ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം

ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (TPDS)

ഇന്ത്യയിൽ റേഷൻ സംവിധനം രണ്ടാം ലോകയുദ്ധകാലത്താണ് ആരംഭിച്ചത്. 1960കളിൽ ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ റേഷൻ സംവിധാനം ശക്തിപ്പെടുത്തുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്‌തു. എന്നാൽ സാമ്പത്തികപരിഷ്‌കാരങ്ങളുടെ ഭാഗമായി റേഷൻ ദരിദ്രകുടുംബങ്ങൾക്കുമാത്രമായി പരിമിതപ്പെടുത്തി. ഇതിന്റെ ഭാഗമായി "ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സംവിധാനം (ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം)" ഇന്ത്യയിൽ നിലവിൽ വന്നു. ഇതനുസരിച്ച് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്കും (എ.പി.എൽ), ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളകുടുംബങ്ങൾക്കും (ബി.പി.എൽ) പ്രത്യേക തരത്തിലുള്ള റേഷൻ കാർഡുകൾ നൽകുകയും വ്യത്യസ്ത വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

PSC ചോദ്യങ്ങൾ

1. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി 1997 ജൂൺ ഒന്നിന് ആരംഭിച്ച പദ്ധതി - ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (TPDS)

2. ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം പദ്ധതി ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി - ഐ.കെ.ഗുജ്റാൾ 

3. പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നത് - റേഷൻ കടകൾ വഴി 

4. പൊതുവിതരണ സമ്പ്രദായം നടപ്പാക്കുന്ന സർക്കാർ സ്ഥാപനം - ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI)

5. പദ്ധതി പ്രകാരം ഭക്ഷ്യധാനങ്ങൾ നൽകുന്നത് - BPL കുടുംബങ്ങൾക്ക് 

6. ഏത് നിയമപ്രകാരമാണ് നിലവിൽ TPDS പ്രവർത്തിക്കുന്നത് - ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2013

Post a Comment

Previous Post Next Post