ഡോ.എസ്.രാധാകൃഷ്ണൻ

ഡോ എസ് രാധാകൃഷ്ണൻ (Dr S Radhakrishnan)

ജനനം: 1888 സെപ്റ്റംബർ 5

മരണം: 1975 ഏപ്രിൽ 17

മുഴുവൻ പേര്: സർവേപള്ളി രാധാകൃഷ്ണൻ

പ്രശസ്‌ത പൗരസ്ത്യ തത്ത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ.സർവേപള്ളി രാധാകൃഷ്ണൻ ആന്ധ്രാപ്രദേശിലെ തിരുത്തണി ഗ്രാമത്തിൽ ജനിച്ചു. വെല്ലൂരിലും മദിരാശിയിലുമായിരുന്നു വിദ്യാഭ്യാസം. 1909ൽ മദിരാശിയിലെ പ്രസിഡൻസി കോളേജിലും പിന്നീട് കൽക്കത്ത സർവകലാശാലയിലും ഓക്സ്ഫോർഡിൽ മാഞ്ചസ്റ്റർ കോളേജിലും പ്രൊഫസർ ആയി. ആന്ധ്രസർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1936-ൽ ഓക്സ്ഫോർഡിലെ പൗരസ്ത്യപഠനങ്ങൾക്കുള്ള സ്പാൾഡിങ് പ്രൊഫസർ ആയിരുന്നു. 1931-36 കാലയളവിൽ ലീഗ് ഓഫ് നേഷൻസിന്റെ ബൗദ്ധിക സഹകരണസമിതി അംഗം, ബനാറസ് സർവ്വകലാശാലയുടെ വൈസ് ചാൻസലർ, ഇന്ത്യൻ സർവകലാശാല കമ്മീഷന്റെയും തുടർന്ന് യുനെസ്കോയുടേയും ചെയർമാൻ, 1942-52 ൽ സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ സ്ഥാനപതി എന്നീ പദവികളും അലങ്കരിച്ചു. 1952-62 ൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയും 1962-67 ൽ രാഷ്ട്രപതിയുമായിരുന്നു ഇദ്ദേഹം. മുപ്പതിലേറെ സർവ്വകലാശാലകൾ രാധാകൃഷ്ണനു ബഹുമതി ബിരുദങ്ങൾ നൽകി ആദരിച്ചു. 1954-ൽ 'ഭാരതരത്ന'യും നൽകി. മുപ്പതിൽപരം ഗ്രന്ഥങ്ങളുടെ കർത്താവാണ് ഡോ.എസ്.രാധാകൃഷ്ണൻ. 'ഇന്ത്യൻ ഫിലോസഫി' ആണ് ഏറ്റവും ശ്രദ്ധേയം. പാശ്ചാത്യരെ പൗരസ്ത്യദർശനധാരകളുമായി പരിചയപ്പെടുത്താൻ ഇദ്ദേഹത്തിന്റെ കൃതികൾ സഹായകമായി.

ഡോ എസ് രാധാകൃഷ്ണൻ ജീവചരിത്രം

ആന്ധ്രാപ്രദേശിലെ തിരുത്തണി ഗ്രാമത്തിൽ 1888 സെപ്റ്റംബർ മാസം അഞ്ചാം തിയതി എസ്.രാധാകൃഷ്ണൻ ജനിച്ചു. തിരുത്തണിയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. അതിനുശേഷം തിരുപ്പതി, വെല്ലൂർ എന്നീ സ്ഥലങ്ങളിൽ പഠിച്ചു. വായനാശീലം ചെറുപ്പം മുതൽ ഉണ്ടായിരുന്നു. ചെന്നൈ ക്രിസ്ത്യൻ കോളേജിൽ നിന്നും തത്വശാസ്ത്രം ഒന്നാം റാങ്കോടെ പാസായി. 1908-ൽ എം.എൽ ബിരുദം നേടി. കുട്ടികൾക്ക് ട്യൂഷനെടുത്ത് അതിൽനിന്നും ലഭിച്ച പണംകൊണ്ടാണ് പഠിച്ചത്. പഠനശേഷം മദിരാശി പ്രസിഡൻസി കോളേജിൽ പ്രൊഫസറായി ജോലി ചെയ്തു. ആ സമയത്തുതന്നെ ലേഖനങ്ങളും മറ്റും രചിക്കുവാൻ സമയം കണ്ടെത്തി. പ്രസിദ്ധീകരങ്ങളാൽ അദ്ദേഹം പ്രസിദ്ധനായി.

കൊൽക്കത്ത സർവകലാശാല, ഓക്സ്ഫോർഡ് എന്നിവിടങ്ങളിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. മറ്റു പല സർവകലാശാലകളിലും പ്രൊഫസറായിരുന്നു. 1931-36 വരെ ലീഗ് ഓഫ് നേഷൻസിന്റെ ബൗദ്ധിക സഹകരണ സമിതി അംഗമായും, തുടർന്ന് ബനാറസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ, ഇന്ത്യൻ സർവ്വകലാശാല കമ്മീഷന്റെ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സർവകലാശാല കമ്മീഷന്റെ ചെയർമാനായിരിക്കെ അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് ഇന്ത്യൻ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന ഒരു ആധികാരിക രേഖയായിരുന്നു. സോവിയറ്റ് യൂണിയനിൽ മൂന്ന് വർഷം ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു. 1952 മുതൽ 1962 വരെ ഇന്ത്യൻ ഉപരാഷ്ട്രപതിയായിരുന്നു. 1962 മുതൽ 1967 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു.

മുപ്പതിൽപരം ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം ഊർജ്ജസ്വലനായ വാഗ്മിയും പ്രഗല്ഭനായ അധ്യാപകനുമായിരുന്നു. ഉപനിഷത്തുകൾ, ബ്രഹ്മസൂത്രം എന്നിവ പരിഭാഷപ്പെടുത്തി വ്യാഖ്യാനം നൽകി. ഇന്ത്യൻ തത്വശാസ്ത്രം, മതവും സമുദായവും, സ്വാതന്ത്ര്യവും സംസ്കാരവും, വിശ്വാസത്തിലെ ആധുനിക പ്രതിസന്ധി മുതലായവ രചിച്ചു. വിവിധ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നായി അദ്ദേഹത്തിന് വിവിധ ബഹുമതികൾ ലഭിച്ചു. 1954-ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ചു. ജർമ്മനിയുടെ സമാധാന സമ്മാനവും ലഭിച്ചിട്ടുണ്ട്. 1975 ഏപ്രിൽ 17-ന് അദ്ദേഹം അന്തരിച്ചു. ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയായിരുന്ന അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്നു.

ഓർത്തിരിക്കേണ്ട വസ്തുതകൾ

■ ഇന്ത്യൻ തത്ത്വചിന്തകളെ ലോകത്തിനു പരിചയപ്പെടുത്തിയവരിൽ അഗ്രസ്ഥാനീയരിൽപ്പെടുന്ന പണ്ഡിതൻ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡന്റ്, രണ്ടാമത്തെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച വ്യക്തി.

■ 1888 സെപ്റ്റംബർ 5-ന് മദ്രാസിലെ തിരുത്തണിയിൽ ജനിച്ചു. സർവേപ്പള്ളി രാധാകൃഷ്ണൻ എന്നു മുഴുവൻ പേര്.

■ മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഫിലോസഫിയിൽ എം.എ.

■ 1909-ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ അസിസ്റ്റന്റ് ലക്ച്ചർ ഷിപ്പ്. ഉപനിഷദ്, ഭഗവത്‌ഗീത, ബ്രഹ്മസൂത്രം എന്നിവയിലും ആദിശങ്കര, രാമാനുജ, മാധവ തുടങ്ങിയ ആചാര്യന്മാരുടെ ഉദ്ബോധനങ്ങളിലും അഗാധപണ്ഡിതൻ.

■ 1931-ൽ ആന്ധ്രാസർവ്വകലാശാലയുടെ വൈസ് ചാൻസിലർ.

■ 1939-ൽ ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസിലർ.

■ 1946-ൽ യുനെസ്കോയുടെ അംബാസിഡർ.

■ സ്വാതന്ത്ര്യനന്തരം യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷന്റെ അധ്യക്ഷനായി (1948-ൽ).

■ 1949-ൽ അംബാസിഡറായി സോവിയറ്റ് യൂണിയനിലേക്ക്.

■ 1952-ലാണ് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1962-ൽ രാഷ്‌ട്രപതി.

■ ഇന്ത്യ-ചൈന യുദ്ധകാലത്ത് രാഷ്ട്രപതിയായിരുന്നത് ഡോ.എസ്.രാധാകൃഷ്ണനാണ്.

■ 1967-ൽ രാഷ്ട്രപതിസ്ഥാനത്തുനിന്ന് വിരമിച്ചു.

■ 1975 ഏപ്രിൽ 17-ന് അന്തരിച്ചു.

■ ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത് ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ്.

പ്രധാന കൃതികൾ 

■ ഇന്ത്യൻ ഫിലോസഫി

■ ഹിന്ദു വ്യൂ ഓഫ് ലൈഫ്

■ ആൻ ഐഡിയലിസ്റ്റ് വ്യൂ ഓഫ് ലൈഫ്

■ മൈ സെർച്ച് ഫോർ ട്രൂത്ത് 

■ ദി ഭഗവദ്ഗീത 

■ ദ പ്രിൻസിപ്പൽ ഉപനിഷത്ത് 

■ റിലീജിയൻ ആൻഡ് സൊസൈറ്റി 

■ റിലീജിയൻ, സയൻസ് & കൾച്ചർ 

■ ദ പർസ്യൂട്ട് ഓഫ് ട്രൂത്ത് 

■ ടുവേഡ്‌സ് എ ന്യൂ വേൾഡ് 

■ ദ ഫിലോസഫി ഓഫ് ഹിന്ദുയിസം 

■ എസൻഷ്യൽസ് ഓഫ് സൈക്കോളജി

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി - എസ് രാധാകൃഷ്ണൻ

2. ഹിന്ദി വ്യൂ ഓഫ് ലൈഫ്, ഇന്ത്യൻ ഫിലോസഫി എന്നീ കൃതികൾ രചിച്ചത് - ഡോ.രാധാകൃഷ്ണൻ

3. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി - ഡോ.രാധാകൃഷ്ണൻ

4. ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി - ഡോ.രാധാകൃഷ്ണൻ

5. ഭരണഘടനാ പദവിയിലിരിക്കെ ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായത് - ഡോ.രാധാകൃഷ്ണൻ

6. രാഷ്‌ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വാതന്ത്രസ്ഥാനാർത്ഥി - ഡോ.രാധാകൃഷ്ണൻ

7. ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായ ചിന്തകൻ - ഡോ.രാധാകൃഷ്ണൻ

8. എന്നുമുതലാണ് ഡോ.രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്നത് - 1962

9. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി - എസ്.രാധാകൃഷ്ണൻ

10. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വാതന്ത്രസ്ഥാനാർത്ഥി - എസ്.രാധാകൃഷ്ണൻ

11. 'തത്ത്വചിന്തകനായ ഇന്ത്യൻ പ്രസിഡന്റ്' എന്നറിയപ്പെട്ടത് - എസ്.രാധാകൃഷ്ണൻ

12. ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രപതി - ഡോക്ടർ എസ്‌ രാധാകൃഷ്ണന്‍

13. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി - ഡോക്ടർ എസ്‌ രാധാകൃഷ്ണന്‍

14. ഡോ. എസ്‌ രാധാകൃഷ്ണന്‍ രാഷ്ട്രപതിയായ വർഷം (കാലഘട്ടം) - 1962-1967

15. രണ്ടാം വിവേകാനന്ദന്‍ എന്നറിയപ്പെട്ടത്‌ - ഡോക്ടർ എസ്‌. രാധാകൃഷ്ണന്‍

16. സ്പാള്‍ഡിംഗ്‌ പ്രൊഫസര്‍ ആരുടെ അപരനാമം - ഡോക്ടർ എസ്‌. രാധാകൃഷ്ണന്‍

17. സര്‍വകലാശാല വിദ്യാഭ്യാസ കമ്മീഷന്റെ ചെയര്‍മാന്‍ - ഡോ. എസ്‌. രാധാകൃഷ്ണന്‍

18. “വിഭജിക്കപ്പെട്ട ഇന്ത്യ" എന്ന കൃതി രചിച്ചത്‌ - ഡോ. എസ്‌. രാധാകൃഷ്ണന്‍

19. “മഹാത്മാഗാന്ധിയുടെ പാദങ്ങളില്‍" എന്ന കൃതി രചിച്ചത്‌ - ഡോ. എസ്‌. രാധാകൃഷ്ണന്‍

20. ഡോ. എസ്‌. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായ കാലഘട്ടം - 1952-62

21. രണ്ട്‌ തവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി - ഡോ. എസ്‌. രാധാകൃഷ്ണന്‍

22. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ ഉപരാഷ്ട്രപതി - ഡോ. എസ്‌. രാധാകൃഷ്ണന്‍

23. രാജ്യസഭയുടെ ആദ്യ ചെയര്‍മാന്‍ - ഡോ. എസ്‌. രാധാകൃഷ്ണന്‍

24. ഡോക്ടർ എസ്‌ രാധാകൃഷ്ണന് എഴുതിയ ആദ്യ പുസ്തകം - ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോർ

25. ഡോക്ടർ എസ്‌ രാധാകൃഷ്ണന് മരണപ്പെട്ടത് എന്ന് - 1975 ഏപ്രിൽ 17

26. ഡോക്ടർ എസ്‌ രാധാകൃഷ്ണന് ജന്മസ്ഥലം എവിടെയാണ് - ആന്ധ്രാപ്രദേശിലെ തിരുത്തണി ഗ്രാമത്തിൽ

27. ഡോക്ടർ എസ്‌ രാധാകൃഷ്ണന് ഭാരതരത്നം ലഭിച്ച വർഷം ഏത് - 1954

Post a Comment

Previous Post Next Post