, ജി.ഡി.ബിർള, പുരുഷോത്തം ദാസ് താക്കൂർ ദാസ്, ശ്രീറാം, എ.ഡി.ഷ്റോഫ്, കസ്‌തൂർ ബായി ലാൽ ബായി 

12. ബോംബെ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി - ജോൺ മത്തായി 

Post a Comment

Previous Post Next Post