ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ (Indian Economy)

■ ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച്‌ 31 വരെയാണ്‌ ഇന്ത്യയിലെ സാമ്പത്തിക വര്‍ഷം.


■ ഇന്ത്യയില്‍നിന്നുള്ള പ്രധാന കയറ്റുമതി ഇനങ്ങൾ ടെക്സ്റ്റയില്‍, ആഭരണങ്ങൾ, എഞ്ചിനിയറിങ്‌ സാമഗ്രികൾ, കെമിക്കലുകൾ, തുകല്‍ ഉത്പന്നങ്ങൾ എന്നിവയാണ്‌.


■ ക്രൂഡ്‌ ഓയില്‍, യന്ത്രങ്ങൾ, രത്നങ്ങൾ, വളം, രാസവസ്തുക്കൾ എന്നിവയാണ്‌ പ്രധാന ഇറക്കുമതി ഇനങ്ങൾ.


■ ഇന്ത്യയുടെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 54 ശതമാനത്തോളം സര്‍വീസ്‌ മേഖലയില്‍നിന്നാണ്‌. വ്യാവസായിക മേഖല 29 ശതമാനവും കാര്‍ഷിക മേഖല 17 ശതമാനവും സംഭാവന ചെയ്യുന്നു.


■ ലോകത്തിലെ ആകെ വരുമാനത്തിന്റെ 22 ശതമാനത്തോളം 1700-ല്‍ സംഭാവന ചെയ്തിരുന്ന ഇന്ത്യയില്‍ 1950 ആയപ്പോഴേക്കും ഇത്‌ 3.8 ശതമാനമായി ചുരുങ്ങി.


■ 1947-1980 കാലത്ത്‌ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായിരുന്ന വളരെ താഴ്‌ന്ന വളര്‍ച്ചനിരക്കിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച പദമാണ്‌ ഹിന്ദു വളര്‍ച്ചാ നിരക്ക്‌. സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ്‌ കൃഷ്ണയായിരുന്നു ഈ പദത്തിന്റെ ഉപജ്ഞാതാവ്‌.


■ ഏറ്റവും കൂടുതല്‍ കരിമ്പുത്പാദിപ്പിക്കുന്ന സംസ്ഥാനമാണ്‌ ഉത്തര്‍പ്രദേശ്‌. ചണത്തിന്റെ ഉത്‌പാദനത്തില്‍ പശ്ചിമ ബംഗാളാണ്‌ മുന്നില്‍.


■ കറുവപ്പട്ട, കാപ്പി എന്നിവയുടെ ഉത്പാദനത്തില്‍ കര്‍ണാടകമാണ്‌ മുന്നില്‍. ,


■ ചുക്ക്‌, നാളികേരം എന്നിവയില്‍ കേരളമാണ്‌ ഒന്നാമതുള്ള സംസ്ഥാനം.


■ ഗോതമ്പ്‌, ബാര്‍ലി എന്നിവയില്‍ ഉത്തര്‍പ്രദേശാണ്‌ ഒന്നാമത്‌. പരുത്തി, ബജ്റ, സസ്യ എണ്ണ എന്നിവയുടെ ഉത്പാദനത്തില്‍ ഗുജറാത്താണ്‌ മുന്നില്‍.


■ മുട്ട, പുകയില എന്നിവ കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്‌ ആന്ധ്രാപ്രദേശാണ്‌.


■ നെല്ലുത്പാദനത്തില്‍ മുന്നില്‍ പശ്ചിമ ബംഗാൾ. ഉത്തർ പ്രദേശാണ് രണ്ടാമത്‌.


■ ഇന്ത്യയില്‍ സാമ്പത്തിക ഉദാരവത്കരണത്തിന്‌ തുടക്കമിട്ടത്‌ 1991-ലാണ്‌. നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. മന്‍മോഹന്‍സിങ്‌ ധനകാര്യ മന്ത്രിയും.


■ നിലവിലുള്ള വളര്‍ച്ചനിരക്കു പ്രകാരം ഇന്ത്യ 2025-ഓടെ ജര്‍മനി, ബ്രിട്ടന്‍, റഷ്യ എന്നിവയെയും 2035-ഓടെ ജപ്പാനെയും പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ്‌ പ്രവചിക്കപ്പെടുന്നത്‌.


■ ഇന്ത്യയിലെ ഏറ്റവും കടബാധ്യത കൂടിയ സംസ്ഥാനമാണ്‌ ഉത്തര്‍പ്രദേശ്‌. മഹാരാഷ്ട്രയാണ്‌ രണ്ടാം സ്ഥാനത്ത്‌.


■ ഇന്ത്യയിലേക്ക്‌ കൂടുതല്‍ വിദേശ നിക്ഷേപം എത്തുന്നത്‌ മൗറീഷ്യസ്‌ വഴിയാണ്‌.


■ 2004 ഡിസംബറിലാണ്‌ ഇന്‍വെസ്റ്റ്‌മെന്‍റ്‌ കമ്മീഷന്‍ രൂപം കൊണ്ടത്‌. രാജ്യത്ത്‌ നിക്ഷേപകര്‍ക്ക്‌ അനുകൂലമായ അന്തരീക്ഷമൊരുക്കുക എന്നതാണ്‌ ലക്ഷ്യം. രത്തന്‍ ടാറ്റയായിരുന്നു ചെയര്‍മാന്‍.


■ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രത്യേക സാമ്പത്തിക മേഖലകളുള്ള സംസ്ഥാനമാണ്‌ ആന്ധ്രപ്രദേശ്.


■ ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര മേഖലയാണ്‌ 1966-ല്‍ നിലവില്‍വന്ന ഗുജറാത്തിലെ കാണ്ട്ല.


■ ഇന്ത്യയിലെ ആദ്യത്തെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ സ്ഥാപനമാണ്‌ 1818-ല്‍ കൊല്‍ക്കത്തയില്‍ നിലവില്‍ വന്ന ഓറിയന്‍റല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി.


■ ഇന്ത്യയില്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ 1956 ജനവരി 19-ന്‌ ദേശസാത്കരിച്ചു. 1966 സെപ്റ്റംബർ 1-ന്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ നിലവില്‍ വന്നു.


പി എസ് സി ചോദ്യങ്ങൾ


1. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പിതാവ് - ദാദാബായ് നവറേജി


2. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത് - കൃഷി


3. ഇന്ത്യൻ കൗണ്‍സില്‍ ഓഫ്‌ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ സ്ഥാപിതെന്ന് - 1929-ൽ


4. ബോര്‍ഡര്‍ റോഡ്സ്‌ ഡെവലപ്മെന്റ്‌ ബോര്‍ഡ്‌ രൂപീകരിച്ചതെന്ന്‌? - 1960-ല്‍


5. നാഷണല്‍ അക്കാഡമി ഓഫ്‌ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ മാനേജമെന്റ്‌ സ്ഥിതിചെയ്യുന്നത്‌ എവിടെ? - ഹൈദരാബാദില്‍


6. മിനിമം വെയ്ജസ് ‌ആക്ട്‌ നിയമമാക്കിയത്‌ എന്ന്‌? - 1948-ല്‍ 


7. ഓപ്പറേഷന്‍ ഫ്ലഡ്‌ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? - ക്ഷീരവികസനം


8. പഞ്ചായത്ത്‌ രാജ്‌ ആദ്യമായി നടപ്പിലാക്കിയത്‌ ഏത്‌ സംസ്ഥാനത്തിലാണ്‌? - രാജസ്ഥാനില്‍


9. ഭരണഘടന നിലവില്‍ വന്നതിനുശേഷം എത്ര ധനകാര്യ കമ്മീഷനുകള്‍ രൂപീകരിച്ചു? - 15 (2017 വരെ)


10. ഓള്‍ ഇന്‍ഡ്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സ്‌ രൂപീകരിച്ചത്‌ എന്ന്‌? - 1920-ല്‍


11. വൈകുണ്‍ഡ്‌ മേഹ്ത്ത നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ കോ-ഓപ്പറേഷന്‍ മാനേജ്മെന്റ്‌ സ്ഥിതിചെയ്യുന്നത്‌ എവിടെ? - പൂനയില്‍


12. ഇന്റഗ്രേറ്റഡ് റൂറല്‍ ഡെവലപ്മെന്റ്‌ പ്രോഗ്രാം ആരംഭിച്ചതെന്ന്‌? - 1978-1979ൽ


13. എസെൻഷ്യൽ കമ്മോഡിറ്റീസ്  ആക്ട് നടപ്പിലാക്കിയത് എന്ന്? - 1955-ൽ

 

14. 1949-ല്‍ രൂപീകരിച്ച ദേശീയ വരുമാന കമ്മിറ്റിയുടെ ചെയര്‍മാന്‍ ആരായിരുന്നു? - പി.സി.മഹലനോബിസ്


15. ഈക്വല്‍ റിമ്യൂണറേഷന്‍ ആക്ട്‌ നിയമമാക്കിയത്‌ എന്ന്‌ - 1977-ല്‍


16. ഹെവി എഞ്ചിനീയറിംഗ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെ? - റാഞ്ചിയില്‍


17. സേവ്‌ ഗ്രെയിന്‍ കംപെയിന്‍ എന്ന പദ്ധതി നടപ്പിലാക്കിയത്‌ എന്ന്‌? - 1969-1970-ല്‍


18. ഇന്‍ഡ്യന്‍ പെട്രോകെമിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (ഐ.പി.സി.എല്‍) സ്ഥിതി ചെയ്യുന്നത്‌ എവിടെ? - ബറോഡയില്‍


19. സെന്‍ട്രല്‍ അഗ്മാർക്ക്‌ ലബോറട്ടറി സ്ഥിതിചെയ്യുന്നത്‌ എവിടെ? - നാഗ്പ്പൂരില്‍


20. നാഷണല്‍ അഡല്‍റ്റ്‌ എജുക്കേഷന്‍ പ്രോഗ്രാം ആരംഭിച്ചതെന്ന്‌? - 1978 ഒക്ടോബറില്‍


21. ഇന്‍ഡസ്ട്രീസ്‌ ഡെവലപ്പ്മെന്റ്‌ ആന്‍ഡ്‌ റെഗുലേഷന്‍ ആക്ട്‌ പ്രാബല്യത്തില്‍ വന്നതെന്ന്‌? - 1951-ല്‍


22. കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ ലേബര്‍ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ചതെന്ന്‌? - 1972-ല്‍


23. ലീഡ്‌ ബാങ്ക്‌ സ്‌കീം നടപ്പില്‍ വരുത്തിയത്‌ എന്ന്‌? - 1969-ല്‍


24. നാഷണല്‍ തെര്‍മല്‍ പവ്വര്‍ കോര്‍പ്പറേഷന്‍, പൊതുമേഖലാ സ്ഥാപനത്തില്‍ ഉള്‍പ്പെടുത്തിയത്‌ എന്ന്‌? - 1975-ല്‍


25. നാഷണല്‍ കോ-ഓപ്പറേറ്റീവ്‌ കണ്‍സ്യൂമേഴ്‌സ്‌ ഫെഡറേഷന്‍ രൂപീകരിച്ചതെന്ന്‌? - 1965-ല്‍


26. എക്സ്പോര്‍ട്ട്‌ ക്രെഡിറ്റ്‌ ഗ്യാരന്റി കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്‍ഡ്യ രൂപീകരിച്ചതെന്ന്‌? - 1971-ല്‍


27. ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്‍ഡ്യ ലിമിറ്റഡ്‌ സ്ഥാപിച്ചത്‌ എന്ന്‌? - 1984-ല്‍


28. ബര്‍മ്മ ഓയില്‍ കമ്പനിയുടെ ഓഹരികള്‍ സര്‍ക്കാര്‍ സ്വന്തമാക്കിയത്‌ എന്ന്‌? - 1981-ല്‍


29. ഓയില്‍ ആന്‍ഡ്‌ നാച്വറൽ ഗ്യാസ്‌ കമ്മീഷന്‍ രൂപീകരിച്ചതെന്ന്‌? - 1956-ല്‍


30. ഹിന്ദുസ്ഥാന്‍ ടെലീപ്രിന്റേഴ്‌സ്‌ ലിമിറ്റഡ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെ? - ചെന്നൈയില്‍


31. സൂപ്പര്‍ ബസാര്‍ എന്ന കോ-ഓപ്പറേറ്റീവ്‌ സ്‌റ്റോര്‍ ലിമിറ്റഡ്‌, ന്യൂഡൽഹിയിൽ സ്ഥാപിച്ചതെന്ന്‌? - 1966-ല്‍


32. നാഷണല്‍ ഫെര്‍ട്ടിലൈസര്‍ ലിമിറ്റഡ്‌ (എന്‍.എഫ്‌.എല്‍) സ്ഥിതി ചെയ്യുന്നത്‌ എവിടെ? - ന്യൂഡല്‍ഹിയില്‍


33. കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ്‌ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ രൂപീകരിച്ചത്‌ എന്ന്‌? - 1985-ല്‍


34. നാഷണല്‍ ഹാന്‍ഡിക്രാഫ്റ്റ്സ്‌ ആന്‍ഡ്‌ ഹാന്‍ഡ്‍ലൂംസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌ എവിടെ? - ന്യൂഡല്‍ഹിയില്‍


35. ദേശസാല്‍ക്കരിച്ചതിന്‌ ശേഷം ഇംപീരിയല്‍ ബാങ്ക്‌ ഓഫ്‌ ഇന്‍ഡ്യയുടെ പേരെന്ത്‌? - സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്‍ഡ്യ


36. യുണിറ്റ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്‍ഡ്യ (യു.റ്റി.ഐ) ഏത്‌ മാസം അതിന്റെ യൂണിറ്റുകള്‍ സൗജന്യനിരക്കില്‍ വര്‍ഷംതോറും വിതരണം ചെയ്തു തുടങ്ങി? - ജൂലൈയില്‍


37. 1956-ലെ ഇന്‍ഡസ്ട്രിയല്‍ പോളിസി റെസൊല്യൂഷന്റെ ഷെഡ്യൂള്‍-എയില്‍ എത്ര വ്യവസായങ്ങള്‍ ഉള്‍പ്പെടുത്തി? - 17


38. നാഷണല്‍ ഇന്‍കം എസ്റ്റിമേറ്റ്സ്‌ തയ്യാറാക്കുന്നത്‌ ഏത്‌ ഓര്‍ഗനൈസേഷന്‍? - സെന്‍ട്രല്‍ സ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍


39. 1970 ജൂലൈയില്‍ രൂപീകരിച്ച ട്രേഡ് ഡെവലപ്മെന്റ്‌ അതോറിറ്റിയുടെ ആസ്ഥാനം എവിടെ? - ന്യൂഡൽഹിയിൽ


40. എംപ്ളോയീസ്‌ സ്‌റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌ ആക്ട്‌ രൂപീകരിച്ചത്‌ എന്ന്‌? - 1948-ൽ


41. ഇന്‍ഡ്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫോറിന്‍ ട്രേഡ്‌ സ്ഥിതി ചെയ്യുന്നത് എവിടെ? - ന്യൂഡല്‍ഹിയില്‍


42. ദാരിദ്ര്യവിരുദ്ധ പരിപാടികളുടെ നടപ്പിലാക്കല്‍ നിരിക്ഷിക്കുന്നത്‌ ആര്‌? - മിനിസ്‌ട്രി ഓഫ്‌ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍


43. സെൻട്രൽ വാട്ടർ ആൻഡ് പവ്വർ റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ? - പൂനയിൽ 


44. 1953-ലെ എയര്‍ കോര്‍പ്പറേഷന്‍ ആക്ടിന്‌ കീഴില്‍ സ്ഥാപിച്ച ഇന്ത്യൻ എയന്‍ലൈന്‍സിന്റെ ആസ്ഥാനം എവിടെ? - ന്യൂ ഡല്‍ഹിയില്‍


45. കമ്പനീസ്‌ ആക്ട്‌ നിയമമാക്കിയത്‌ എന്ന്‌? - 1956-ല്‍


46. ജിയോളജിക്കൽ സര്‍വ്വേ ഓഫ്‌ ഇന്‍ഡ്യയുടെ ആസ്ഥാനം എവിടെ? - കൊൽക്കത്ത


47. എക്സ്പോർട്ട്‌ ഇന്‍സ്പെക്ഷന്‍ കൗണ്‍സില്‍ സ്ഥിതി ചെയ്യുന്നത്‌ എവിടെ? - കൊല്‍ക്കത്ത


48. കോ-ഓപ്പറേറ്റീവ്‌ മൂവ്മെന്റ്‌ ആദ്യമായി ആരംഭിച്ചത്‌ ഏത്‌ മേഖലയിലാണ്‌ - അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റില്‍


49. കാഷ്‌ കോംപെന്‍സേറ്ററി സ്‌കീമിന്റെ (സി.സി.എസ്)‌ ഉദ്ദേശമെന്ത്‌? - കയറ്റുമതി അഭിവൃദ്ധിപ്പെടുത്തുക


50. കൃഷി സംബന്ധമായ കടം സ്വീകരിക്കുന്നതിനുള്ള അപ്പക്സ്‌ ബാങ്ക്‌ ഏത്‌? - നബാര്‍ഡ്‌


51. മോണോപ്പോളീസ്‌ ആന്‍ഡ്‌ റെസ്ട്രിക്റ്റീവ്‌ ട്രേഡ്‌ പ്രാക്ടീസസ്‌ (എം.ആര്‍.റ്റി.പി) ആക്ട്‌ നിയമമാക്കിയത്‌ എന്ന്‌? - 1969-ല്‍


52. വ്യാവസായിക ധനകാര്യത്തിന്റെ അപ്പക്സ്‌ ഇൻസ്റ്റിറ്റ്യൂഷൻ ഏത്‌ - ഐ.ഡി.ബി.ഐ


53. എമിഗ്രേഷന്‍ ആക്ട്‌ നിയമമാക്കിയത്‌ എന്ന്‌ - 1983-ല്‍


54. പതിനഞ്ചാമത്തെ (2017) ധനകാര്യ കമ്മീഷന്റെ ചെയര്‍മാന്‍ ആരായിരുന്നു? - എൻ.കെ.സിംഗ്


55. എക്സിം ബാങ്ക്‌ എന്തിന്‌ വേണ്ടി ധനസഹായം ചെയ്യുന്നു - വിദേശ വാണിജ്യത്തിനുവേണ്ടി


56. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ദേശസാൽക്കരിച്ചത് എന്ന്? - 1949 ജനുവരിയിൽ


57. നാഷണൽ ഹോർട്ടികൾച്ചറൽ ബോർഡ് രൂപീകരിച്ചത് എന്ന്? - 1984-ൽ

0 Comments