വി.വി.ഗിരി

വി.വി.ഗിരി (വരാഹഗിരി.വെങ്കട.ഗിരി)

ജനനം: 1894 ഓഗസ്റ്റ് 10

മരണം: 1980 ജൂൺ 24

ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു വി.വി ഗിരി. 1894 ഓഗസ്റ്റ് 10-ന് ഒറീസ്സയിലാണ് ജനിച്ചത്. അച്ഛൻ അഭിഭാഷകനായിരുന്നു. ചെറുപ്പത്തിൽ തന്നെ സരസ്വതീഭായിയെ വിവാഹം കഴിച്ചു. ചെന്നൈയിൽ സീനിയർ കേംബ്രിജ് പരീക്ഷ പാസ്സായതിന് ശേഷം നിയമപഠനത്തിനായി അയർലൻഡിലേക്ക് പോയി, ഡബ്ലിൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു. ലണ്ടനിൽ വച്ച് 1914-ൽ ഗാന്ധിജിയുമായി പരിചയപ്പെടാൻ കഴിഞ്ഞു. ഗാന്ധിജിയുടെ ആഹ്വാനത്തിൽ റെഡ്ക്രോസ്സിൽ ചേർന്നു. 1916-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ഗിരി കോൺഗ്രസിൽ ചേർന്നു. അതോടൊപ്പം ആനിബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനത്തിലും അംഗമായി. 1916-ലെ ലഖ്‌നൗ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു. അച്ഛനോടൊപ്പം ബർഹാംപൂരിൽ അഭിഭാഷകനായി പരിശീലനം തുടങ്ങി. 1921-ൽ നിസ്സഹരണപ്രസ്ഥാനം ഗാന്ധിജി ആരംഭിച്ചപ്പോൾ അഭിഭാഷകവൃത്തിയുപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിനിറങ്ങി. 1922-ൽ അഖിലേന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ രൂപീകരിച്ചത് ഗിരിയുടെ നേതൃത്വത്തിലാണ്. യൂണിയനിൽ പ്രവർത്തിക്കുന്നവരെ പിരിച്ചുവിടുന്നതിനും സ്ഥലം മാറ്റുന്നതിനുമെതിരെ സമരം സംഘടിപ്പിച്ച് വിജയിപ്പിച്ചു. പല പ്രാവശ്യം പോലീസ് പീഡനങ്ങൾ ഉണ്ടായി. തൊഴിലാളികൾ ഗിരിക്ക് പിന്നിൽ അണിനിരന്നതിന്റെ ഫലമായി സമരകാലമായ ഒരു മാസത്തെ ശമ്പളം തൊഴിലാളികൾക്ക് വാങ്ങിക്കൊടുക്കാൻ ഗിരിക്ക് സാധിച്ചു. ദേശീയസ്വാതന്ത്ര്യസമരത്തിലും ഗാന്ധിജിയുടെ പിന്നിൽ ഗിരിയുണ്ടായിരുന്നു. പല തവണ ജയിലിലുമായി. 1927-ൽ ജനീവയിൽ നടന്ന അന്താരാഷ്ട്ര ലേബർ കോൺഫറൻസിലും ജനീവ ട്രേഡ് യൂണിയൻ കോൺഗ്രസിലും പങ്കെടുത്തു. ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശസമ്മേളനത്തിൽ തൊഴിലാളികളെ പ്രതിനിധീകരിച്ചത് ഗിരിയാണ്.

1934 മുതൽ 1937 വരെ കേന്ദ്ര ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായിരുന്നു. 1937-ൽ മദിരാശി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സി. രാജഗോപാലാചാരി മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. അക്കാലത്ത് തൊഴിലാളികളുടെ ക്ഷേമത്തിനായി പല പദ്ധിതികളും നടപ്പിലാക്കി. 16 വയസ്സിന് താഴെയുള്ള കുട്ടികളെ ഖനികളിൽ പണിയെടുപ്പിക്കുന്നത് നിരോധിച്ചു. 1938-ൽ കോൺഗ്രസ് രൂപം നൽകിയ അഖിലേന്ത്യ ആസൂത്രണകമ്മിഷന്റെ കൺവീനർ ഗിരിയായിരുന്നു. കുറച്ച്കാലം സിലോൺ ഹൈക്കമ്മീഷണറായിരുന്നു. 1952-ൽ ലോകസഭാംഗവും കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രിയുമായി. ബാങ്ക് തൊഴിലാളികൾക്കുള്ള ചില ആനുകൂല്യങ്ങൾ നൽകാത്തതിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നും രാജിവച്ചു. പിന്നീട് ഉത്തർപ്രദേശ്, കർണാടകം, കേരളം എന്നിവിടങ്ങളിൽ ഗവർണ്ണറായി. 1967 മെയ് 3-ന് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 1969-ൽ രാഷ്ട്രപതിയുമായി. 1974 വരെ ആ സ്ഥാനത്തിരുന്നു. ഭാരതരത്നം ഉൾപ്പെടെ ധാരാളം അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു. 1980 ജൂൺ 23-ന് അന്തരിച്ചു.

പ്രധാന കൃതികൾ 

■ ലേബർ പ്രോബ്ലംസ് ഇൻ ഇന്ത്യൻ ഇൻഡസ്ട്രി (1972)

■ മൈ ലൈഫ് ആൻഡ് ടൈംസ് (ആത്മകഥ) (1976)

■ വോയ്‌സ് ഓഫ് കോൺഷ്യൻസ്

■ ജോബ്‌സ് ഫോർ ഔവർ മില്യൺസ്

■ സൗണ്ട് ഓഫ് സോൾ

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ബംഗ്ലാദേശ് രൂപംകൊണ്ട സമയത്തെ ഇന്ത്യൻ പ്രസിഡന്റ്

2. വോയ്‌സ് ഓഫ് കോൺഷ്യൻസ് എന്ന പുസ്തകം രചിച്ചതാര് 

3. ഏറ്റവും കുറച്ചു കാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത്‌

4. ഏത്‌ വൈസ്‌ പ്രസിഡന്റ്‌ രാജിവെച്ചപ്പോളാണ്‌ ചീഫ്‌ ജസ്സീസ്‌ ഹിദായത്തുള്ള ആക്ടിംഗ്‌ പ്രസിഡന്റായത്‌

5. വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തിട്ടുള്ള രാഷ്ട്രപതി

6. 1971-ലെ ഇന്തോ-പാക്‌ യുദ്ധകാലത്ത്‌ (ഇന്ത്യന്‍ പ്രസിഡന്റെന്ന നിലയില്‍) ഇന്ത്യയുടെ സര്‍വ്വസൈന്യാധിപന്‍

7. ആക്ടിംഗ്‌ പ്രസിഡന്റായ ശേഷം പ്രസിഡന്റായ ആദ്യ വ്യക്തി

8. നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു

9. കന്യാകുമാരിയിലെ ഗാന്ധി മെമ്മോറിയല്‍ ഉദ്ഘാടനം ചെയ്തത്‌

10. ഇന്ത്യയില്‍ ആദ്യമായി ആക്ടിംഗ്‌ പ്രസിഡന്റ്‌ പദവി വഹിച്ചതാര്‌

11. ജോബ്‌ ഫോര്‍ മില്യണ്‍സ്‌ എന്ന പുസ്തകം രചിച്ചതാര്‌

12. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ (നീലം സജ്ജീവ റെഡ്ഡി) പരാജയപ്പെടുത്തി ഇന്ത്യന്‍ പ്രസിഡന്റായ വ്യക്തി

13. നീല്‍ ആംസ്ട്രോങും കൂട്ടരും ചന്ദ്രനില്‍ സ്ഥാപിച്ച ലോകരാഷ്ട്രതലവന്മാരുടെ ഫലകത്തില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രസിഡന്റ്‌

14. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിച്ചപ്പോള്‍ (1972) പ്രസിഡന്റ്‌

15. കോടതിയില്‍ ഹാജരായ ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്‌

16. കേരള ഗവര്‍ണായിരുന്ന ശേഷം ഇന്ത്യന്‍ പ്രസിഡന്റായ വ്യക്തി

17. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്

18. ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതി

19. 1971-ല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി

20. ഇന്ത്യയുടെ മൂന്നാമത് ഉപരാഷ്ട്രപതി

21. കേരളത്തിലെ ഗവര്‍ണറായശേഷം ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി

22. ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ആദ്യ വ്യക്തി

23. ഏറ്റവും കുറച്ച്‌ കാലം ഉപരാഷ്ട്രപതിയായ വ്യക്തി

24. ഉപരാഷ്ട്രപതി പദവി രാജിവെച്ച്‌ രാഷ്‌ട്രപതിയായ ആദ്യ വ്യക്തി

25. വി.വി.ഗിരി രാഷ്ട്രപതിയായ വര്‍ഷം - 1969

26. വി.വി.ഗിരിയുടെ ആത്മകഥ - മൈ ലൈഫ് ആൻഡ് ടൈംസ്

27. ഡോ. വി. വി. ഗിരി ഉപരാഷ്ട്രപതിയായ കാലഘട്ടം - 1967-69

Post a Comment

Previous Post Next Post