അടൽ പെൻഷൻ യോജന

അടൽ പെൻഷൻ യോജന (APY)

കൃഷിക്കാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്കുള്ള കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതി. 2015ൽ നിലവിൽ വന്നു. 18 വയസ്സിനു മുകളിൽ 40 വയസ്സുവരെ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാം. മാസംതോറും നിശ്ചിത വരിസംഖ്യ കുറഞ്ഞത് 20 വർഷക്കാലം അടയ്ക്കണം. വരിസംഖ്യ ബാങ്ക് അക്കൗണ്ടിൽനിന്നു നേരിട്ട് അടയ്ക്കാവുന്നതാണ്. അറുപതു വയസ്സിനുശേഷം മാസ അടവ് പ്രകാരം ആയിരം രൂപ മുതൽ 5000 രൂപ വരെ പ്രതിമാസം പെൻഷൻ ലഭിക്കുന്നു. പദ്ധതിപ്രകാരം 18 വയസ്സിൽ പദ്ധതി ആരംഭിക്കുന്ന ഗുണഭോക്താവിന് പ്രതിമാസം 1000 രൂപ പെൻഷൻ ലഭിക്കുന്നതിനായി അടയ്‌ക്കേണ്ട മാസവരിസംഖ്യ 42 രൂപയും, ഇതേ വ്യക്തി 5000 രൂപ പെൻഷൻ ലഭിക്കുന്നതിനായി 210 രൂപ മാസവരിസംഖ്യയായി അടയ്ക്കണം. ഈ പദ്ധതി പ്രകാരം 40 വയസ്സിൽ പദ്ധതി ആരംഭിക്കുന്ന ഗുണഭോക്താവിന് പ്രതിമാസം 1000 രൂപ പെൻഷൻ ലഭിക്കുന്നതിനായി അടയ്‌ക്കേണ്ട മാസ വരിസംഖ്യ 291 രൂപയും, ഇതേ വ്യക്തി 5000 രൂപ പെൻഷൻ ലഭിക്കുന്നതിനായി 1454 രൂപ മാസവരി സംഖ്യയായി അടയ്ക്കണം.

PSC ചോദ്യങ്ങൾ 

1. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി സ്വവലംബൻ പദ്ധതിയ്ക്കു പകരമായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പെൻഷൻ പദ്ധതി - അടൽ പെൻഷൻ യോജന 

2. അടൽ പെൻഷൻ യോജന ഉദ്‌ഘാടനം ചെയ്‌തത്‌ - 2015 മെയ് 9 

3. അടൽ പെൻഷൻ യോജന നിലവിൽ വന്നത് - 2015 ജൂൺ 1 

4. അടൽ പെൻഷൻ യോജന പദ്ധതിയുടെ പ്രായപരിധി - 18 - 40 വയസ്സ് 

5. അടൽ പെൻഷൻ യോജന പദ്ധതി പ്രകാരം 60 വയസ്സ് കഴിഞ്ഞ ഗുണഭോക്താക്കൾക്ക് പ്രതിമാസം ലഭിക്കുന്ന പെൻഷൻ തുക - 1000 രൂപ മുതൽ 5000 രൂപ വരെ 

6. അടൽ പെൻഷൻ യോജന പദ്ധതി പ്രകാരമുള്ള മാസവരിസംഖ്യ - 42 രൂപ മുതൽ 210 രൂപ വരെ

Post a Comment

Previous Post Next Post