സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന (Girl Child Prosperity Scheme)

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയോടൊപ്പം പെൺകുട്ടികൾക്കായി 2015ൽ ആരംഭിച്ച മറ്റൊരു പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി പെൺകുട്ടികൾക്കായി ആരംഭിച്ച അക്കൗണ്ടാണ് സുകന്യ സമൃദ്ധി അക്കൗണ്ട്. പെൺകുഞ്ഞുങ്ങളോട് വിവേചനം കാണിക്കാതിരിക്കാനും കുടുംബത്തിലെ വിഭവങ്ങളും അവസരവും സമ്പാദ്യവും ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും തുല്യമായി നൽകാനുള്ള പദ്ധതിയാണ് സുകന്യ സമൃദ്ധി അക്കൗണ്ട്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ പെൺകുട്ടിയുടെ പേരിൽ മാതാപിതാക്കൾ ഓരോ വർഷവും നിശ്ചിത തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ അടയ്ക്കണം. അക്കൗണ്ട് തുടങ്ങുന്ന സമയത്ത് പെൺകുട്ടിയുടെ പ്രായം 10 വയസ്സിൽ കൂടാൻ പാടില്ല. ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

PSC ചോദ്യങ്ങൾ

1. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയോടൊപ്പം പെൺകുട്ടികൾക്കായി ആരംഭിച്ച മറ്റൊരു പദ്ധതി - സുകന്യ സമൃദ്ധി യോജന

2. സുകന്യ സമൃദ്ധി യോജന ആരംഭിച്ച വർഷം - 2015

3. സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി പെൺകുട്ടികൾക്കായി ആരംഭിച്ച അക്കൗണ്ട് - സുകന്യ സമൃദ്ധി അക്കൗണ്ട് (2015 ജനുവരി 22)

4. അക്കൗണ്ട് തുടങ്ങുന്ന സമയത്തെ പ്രായപരിധി - 10 വയസ്സിൽ കൂടാൻ പാടില്ല 

5. അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക - 1000 രൂപ 

6. ഒരു വർഷം നിക്ഷേപിക്കാവുന്ന ഏറ്റവും ഉയർന്ന തുക - 150000 രൂപ 

7. അക്കൗണ്ടിൽ പണം നിക്ഷേപിക്കാനുള്ള കാലയളവ് - 14 വർഷം

Post a Comment

Previous Post Next Post