ഡോ.സക്കീർ ഹുസൈൻ

സക്കീർ ഹുസൈൻ (Zakir Hussain)

ഇന്ത്യയുടെ രാഷ്ട്രപതിയായ മൂന്നാമത്തെ വ്യക്തിയാണ് സക്കീർ ഹുസൈൻ. 1897 ഫെബ്രുവരി 8ന് ഹൈദരാബാദിൽ ജനിച്ചു. കോളേജ് വിദ്യാഭ്യാസകാലത്തുതന്നെ ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനത്തിൽ സക്കീർ ഹുസൈൻ ആകൃഷ്ടനായി. സർക്കാർ സർവകലാശാല പഠനമുപേക്ഷിച്ചിറങ്ങിയവർക്കായി അലിഗഡിൽ 1920 ഒക്ടോബർ 20ന് ജാമിഅ മിലിയ ഇസ്ലാമിക് സർവകലാശാല സ്ഥാപിക്കാൻ മുൻനിരയിൽ നിന്നു പ്രവർത്തിച്ചു. 1926ൽ തന്റെ ഇരുപത്തൊൻപതാം വയസ്സിൽ ജാമിഅ മിലിയയുടെ വൈസ് ചാൻസലറായി. നീണ്ട 22 വർഷം ആ സ്ഥാനത്ത് തുടർന്നു. 1948 മുതൽ 1956 വരെ അലിഗഡ് സർവകലാശാലയിൽ വൈസ് ചാൻസിലറായി. രണ്ടു തവണ രാജ്യസഭാംഗവും 1957 മുതൽ 1962 വരെ ബിഹാർ ഗവർണറുമായിരുന്നു. 1962 മുതൽ 1967 വരെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി. 1963ൽ ഭാരതരത്ന ലഭിച്ചു. 1967ൽ രാഷ്ട്രപതിയായി അധികാരമേറ്റ് രണ്ടു വർഷങ്ങൾക്കകം 1969 മെയ് 3ന് അദ്ദേഹം അന്തരിച്ചു. 

പ്രധാന കൃതികൾ 

■ ബ്ലോയിങ് ഹോട്ട്, ബ്ലോയിങ് കോൾഡ് 

■ എ ഫ്‌ളവേഴ്‌സ് സോങ് 

■ അഗ്രേറിയൻ സ്ട്രക്ചർ ഇൻ ബ്രിട്ടീഷ് ഇന്ത്യ 

■ എഡ്യൂക്കേഷൻ & നാഷണൽ ഡെവലപ്മെന്റ് 

■ ലിറ്റിൽ ചിക്കൻ ഇൻ എ ഹറി

■ ദ ബ്രേവസ്റ്റ് ഗോട്ട് ഇൻ ദ വേൾഡ് 

■ ദ ഡൈനാമിക് യൂണിവേഴ്‌സിറ്റി 

■ ക്യാപിറ്റലിസം : ദ എസേയ്‌സ് ഇൻ അണ്ടർസ്റ്റാൻഡിംഗ് 

PSC ചോദ്യങ്ങൾ

1. ജാമിഅ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക നേതാക്കളിലൊരാൾ - സക്കീര്‍ ഹുസൈന്‍

2. രാജ്യസഭയിലേയ്ക്ക് ആർട്ടിക്കിൾ 80 പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി - സക്കീര്‍ ഹുസൈന്‍

3. ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി - ഡോ. സക്കീര്‍ ഹുസൈന്‍ (1962 - 67)

4. രാജ്യസഭ അംഗമായശേഷം ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി - ഡോ. സക്കീര്‍ ഹുസൈന്‍

5. തിരഞ്ഞെടുപ്പിലൂടെ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി - ഡോ. സക്കീര്‍ ഹുസൈന്‍

6. രാഷ്ട്രപതിയായ മൂന്നാമത്തെ വ്യക്തി - ഡോ. സക്കീര്‍ ഹുസൈന്‍

7. ഇന്ത്യയിലെ ആദ്യ മുസ്ലിം രാഷ്‌ട്രപതി - ഡോ. സക്കീര്‍ ഹുസൈന്‍

8. ഏറ്റവും കുറച്ച് കാലം രാഷ്ട്രപതിയായിരുന്നത് - ഡോ. സക്കീര്‍ ഹുസൈന്‍ (1967 - 69)

9. വിദ്യാഭ്യാസ തത്ത്വചിന്തകനായ രാഷ്‌ട്രപതി - ഡോ. സക്കീര്‍ ഹുസൈന്‍

10. ബാലസാഹിത്യകാരനായ രാഷ്‌ട്രപതി - ഡോ. സക്കീര്‍ ഹുസൈന്‍

11. പ്ലേറ്റോയുടെ 'റിപ്പബ്ലിക്' ഉറുദ്ദു ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്‌ത ഇന്ത്യൻ രാഷ്‌ട്രപതി - സക്കീര്‍ ഹുസൈന്‍

12. ഒരു സംസ്ഥാനത്തിന്റെ ഗവർണർ പദവി (ബീഹാർ) വഹിച്ച ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി - സക്കീര്‍ ഹുസൈന്‍ 

13. ഏറ്റവുമധികം പേര്‍ രാഷ്ട്രപതിസ്ഥാനത്തേക്ക്‌ മത്സരിച്ചപ്പോള്‍ വിജയിച്ച വ്യക്തി - ഡോ. സക്കീര്‍ ഹുസൈന്‍

14. പാർലമെന്റ് അംഗമായശേഷം (രാജ്യസഭ) രാഷ്ട്രപതിയായ ആദ്യ വ്യക്തി - സക്കീര്‍ ഹുസൈന്‍ 

15. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി - സക്കീര്‍ ഹുസൈന്‍ (1969)

16. കാലാവധി തികയ്ക്കാത്ത ആദ്യ രാഷ്‌ട്രപതി - സക്കീര്‍ ഹുസൈന്‍

17. 1968 ജനുവരി 10ന് ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്‌ട്രപതി - സക്കീര്‍ ഹുസൈന്‍

18. സക്കീർ ഹുസൈന്റെ അന്ത്യവിശ്രമ സ്ഥലം - ജാമിഅ മിലിയ (ഉത്തർപ്രദേശ്)

19. ഗാന്ധിജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സിലബസ് തയ്യാറാക്കാനുള്ള സമിതിയുടെ അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ട (1937) നേതാവ് - ഡോ. സക്കീര്‍ ഹുസൈന്‍

20. അലിഗഡ് സർവകലാശാല വൈസ് ചാൻസിലർ പദം വഹിച്ചശേഷം ഇന്ത്യൻ പ്രസിഡന്റായ വ്യക്തി - ഡോ. സക്കീര്‍ ഹുസൈന്‍

21. ഉപരാഷ്ട്രപതി സ്ഥാനം വഹിക്കെ ഭാരതരത്നം ലഭിച്ച രണ്ടാമത്തെ വ്യക്തി - ഡോ. സക്കീര്‍ ഹുസൈന്‍

22. ഗവർണർ പദം (1957 - 62) വഹിച്ചശേഷം രാഷ്‌ട്രപതി സ്ഥാനത്തെത്തിയ ആദ്യ വ്യക്തി - ഡോ. സക്കീര്‍ ഹുസൈന്‍

Post a Comment

Previous Post Next Post