ബേട്ടി ബച്ചാവോ ബേട്ടി പഠാവോ

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (BBBP)

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2015 ജനുവരി 22ന് ആരംഭിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (BBBP). പെൺകുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ലിംഗവിവേചനം അവസാനിപ്പിക്കുക, പെൺകുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, സാമൂഹികാന്തരീക്ഷം എന്നിവ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. 2015ൽ ഹരിയാനയിലെ പാനിപ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ശിശുലിംഗാനുപാതത്തിലുണ്ടാകുന്ന വ്യത്യാസം കുറയ്ക്കുക സ്ത്രീ ശാക്തീകരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കേന്ദ്ര ആരോഗ്യമന്ത്രാലയം, ശിശുക്ഷേമവകുപ്പ്, കേന്ദ്ര മാനവശേഷി വികസനവകുപ്പ് എന്നിവയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

PSC ചോദ്യങ്ങൾ

1. പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി 2015 ജനുവരി 22ന് ആരംഭിച്ച കേന്ദ്രസർക്കാർ പദ്ധതി - ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (BBBP)

2. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ഉദ്‌ഘാടനം ചെയ്‌ത സ്ഥലം - പാനിപ്പത്ത് (ഹരിയാന)

3. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ - മാധുരി ദീക്ഷിത് 

4. ഹരിയാനയിലെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ - സാക്ഷി മാലിക് 

5. കേന്ദ്ര സർക്കാരിന്റെ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ആരംഭിച്ച സ്ത്രീശാക്തീകരണ പദ്ധതി - സുവർണ്ണ കന്യക

Post a Comment

Previous Post Next Post